2025നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോക രാജ്യങ്ങളെല്ലാം. ഓസ്‌ട്രേലിയയിലെ സിഡ്‌നി നഗരം നേരത്തെ തന്നെ പുതുവര്‍ഷത്തെ വരവേറ്റു കഴിഞ്ഞു. ഹാര്‍ബര്‍ ബ്രിഡ്‌ജില്‍ നടന്ന കൂറ്റന്‍ വെടിക്കെട്ടോടെയാണ് സിഡ്‌നി പുതുവര്‍ഷത്തെ എതിരേറ്റത്. 9 ടണ്‍ കരിമരുന്നാണ് കാണികളുടെ കണ്ണിന് കുളിരേകി ഇവിടെ കത്തിയമര്‍ന്നത്. പത്ത് ലക്ഷത്തോളം ജനങ്ങള്‍ ഈ പുതുവര്‍ഷ വരവേല്‍പ്പിന് സാക്ഷ്യം വഹിക്കാനെത്തി.
വീആര്‍ വാരിയേഴ്‌സ് എന്ന വെടിമരുന്ന് നിര്‍മ്മാതാക്കളാണ് കരിമരുന്ന് പ്രയോഗം നടത്തിയതെന്ന് സിഡ്‌നി നഗരത്തിന്‍റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ തദ്ദേശ മുക്കുവ സ്‌ത്രീ സമൂഹമായ ബരന്‍ഗാരൂവിന്‍റെ ആത്മാക്കളോടുള്ള ആദരമാണ് ഈ വെടിക്കെട്ട്. സിഡ്‌നി തുറമുഖത്തിന്‍റെ ജലപാതകളുമായി ആഴത്തില്‍ ബന്ധമുള്ള സ്‌ത്രീ സമൂഹമാണിത്.
പുതുവര്‍ഷത്തിലേക്ക് കടക്കുന്നതിന് ഒരു മിനിറ്റ് മുമ്പാരംഭിച്ച വെടിക്കെട്ട് 20 മിനിറ്റോളം നീണ്ടു. ഓസ്‌ട്രേലിയയുടെ സമ്പന്ന വൈവിധ്യത്തിന്‍റെ വിളംബരം കൂടിയായി ഈ വെടിക്കെട്ട്. പിന്നീട് 12 മിനിറ്റ് നീണ്ട മറ്റൊരു വെടിക്കെട്ട് കൂടി അരങ്ങേറി. ഇതില്‍ 20,000 പ്രത്യേക ഇനങ്ങളാണ് കാഴ്‌ച വസന്തം വിരിയിച്ചത്. ആകാശത്തേക്ക് ഉയര്‍ന്ന് പൊട്ടുന്ന പതിനായിര കണക്കിന് കൂറ്റന്‍ വെടിക്കെട്ടുകള്‍ക്കാണ് നഗരം സാക്ഷ്യം വഹിച്ചത്. മാത്രമല്ല നിലത്ത് നിന്നുള്ളവ വേറെയുമുണ്ടായിരുന്നു.