മലപ്പുറം: നിലമ്പൂരിലെ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചതിൽ പിവി അൻവർ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധം. നിലമ്പൂര്‍ ഡിഎഫ്ഒ ഓഫിസിലേക്ക് ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു.
നിലമ്പൂർ ഡിഎഫ്ഒ ഓഫിസിലേക്ക് അതിക്രമിച്ച് കയറിയ പ്രവർത്തകർ ഓഫിസ് അടിച്ച് തകർത്തു. കസേരകളും വാതിലും തകർത്തു. അതേസമയം അടച്ചിട്ട ഡിഎഫ്ഒ ഓഫിസ് അടിച്ച് തകര്‍ത്ത് അകത്ത് കയറിയ ഡിഎംകെ പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്‌റ്റ് ചെയ്‌ത് നീക്കി.
വനംവകുപ്പിന്‍റെ അനാസ്ഥയ്‌ക്കെതിരായാണ് പ്രതിഷേധമെന്ന് പിവി അൻവർ എംഎൽഎ പറഞ്ഞു. വനംമന്ത്രിയുടെ പ്രവർത്തനം മനുഷ്യർക്ക് വേണ്ടിയല്ല മൃഗങ്ങള്‍ക്ക് വേണ്ടിയാണ്. പ്രവര്‍ത്തകരുടെ വികാരപ്രകടനമാണ് ഡിഎഫ്ഒ ഓഫിസില്‍ കണ്ടത്. അതില്‍ നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞ ദിവസം വൈകിട്ട് 6.30നാണ് മണിയും സുഹൃത്തും കുട്ടികളുമായി കരുളായിൽ നിന്നും തിരിച്ചു പോകും വഴി വെറ്റിലക്കൊല്ലിയിൽ ആനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ ആക്രമണത്തിൽ മണിയുടെ കയ്യിലിരുന്ന് കുട്ടിത്തെറിച്ച് പോവുകയായിരുന്നു കൂടെയുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.
വനംവകുപ്പിന് വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ ആംബുലൻസിൽ നിലമ്പൂർ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴി ചന്തക്കുന്ന് വച്ചായിരുന്നു മരണം സംഭവിച്ചത്. കാട്ടാനയുടെ ആക്രമത്തിൽ മരണപ്പെട്ട യുവാവിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.