ETV Bharat / bharat

പ്രതിപക്ഷ എംപിമാരെ സംയുക്ത പാര്‍ലമെന്‍ററി സമിതി യോഗത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് പ്രതിപക്ഷം - OPPN MPS SUSPENDED FROM JPC MEETING

ദേശീയ തലസ്ഥാനത്ത് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വലിയ തിരക്കിലാണെന്ന് കല്യാണ്‍ ബാനര്‍ജി

joint parliamentory committee  waqf amendment bill  delhi assembly election  jagadambika pal
opposition MPs saying abourt JPC meeting (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 24, 2025, 3:23 PM IST

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ലിന്‍റെ സംയുക്ത പാര്‍ലമെന്‍ററി സമിതിയിലെ എല്ലാ പ്രതിപക്ഷ അംഗങ്ങളെയും ഇന്നത്തെ യോഗത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. മുഹമ്മദ് ജവൈദ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജി, ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് എ രാജ, ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തഹദുല്‍ മുസ്‌ലിമിന്‍ (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി, നസീര്‍ ഹുസൈന്‍, സമാജ് വാദി പാര്‍ട്ടി നേതാക്കളായ മൊഹിബുള്ള നദ്‌വി, എം അബ്‌ദുള്ള, ശിവസേനാ നേതാക്കളായ അരവിന്ദ് സാവന്ത്, നദിമുല്‍ ഹഖ്, കോണ്‍ഗ്രസിന്‍റെ ഇമ്രാന്‍ മസൂദ് എന്നീ പത്ത് പാര്‍ലമെന്‍റംഗങ്ങളെയാണ് യോഗത്തില്‍ നിന്ന് പുറത്താക്കിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇതെന്ന് കല്യാണ്‍ ബാനര്‍ജി ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ തങ്ങള്‍ യോഗത്തിനെത്തിയപ്പോള്‍ യോഗത്തിന്‍റെ തീയതിയും സമയവും മാറ്റിയിരിക്കുന്നു. ദേശീയ തലസ്ഥാനത്ത് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വലിയ തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടുത്ത മാസം അഞ്ചിനാണ് ഡല്‍ഹിയിലെ നിയമസഭ തെരഞ്ഞെടുപ്പ്.

തങ്ങള്‍ ഈ മാസം 21 വരെ ഒരു യാത്രയിലായിരുന്നു. യാത്ര കഴിഞ്ഞെത്തിയ രാത്രിയിലാണ് ഈമാസം 24നും 25നും യോഗമുണ്ടെന്ന അറിയിപ്പ് കിട്ടിയത്. എ രാജയും മറ്റ് ചിലരും യോഗം ഈ മാസം 30,31 തീയതികളിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഈ അഭ്യര്‍ത്ഥന ചെവിക്കൊണ്ടില്ല.

ഓരോ വകുപ്പുകളെയും കുറിച്ച് ചര്‍ച്ചയുണ്ടാകുമെന്ന് തങ്ങള്‍ കരുതി. എന്നാല്‍ ഇന്നലെ രാത്രി തങ്ങള്‍ ഇവിടെയെത്തിയപ്പോഴേക്കും കാര്യങ്ങള്‍ എല്ലാം മാറി മറിഞ്ഞു. യോഗം 27ലേക്ക് മാറ്റി. 27ന് യോഗം നടത്താനാകില്ലെന്ന് നിരവധി തവണ തങ്ങള്‍ പറഞ്ഞതാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ ഇതെല്ലാം സംഭവിക്കും. ഇതെല്ലാം രാഷ്‌ട്രീയപ്രേരിതമാണ്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അവരെല്ലാം വലിയ തിരക്കിലാണ്. അവര്‍ പ്രതിപക്ഷത്തെ ആദരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ യോഗത്തിനിടെ പ്രതിപക്ഷാംഗങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയായിരുന്നുവെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. ഇവരുടെ സ്വഭാവം പാര്‍ലമെന്‍ററി ജനാധിപത്യത്തിന് വിരുദ്ധമാണ്. അടുത്തയോഗം ഈ മാസം 27ന് നടക്കുമന്നും അദ്ദേഹം പറഞ്ഞു. ജനുവരി 29ന് സ്‌പീക്കറുടെ ഉപക്ഷേപവും ഉണ്ടാകും.

ജമ്മു കശ്‌മീരില്‍ നിന്നുള്ള പ്രതിനിധികള്‍ ഭേദഗതികളെക്കുറിച്ച് അറിഞ്ഞില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ തങ്ങള്‍ മിര്‍വായിസ് ഒമര്‍ ഫറൂഖിനെ ക്ഷണിക്കുകയും ചെയ്‌തു. അത് കൊണ്ടാണ് ഓരോ ക്ലോസുകളെയും കുറിച്ചുള്ള ചര്‍ച്ച ചെയര്‍മാന്‍ മാറ്റി വച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. മിര്‍വായിസിന് മുന്നില്‍ വച്ചാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ഇത് പാര്‍ലമെന്‍റ് ജനാധിപത്യത്തിന് വിരുദ്ധമാണ്. യോഗം ഈ മാസം 27ന് നടക്കും. ജനുവരി 28ന് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തും. ഇത് ജനുവരി 29ന് സ്‌പീക്കര്‍ക്ക് സമര്‍പ്പിക്കുമെന്നും ദുബെ എഎന്‍ഐയോട് പറഞ്ഞു.

വഖഫ് വിഷയത്തില്‍ തിരക്കിട്ടൊരു തീരുമാനം എടുക്കേണ്ടതില്ലെന്ന അഭിപ്രായം ഇന്ന് മുത്തഹിദ മജ്‌ലിസ് ഇ ഉലമയുടെ മിര്‍വായിസ് ഒമര്‍ ഫറൂഖ് പ്രകടിപ്പിച്ചു. രാജ്യത്തെ മുസ്ലീം ജനതയ്ക്ക് അവരുടെ കരുത്ത് ചോര്‍ന്ന് പോകുന്നുവെന്നൊരു ധാരണ ഉണ്ടാകാതെ ഇരിക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. മുസ്ലീങ്ങളുടെ ഭാവിയെ ബാധിക്കുമെന്നതിനാല്‍ ഇത് വളരെ പ്രാധാന്യമുള്ള വിഷയം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ ഒരു പരാതി തയാറാക്കിയിട്ടുണ്ട്. തങ്ങളുടെ ആശങ്കകള്‍ ഓരോന്ന് ഓരോന്നായി ചര്‍ച്ച ചെയ്യാനാണ് അവരുടെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വകുപ്പുകള്‍ അന്തിമമായി തയാറാക്കുന്നതിന് ഈ മാസം 29ന് യോഗം ചേരുമെന്നാണ് സംയുക്ത പാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍ ജഗദംബിക പാല്‍ ഇന്ന് അറിയിച്ചിട്ടുള്ളത്. ഇവയെക്കുറിച്ച് ജനുവരി 27ന് വിശദമായി ചര്‍ച്ചയുണ്ടാകും. മിര്‍വായിസ് ഒമര്‍ ഫറൂഖിന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധികള്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമിതി അംഗങ്ങള്‍ കേള്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റ് സമ്മേളനത്തില്‍ സമിതി തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ശീതകാലസമ്മേളനത്തില്‍ സമിതിയുടെ കാലാവധി നീട്ടിയിരുന്നു.

1995ലെ വഖഫ് നിയമം ദീര്‍ഘകാലമായി കെടുകാര്യസ്ഥതയും അഴിമതിയും കയ്യേറ്റവും ആരോപിക്കുന്ന വഖഫ് വസ്‌തുക്കള്‍ നിയന്ത്രിക്കാന്‍ വേണ്ടി കൊണ്ടു വന്നതാണ്.

ഈ മാസം 31നാണ് പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഏപ്രില്‍ നാല് വരെ തുടരും. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കും.

അനധികൃതമായി കയ്യേറ്റിയ വസ്‌തുക്കള്‍ നിയമപരമായി അവകാശവാദമുന്നയിക്കുന്നതിന് ഡിജിറ്റൈസേഷനും ഓഡിറ്റ് പുതുക്കലും സുതാര്യത മെച്ചപ്പെടുത്തലും നിയമനടപടികളുമടക്കമുള്ള വന്നത് മൂലമുണ്ടായിട്ടുള്ള വെല്ലുവിളികളും 2024 വഖഫ് ഭേദഗതി ബില്ലിലൂടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Also Read: വഖഫ് ബില്‍: അനധികൃതമായി സംസ്ഥാന സര്‍ക്കാരുകള്‍ കൈവശപ്പെടുത്തിയ വഖഫ് ഭൂമിയുടെ വിശദാംശങ്ങള്‍ തേടി പാര്‍ലമെന്‍ററി സമിതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.