ETV Bharat / state

കൊല്ലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 2 മരണം, 3 പേർക്ക് പരിക്ക് - SABARIMALA PILGRIM CARS ACCIDENT

മരിച്ചത് കാറില്‍ സഞ്ചരിച്ചവര്‍.

CHADAYAMANGALAM CAR ACCIDENT  SABARIMALA PILGRIMS ACCIDENT  ശബരിമല തീർഥാടകർ കാറപകടം  ചടയമംഗലം കാര്‍ അപകടം
Accident Visual (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 5, 2025, 6:02 PM IST

കൊല്ലം: ചടയമംഗലത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.

കൊല്ലം ചടയമംഗലത്ത് ഇന്നലെ (04-01-2025) രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. ചടയമംഗലം നെട്ടേത്തറയിൽ വച്ച് ടൂറിസ്റ്റ് ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു.

തമിഴ്‌നാട് തിരുനെൽവേലി സ്വദേശികള്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന തമിഴ്‌നാട് തിരുനെൽവേലി രാധാപുരം സ്വദേശി ശരവണൻ (30), മാര്‍ത്താണ്ഡം സ്വദേശി ഷണ്മുഖൻ ആചാരി (70) എന്നിവരാണ് മരിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേരാണ് ഗുരുതര പരിക്കോടെ ചികിത്സയിലുള്ളത്. അപകടം നടന്നയുടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സുകളിലായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ചടയമംഗലത്തെ അപകടം (ETV Bharat)

ഒരാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ ഒരാള്‍ കൂടി മരിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മാര്‍ത്താണ്ഡം സ്വദേശി വേദീശ്വര്‍ (14), വാഹനത്തിന്‍റെ ഡ്രൈവര്‍ തിരുനെൽവേലി രാധാപുരം സ്വദേഥശി സ്വാമിനാഥൻ എന്നിവര്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പത്ത് വയസുള്ള കനീശ്വര്‍ എസ്എടിയിലുമാണ് ചികിത്സയിലുള്ളത്.

ഒരു കുടുംബത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് അപകടം. അപകട കാരണം പൊലീസ് പരിശോധിക്കുന്നുണ്ട്.

Also Read: കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.