വാരണസി: കനത്ത മൂടല്‍മഞ്ഞ് മൂലം ഉത്തരേന്ത്യയില്‍ നിരവധി ട്രെയിനുകള്‍ വൈകി. അയോധ്യ റെയില്‍വേസ്റ്റേഷനിലേക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്‌തു.
ഉത്തര്‍പ്രദേശിലെ ആഗ്രാനഗരത്തിലുള്ള താജ്‌മഹല്‍ മൂടല്‍മഞ്ഞില്‍ മൂടിയിരിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഒഡിഷയിലെ മയൂര്‍ഭഞ്ജിലും കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. കാഴ്‌ചപരിധി കുറഞ്ഞതിനാല്‍ താന്‍ വന്ന ട്രെയിന്‍ വളരെ മന്ദഗതിയിലാണ് വന്നതെന്ന് യാത്രക്കാരനായ സുമിത് കുമാര്‍ പറയുന്നു. ട്രെയിന്‍ രണ്ട് മണിക്കൂറോളം വൈകിയാണ് എത്തിയതെന്നും അദ്ദേഹം പറയുന്നു.
തണുപ്പ് മൂലം ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നതെന്ന് മറ്റൊരു യാത്രക്കാരിയായ നിഷ പറയുന്നു. ഏറെ നേരമായി തങ്ങള്‍ ട്രെയിന്‍ കാത്തിരിക്കുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. തണുപ്പ് കാരണം വല്ലാതെ ഈ കാത്തിരിപ്പ് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കനത്ത മൂടല്‍ മഞ്ഞും തണുപ്പും പിടിമുറുക്കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ 5.30ന് രേഖപ്പെടുത്തിയ താപനില 11.6 ഡിഗ്രി സെല്‍ഷ്യസാണ്. ഏറ്റവും കുറഞ്ഞ എട്ട് ഡിഗ്രി ആയിരിക്കും. കൂടിയ താപനില 19 ഡിഗ്രി വരെയെത്താമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. നഗരത്തില്‍ കനത്ത മൂടല്‍മഞ്ഞുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
നിരവധി പേര്‍ നിശാ അഭയകേന്ദ്രങ്ങളില്‍ അഭയം തേടുന്നു. തെരുവുകളില്‍ തീകൂട്ടി തീകായുന്നവരെയും നഗരത്തില്‍ കാണാം. ഭവന രഹിതര്‍ക്കായി ഡല്‍ഹി നഗര വികസന ഭവന ബോര്‍ഡ് 235 പഗോഡ ടെന്‍റുകള്‍ ഒരുക്കിയിട്ടുണ്ട്. എയിംസ്, ലോധി റോഡ്, നിസാമുദ്ദീന്‍ മേല്‍പ്പാലം എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവ ഒരുക്കിയിട്ടുള്ളത്. കനത്ത മൂടല്‍മഞ്ഞ് മൂലം നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. പൂര്‍വ എക്‌സ്‌പ്രസ്, വിക്രംശില എക്‌സ്‌പ്രസ്, ആര്‍ജെപിബി തേജസ് എക്‌സ്പ്രസ്, പതാല്‍കോട്ട് എക്‌സ്പ്രസ്, മേവാര്‍ എക്‌സ്പ്രസ് അഠക്കമുള്ള 25ഓളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
Also Read: