ETV Bharat / state

ഇനി 'ബിർനാണിയും പൊരിച്ച കോഴിയും'; ശങ്കുവിന്‍റെ ആവശ്യം പരിഗണിച്ച് മന്ത്രി, അങ്കണവാടി മെനു പരിഷ്‌കരിക്കുമെന്ന് വീണ ജോര്‍ജ് - VEENA GEORGE ON BIRIYANI ANGANWADI

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന കുരുന്നിന്‍റെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്.

Anganwadi biriyani viral video  വീണ ജോര്‍ജ്  LATEST NEWS IN MALAYALAM  Anganwadi in kerala
ശങ്കുവും മന്ത്രി വീണ ജോര്‍ജും (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 3, 2025, 6:59 PM IST

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കൊച്ചുമിടുക്കന്‍റെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആളുകളെ ചിരിപ്പിച്ചതായിരുന്നു ഏറെ നിഷ്‌കളങ്കമായ പ്രസ്‌തുത വീഡിയോ. എന്നാല്‍ ഇതിനെ ഒരല്‍പം ഗൗരവത്തോടെ എടുത്തിരിക്കുകയാണ് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ശങ്കുവിന്‍റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നാണ് വീണ ജോര്‍ജ് അറിയിച്ചിരിക്കുന്നത്. ആ മകന്‍ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉള്‍ക്കൊള്ളുകയാണ്.

കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ട്. ഈ സര്‍ക്കാരിന്‍റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്.

ALSO READ: കാട്ടുകൊമ്പന്‍ പടയപ്പ മദപ്പാടില്‍; അക്രമാസക്തനാകാന്‍ സാധ്യതയെന്ന് വനം വകുപ്പ്, നിരീക്ഷണത്തിന് പ്രത്യേക വാച്ചര്‍മാര്‍

വനിത ശിശുവികസന വകുപ്പിന്‍റെ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ അങ്കണവാടികളില്‍ പലതരം ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. ശങ്കുവിന്‍റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ശങ്കുവിനും അമ്മയ്ക്കും അങ്കണവാടി ജീവനക്കാര്‍ക്കും മന്ത്രി സ്‌നേഹാഭിവാദ്യങ്ങള്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.