വത്തിക്കാന്‍ സിറ്റി: ഒക്‌ടോബർ ഏഴിന് ലോകത്തിലെ മുഴുവന്‍ ജനങ്ങളോടും പ്രാർഥിക്കാനും ഉപവസിക്കാനും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് മാർപ്പാപ്പ. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം നടത്തിയത്. ഒക്‌ടോബർ ഒന്നിന് രാത്രി ജറുസലേമിലെ പഴയ നഗരത്തിന് മുകളിൽ നൂറുകണക്കിന് ഇറാനിയന്‍ മിസൈലുകളാണ് വന്നുപതിച്ചത്. ഹമാസ് ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ തുടങ്ങിവെച്ച പ്രത്യാക്രമണങ്ങൾ ഇതുവരെ പതിനായിരക്കണക്കിനുപേരുടെ ജീവനെടുത്തു.
അതേസമയം ഇസ്രയേലിനെതിരായ ഇറാൻ്റെ ആക്രമണത്തെ അപലപിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിൻ രംഗത്തുവന്നു. ഇസ്രയേലിനെതിരെയുള്ള ഇറാൻ്റെ ആക്രമണത്തെ കുറിച്ചും അതിനെതിരെ സ്വീകരിക്കേണ്ട ഉപരോധങ്ങൾ പോലുളള നടപടികളെ കുറിച്ചും G7 നേതാക്കളുമായി ചർച്ച ചെയ്‌തതായി യുഎസ് പ്രസിഡന്‍റ് ബൈഡന്‍ അറിയിച്ചതായി ഓസ്‌റ്റിന്‍ പറഞ്ഞു. ഇസ്രയേലിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിലുളള അമേരിക്കയുടെ പ്രതിബദ്ധതയും ബൈഡന്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക