മഹാരാഷ്‌ട്ര: മുംബൈയിൽ 20 വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്‌ത സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്‌റ്റിലായി. രാജരത്തൻ വാൽവൽ എന്നയാളാണ് അറസ്‌റ്റിൽ ആയത്. വൈദ്യ പരിശോധനയിൽ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് സർജിക്കൽ ബ്ലേഡും കല്ലുകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മുംബൈയിലെ കെഇഎം ആശുപത്രിയിൽ വച്ചായിരുന്നു വൈദ്യപരിശോധന. ഇരയും കുടുംബവും നളസോപാരയിലാണ് താമസിക്കുന്നത്. വസായ് ബീച്ചിൽ വെച്ചാണ് പ്രതി ഇരയോട് ഈ ക്രൂരകൃത്യം ചെയ്‌തതെന്നാണ് റിപ്പോർട്ടുകള്‍. കൃത്യത്തിന് ശേഷം പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സർജിക്കൽ ബ്ലേഡും ചെറിയ കല്ലുകളും കുത്തിക്കയറ്റി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അബോധാവസ്ഥയിൽ ആയ പെണ്‍കുട്ടിയെ പിന്നീട് രാം മന്ദിർ സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാരാണ് വാൻറായ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സ്‌മിത പാട്ടീലിനാണ് അന്വേഷണ ചുമതല. റിക്ഷാ ഡ്രൈവർ രാജ് രത്തൻ വാൽവിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവർ പറഞ്ഞു.
Also Read:വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീക്ക് ദാരുണാന്ത്യം