ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെ പരുക്കേറ്റ മലയാളി താരം സഞ്ജു സാംസണിന് ആറാഴ്‌ച വിശ്രമം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ബാറ്റു ചെയ്യുമ്പോൾ ജോഫ്ര ആർച്ചറുടെ പന്തുകൊണ്ടാണ് താരത്തിന് പരുക്കേറ്റത്. കൈവിരലിനു പൊട്ടലേറ്റത് തിരിച്ചടിയായതിനാല്‍ രഞ്ജി ട്രോഫിയിൽ കേരളത്തിനു വേണ്ടി സഞ്ജു കളിച്ചേക്കില്ലെന്നാണ് സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനുവരി എട്ടിന് നടക്കുന്ന ക്വാർട്ടറില്‍ ജമ്മു കശ്മീരിനെയാണ് കേരളം നേരിടുന്നത്.പന്ത് സഞ്ജുവിന്‍റെ വിരലില്‍ തട്ടിയതോടെ കുറച്ചു നേരത്തേക്കു കളി നിർത്തിവച്ചു. തുടർന്ന് മെഡിക്കല്‍ ടീമെത്തി പരുക്ക് പരിശോധിക്കുകയും ബാൻഡേജ് ചുറ്റിയ ശേഷമാണു സഞ്ജു വീണ്ടും കളി ആരംഭിച്ചത്.
മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത സഞ്ജു ഏഴ് പന്തില്‍ 16 റണ്‍സെടുത്താണ് പുറത്തായത്. മാർക് വുഡിന്‍റെ പന്തിലാണ് ജോഫ്ര ആര്‍ച്ചർ ക്യാച്ചെടുത്ത് താരത്തെ പവലിയനിലേക്ക് അയച്ചത്. എന്നാൽ ഇംഗ്ലണ്ടിന്‍റെ ബാറ്റിങ്ങിൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ഇറങ്ങിയില്ല.
🚨UPDATE ON SANJU SAMSON INJURY🚨
— DEEP SINGH (@CrazyCricDeep) February 3, 2025
- It seems it will take some time for Sanju Samson to recover from his right index finger injury sustained after being hit by Archer's delivery in the opening over.
- However he is expected to get fit before the start of IPL.#CricketTwitter pic.twitter.com/Lz7PuuF4h7
ധ്രുവ് ജുറേലായിരുന്നു പകരം ഇറങ്ങിയത്. പരിക്കില്‍ നിന്ന് ശമനമായില്ലെങ്കില്‍ താരത്തിന്‍റെ ഐപിഎല്‍ ഒരുക്കങ്ങളെയും ബാധിച്ചേക്കാം. പക്ഷേ ഐപിഎൽ ആകുമ്പോഴേക്കും പരുക്കു ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് 21നാണ് ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിക്കുന്നത്.
അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ചുറി സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി അഭിഷേക് ശർമ മാരി.37 പന്തുകളിലാണ് അഭിഷേക് നേട്ടത്തിലെത്തിയത്. ബംഗ്ലാദേശിനെതിരെ സഞ്ജു നേടിയ 40 പന്തിൽ സെഞ്ച്വറിയെന്ന റെക്കോർഡാണ് അഭിഷേക് തകര്‍ത്തത്.
#SanjuSamson has just put one OUT OF THE GROUND! 💥🏏
— Star Sports (@StarSportsIndia) February 2, 2025
What a strike! The crowd is on their feet!
📺 Start watching FREE on Disney+ Hotstar: https://t.co/ZbmCtFSvrx#INDvENGOnJioStar 👉 5th T20I LIVE NOW on Disney+ Hotstar & Star Sports! | #KhelAasmani pic.twitter.com/Rv49DfKDc0
Also Read: വനിതകളുടെ വോളിബോളിലൂടെ കേരളത്തിന് ആറാം സ്വര്‍ണം: നാല് മെഡലുകള്‍ കൂടി - KERALA WINS SIXTH GOLD MEDAL