ഹൈദരാബാദ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. സിഡ്‌നിയിൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അവസാന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ തോൽപ്പിച്ചാണ് ഓസ്‌ട്രേലിയ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കടന്നത്. അതേസമയം, പാക്കിസ്ഥാനെ 1-0ന് തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ജനുവരി അവസാനം ശ്രീലങ്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. എന്നാൽ ഓസീസ് 0-2ന് തോറ്റാലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിന്ന് ടീമിനെ പുറത്താക്കാൻ ഇന്ത്യയ്‌ക്കോ ശ്രീലങ്കയ്‌ക്കോ കഴിയില്ല.
പരമ്പര 2-0ന് ശ്രീലങ്ക സ്വന്തമാക്കിയാൽ 53.85 ശതമാനത്തിലെത്താം. എന്നാൽ ഓസ്‌ട്രേലിയ നിലവിൽ 63.73 ശതമാനമാണ്, അടുത്ത രണ്ട് മത്സരങ്ങളിൽ തോറ്റാലും 57.02 ശതമാനമാകും. അതേസമയം 50 ശതമാനം മാർക്കോടെ ഇന്ത്യ ചാമ്പ്യൻഷിപ്പ് സൈക്കിൾ അവസാനിപ്പിച്ചു.
മൂന്നാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ 2025 ജൂൺ 11 മുതൽ 15 വരെ ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. ആവശ്യമെങ്കിൽ, ജൂൺ 16 റിസർവ് ദിനമായും ആചരിക്കും. ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം ആരംഭിക്കുക.
Australia are all set to defend their prestigious World Test Championship title against first-time finalists South Africa at Lord's 👊🤩#WTC25 #WTCFinal
— ICC (@ICC) January 6, 2025
Details for the blockbuster contest ➡ https://t.co/Vkw8u3mpa6 pic.twitter.com/L0BMYWSxNZ
ഇതാദ്യമായാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിലേക്ക് യോഗ്യത നേടാതെ പോകുന്നത്. ആദ്യ ഫൈനലിൽ ന്യൂസീലൻഡിനോടും പിന്നെ ഓസീസിനോടും തോറ്റു. ഇത്തവണ കുറച്ചുകാലം പോയിന്‍റുപട്ടികയിൽ ഒന്നാമതായി നിന്നശേഷമാണ് ഇന്ത്യ ഫൈനലിലെത്താതെ പുറത്താകുന്നത്.