ETV Bharat / travel-and-food

പാചകം ചെയ്യാന്‍ മടിയാണോ? വേഗത്തില്‍ ഇതൊന്ന് തയ്യാറാക്കി നോക്കൂ, വയറും നിറയും ടേസ്റ്റും അപാരം - BREAD TOAST EASY RECIPE

സിമ്പിളായി തയ്യാറാക്കാനാകുന്ന ബ്രെഡ് ടോസ്റ്റിന്‍റെ റെസിപ്പി.

BREAD TOAST EASY RECIPE  ബ്രെഡ് ടോസ്റ്റിന്‍റെ റെസിപ്പി  SIMPLE SNACK RECIPE  EGG AND BREAD RECIPE
Bread Toast Easy Recipe (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 3, 2025, 5:59 PM IST

ക്ഷണം തയ്യാറാക്കാന്‍ മടിയുള്ളവര്‍ക്കും ഡയറ്റ് ചെയ്യുന്നവര്‍ക്കുമെല്ലാം കഴിക്കാന്‍ വളരെ വേഗത്തില്‍ തയ്യാറാക്കാനാകുന്ന റെസിപ്പി. നാലുമണി ചായയ്‌ക്കൊപ്പം കഴിക്കാനും ബെസ്റ്റാണ് ഈ സിമ്പിള്‍ ബ്രെഡ് ടോസ്റ്റ്. വളരെ കുറഞ്ഞ ചേരുവയില്‍ തയ്യാറാക്കുന്ന ഇതിന്‍റെ റെസിപ്പി നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:

  • ബ്രെഡ്
  • കാബേജ്
  • തക്കാളി
  • സ്‌പ്രിങ് ഓനിയന്‍/സവാള
  • കാരറ്റ്
  • പച്ചമുളക്
  • മല്ലിയില
  • മുട്ട
  • കുരുമുളക് പൊടി
  • മഞ്ഞള്‍ പൊടി
  • ഉപ്പ്
  • ബട്ടര്‍
  • മൊസര്‍ല്ല ചീസ്

തയ്യാറാക്കേണ്ട വിധം: ബ്രെഡ് ടോസ്റ്റ് തയ്യാറാക്കാനായി രണ്ട് ബ്രെഡ് എടുത്ത് അതിന്‍റെ നടുകിലെ ഭാഗം മുറിച്ച് മാറ്റുക. ശേഷം ഫില്ലിങ് തയ്യാറാക്കാം. അതിനായി കാബേജ്, തക്കാളി, സ്‌പ്രിങ് ഓനിയന്‍, പച്ചമുളക്, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞത് ഒരു പാത്രത്തിലേക്ക് ഇടുക. ശേഷം അതിേലക്ക് ഒരു മുട്ട കുത്തിയൊഴിക്കുക. അതിലേക്ക് പാകത്തിന് ഉപ്പ്, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്‍പം ബട്ടര്‍ ചേര്‍ക്കുക. അതിലേക്ക് കട്ട് ചെയ്‌ത് നടുഭാഗം ഒഴിവാക്കിയിട്ടുള്ള ബ്രെഡ് വയ്‌ക്കാം. ശേഷം അതിന്‍റെ നടുഭാഗത്തേക്ക് അല്‍പം ഫില്ലിങ് ഒഴിക്കുക.

അല്‍പ നേരത്തിന് ശേഷം അതിന് മുകളിലേക്ക് അല്‍പം ചീസ് ചേര്‍ത്ത് ബ്രെഡിന്‍റെ മുറിച്ച് വച്ചിട്ടുള്ള നടുഭാഗം ഫില്ലിങ്ങിന് മുകളില്‍ വയ്‌ക്കാം. ചട്ടുകം വച്ച് മുകളില്‍ വച്ച ബ്രെഡ് അല്‍പമൊന്ന് അമര്‍ത്തി കൊടുക്കാം. ശേഷം പാനില്‍ അല്‍പം കൂടി ബട്ടര്‍ ചേര്‍ത്ത് ബ്രെഡ് മറുവശത്തേക്ക് മറിച്ചിടാം. രണ്ട് ഭാഗവും ചെറിയ രീതിയില്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ പാനില്‍ നിന്നും മാറ്റാം. ശേഷം തക്കാളി സോസ്, മയോണൈസ് എന്നിവ ചേര്‍ത്ത് കഴിക്കാം. സോസ് ഇല്ലാതെ കഴിക്കാനും കിടിലന്‍ ടേസ്റ്റാണ്.

Also Read

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.