തായ്‌പെയ് :തായ്‌വാനിൽ ഭൂചലനം. നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയുടെ (എൻസിഎസ്) കണക്കുകൾ പ്രകാരം ചൊവ്വാഴ്‌ച (ഏപ്രിൽ 23) റിക്‌ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തായ്‌വാനിൽ ഉണ്ടായത്. പ്രഭവകേന്ദ്രം അക്ഷാംശം 23.69 ലും രേഖാംശം 121.85 ലും 87 കിലോമീറ്റർ താഴ്‌ചയിലാണെന്ന് എൻസിഎസ് അറിയിച്ചു.
"തീവ്രത : 6.1, സംഭവിച്ചത് 23-04-2024-ന്. 00:02:55 IST, ലാറ്റ്: 23.69 & ദൈർഘ്യം: 121.85, ആഴം: 87 കി.മീ., പ്രദേശം: തായ്‌വാൻ"- എൻസിഎസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.
തിങ്കളാഴ്‌ച (ഏപ്രിൽ 22), കിഴക്കൻ തായ്‌വാനിലെ ഹുവാലിയൻ കൗണ്ടിയിലെ ഷൗഫെങ് ടൗൺഷിപ്പിൽ 9 മിനിറ്റിനുള്ളിൽ അഞ്ച് ഭൂകമ്പങ്ങൾ ഉണ്ടായെന്ന് സെൻട്രൽ ന്യൂസ് ഏജൻസിയായ ഫോക്കസ് തായ്‌വാൻ റിപ്പോർട്ട് ചെയ്‌തു. വൈകുന്നേരം 5:08 നും 5:17 നും ഇടയിലാണ് ഭൂകമ്പങ്ങൾ നടന്നത്. രണ്ടാഴ്‌ച മുമ്പ്, റിക്‌ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം തായ്‌വാന്‍റെ കിഴക്കൻ തീരത്ത് അനുഭവപ്പെട്ടിരുന്നു. അന്ന് നാല് പേർ മരിക്കുകയും 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ALSO READ : ബംഗാൾ ഉൾക്കടലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി