എറണാകുളം: സിനിമ സംവിധായകൻ ബി.ഉണ്ണികൃഷ്‌ണനെതിരെയും നിർമാതാവ് ആന്‍റോ ജോസഫിനെതിരെയും കേസ് റജിസ്റ്റർ ചെയ്‌ത് പൊലീസ്. പൊതുമധ്യത്തിൽ അപമാനിച്ചു എന്ന് നിർമാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിൽ ആരോപിക്കുന്നു. തനിക്കെതിരായ വൈരാഗ്യ നടപടി ഹേമ കമ്മറ്റിക്ക് മൊഴി നൽകിയതിന്‍റെ പേരിലെന്നാണ് സാന്ദ്ര വ്യക്തമാക്കുന്നത്. ബി. ഉണ്ണികൃഷ്‌ണൻ ഒന്നാം പ്രതിയും ആന്‍റോ ജോസഫ് രണ്ടാം പ്രതിയുമാണ്.
സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയുടെ ജനറൽ സെക്രട്ടറിയാണ് ബി ഉണ്ണികൃഷർ. നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റാണ് ആന്‍റോ ജോസഫ്. 28.08.2024 തിയതി മുതൽ തന്നെ തൊഴിൽ മേഖലയിൽ നിന്നും മാറ്റിനിർത്തി.
സിനിമ മേഖലയിലെ മറ്റു പലരോടും തന്നോട് സഹകരിക്കരുതെന്നു പ്രതികൾ ആവശ്യപ്പെട്ടതായി സാന്ദ്ര പരാതിയില്‍ പറയുന്നു. പരാതിക്കാരിയെ മലയാളസിനിമയിൽ ഒരു സിനിമ പോലും നിർമിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ട്.