കുവൈറ്റ്സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ മരിച്ച 24 മലയാളികളില്‍ 16 പേരെ തിരിച്ചറിഞ്ഞു. 7 മലയാളികളാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ നില ഗുരുതരമാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും. ഇന്നലെയുണ്ടായ (ജൂണ്‍ 12) ദുരന്തത്തില്‍ 49 പേരാണ് മരിച്ചത്.
തിരിച്ചറിഞ്ഞവരുടെ പേര് വിവരങ്ങള്‍:
1. ഷമീര്‍ ഉമറുദ്ദീന്‍ (30) ശൂരനാട്, കൊല്ലം
2. കെ രഞ്ജിത് (34) ചെങ്കള, കാസര്‍കോട്
3. കേളു പൊന്‍മലരി (58) പീലിക്കോട്, കാസര്‍കോട്
4. സ്റ്റീഫന്‍ എബ്രഹാം സാബു (29) പാമ്പാടി, കോട്ടയം
5. ആകാശ് ശശിധരന്‍ നായര്‍ (31) പന്തളം, പത്തനംതിട്ട
6. സാജന്‍ ജോര്‍ജ്ജ് (29) പുനലൂര്‍, കൊല്ലം
7. സജു വര്‍ഗീസ് (56) കോന്നി, പത്തനംതിട്ട