ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ലീഡുയര്‍ത്താന്‍ ഇന്ത്യ നാളെയിറങ്ങും. ചെന്നൈയില്‍ രാത്രി 7-നാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടി20യില്‍ വിജയിച്ച ആതിഥേയര്‍ നിലവില്‍ 1-0ന് മുന്നിലാണ്. പേസര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് ഉണ്ടാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
2023-ലെ ഏകദിന ലോകകപ്പിനിടെയേറ്റ പരിക്കില്‍ നിന്നും മോചിതനായ ശേഷം ഷമിയെ ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ച പരമ്പരയാണിത്. നെറ്റ്‌സില്‍ കാര്യമായി പന്തെറിഞ്ഞ താരം ആദ്യ മത്സരത്തില്‍ കളിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 34-കാരന്‍റെ തിരിച്ചുവരവ് മാനേജ്‌മെന്‍റ് മാറ്റിവച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈഡനില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ മികച്ച പ്രകടനം നടത്തിയ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ ചെന്നൈയില്‍ താരത്തെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന തീരുമാനം പൂര്‍ണ ഫിറ്റ്‌നസിനെ ആശ്രയിച്ചിരിക്കും. ഷമിയെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ നിതീഷ്‌കുമാര്‍ റെഡ്ഡിയ്‌ക്കാവും വഴിയൊരുക്കേണ്ടി വരിക. പ്ലേയിങ് ഇലവനില്‍ കാര്യമായ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
ALSO READ: ഒരൊറ്റ ഇന്ത്യന്‍ താരവുമില്ല!; 2024-ലെ ഏകദിന ടീം പ്രഖ്യാപിച്ച് ഐസിസി - ICC ODI TEAM OF THE YEAR 2024
സ്‌പിന്നിനെ പിന്തുണയ്‌ക്കുന്ന പിച്ചാണ് ചെന്നൈയിലേത്. വരുൺ ചക്രവര്‍ത്തി, അക്‌സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവരടങ്ങുന്ന സ്‌പിന്‍ യൂണിറ്റ് ഗുണനിലവാരവും വൈവിധ്യവുമുള്ളതാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ആദിൽ റാഷിദിന്‍റെയും ലിയാം ലിവിങ്‌സ്‌റ്റണിന്‍റെയും മികച്ച സംഭാവനകൾ അവർക്ക് ആവശ്യമാണ്. പിച്ചിന്‍റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ യുവ ലെഗ് സ്‌പിന്നർ റെഹാൻ അഹമ്മദിനെ ഉൾപ്പെടുത്തി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
ആദ്യ ടി20യില്‍ പേസർ ജോഫ്ര ആർച്ചർ ഒഴികെയുള്ള മറ്റ് ഇംഗ്ലീഷ് ബോളർമാർക്കൊന്നും അഭിഷേക് ശർമ്മയുടെയും സഞ്ജു സാംസണിന്‍റെയും ആക്രമണത്തെ അതിജീവിക്കാൻ കഴിഞ്ഞിരുന്നില്ല. വരും മത്സരങ്ങളിലും ഇരുവരുടേയും പ്രകടനത്തില്‍ ഇന്ത്യയ്‌ക്ക് വലിയ പ്രതീക്ഷയുണ്ട്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്‍റെ മികവിലേക്ക് തിരികെ എത്തേണ്ടതുണ്ട്. കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പ് ഫൈനലിന് ശേഷമുള്ള കഴിഞ്ഞ 11 ഇന്നിങ്‌സുകളിൽ നിന്ന് രണ്ട് അർധ സെഞ്ച്വറി മാത്രമേ താരത്തിന് നേടാന്‍ കഴിഞ്ഞിട്ടൊള്ളൂ. ടീം മികച്ച പ്രകടനം നടത്തുന്നതിനാലാണ് സൂര്യയുടെ റണ്‍വരള്‍ച്ച വലിയ ചര്‍ച്ചയാവാതെ പോകുന്നത്.