ഒരു വ്യക്തിയുടെ മുൻകാല സാമ്പത്തിക ബാധ്യതകളുടെയും അവയുടെ തിരിച്ചടവുകളുടെയും അടിസ്ഥാനത്തിൽ വ്യക്തികള്‍ക്ക് നൽകുന്ന ക്രെഡിറ്റ് സ്കോര്‍ ആണ് സിബിൽ. ബാങ്കുകളിൽ നിന്ന് ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നൽകുന്ന സ്കോർ ആണിത്. 300 നും 900 ലും ഇടയിലുള്ള മൂന്നക്ക സംഖ്യയാണ്.
ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ലിമിറ്റഡ് അഥവാ സിബിൽ എന്ന ഏജൻസിയാണ് ഇന്ത്യയിൽ പ്രധാനമായി ക്രെഡിറ്റ് സ്‌കോർ നിശ്‌ചയിക്കുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങൾ അംഗമായിരിക്കുന്ന സ്ഥാപനമാണ് സിബിൽ. ഓരോ വ്യക്തിയും വായ്‌പ എടുക്കുന്നതിന്‍റെയും തിരിച്ചടക്കുന്നതിന്‍റെയും ചരിത്രം വിശകലനം ചെയ്യലാണ് ഏജൻസിയുടെ കർത്തവ്യം. ഈ വിവരങ്ങൾ ഉപയോഗപ്പെടുത്തി ഒരു വ്യക്തിക്ക് ഭാവിയിൽ വായ്‌പ തിരിച്ചടയ്ക്കാനുള്ള ശേഷിയുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കപ്പെടുന്നത്.
വായ്‌പ എടുക്കുന്ന വ്യക്തിയുടെ വിശ്വാസ്യതയാണ് വിശകലനങ്ങൾക്ക് ശേഷം നൽകപ്പെടുന്ന സിബിൽ സ്‌കോറിലൂടെ പ്രതിഫലിക്കുന്നത്. ഇയാൾ തന്‍റെ വായ്‌പ തിരിച്ചടവിൽ (Loan Repayment) എപ്പോഴെങ്കിലും വീഴ്‌ച വരുത്തിയിട്ടുണ്ടോ എന്ന് ക്രെഡിറ്റ് സ്കോറും, റിപ്പോർട്ടും വെളിപ്പെടുത്തുന്നു. സ്‌കോർ എത്രത്തോളം ഉയർന്നതാണോ, അത്രത്തോളം മികച്ചത് എന്നതാണ് സിബിലിന്‍റെ രീതി. 750-ന് മുകളിലുള്ള ഒരു സ്കോർ മികച്ചതായി കണക്കാക്കപ്പെടുന്നു. അത്രയും സ്‌കോർ ഉള്ളവർക്ക് ലോൺ ലഭിക്കാനുള്ള സാധ്യത കൂടുതലായിരിക്കും. സിബിൽ സ്കോർ മികച്ചതാണെങ്കിൽ അയാൾക്ക് ഉയർന്ന തുക തന്നെ വായ്‌പ ലഭിച്ചേക്കും. പലപ്പോഴും കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിക്കാനും സിബിൽ സ്‌കോർ സഹായിക്കുന്നു.
അപ്രതീക്ഷിതമായ ചെലവുകൾ വരുമ്പോൾ വലിയൊരു പരിഹാര മാർഗമാണ് വ്യക്തിഗത വായ്‌പകൾ. ഉടനെ ലഭിക്കുമെന്നത് മാത്രമല്ല, ഈട് ആവശ്യമില്ല എന്നതും ഇതിനെ ജനപ്രിയമാക്കുന്നു. അടിയന്തരമായി നിങ്ങൾക്ക് 10 ലക്ഷം രൂപ ആവശ്യമുണ്ടെങ്കിൽ വ്യക്തിഗത വായ്‌പ നേടാൻ എന്തൊക്കെ വേണമെന്ന് അറിയാം.
10 ലക്ഷം രൂപ വ്യക്തിഗത വായ്‌പ വേണമെങ്കിൽ ഏത് ബാങ്കിൽ നിന്നാണോ വായ്‌പ എടുക്കുന്നത് എന്ന ആദ്യം തീരുമാനിക്കണം. ആ ബാങ്കിന്‍റെ വെബ്സൈറ്റ് പരിശോധിച്ച് പലിശ നിരക്കുകൾ ഉൾപ്പെടെ ആവശ്യമായ രേഖകൾ എന്തൊക്കെയാണെന്നും യോഗ്യതകൾ എന്തൊക്കെയാണെന്നും അറിയണം.
10 ലക്ഷം രൂപ വ്യക്തിഗത വായ്‌പ ലഭിക്കാനുള്ള യോഗ്യത
പൗരത്വം : അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.
പ്രായപരിധി: അപേക്ഷിക്കുന്ന സമയത്ത് കുറഞ്ഞത് 21 വയസ് പ്രായമുണ്ടാകണം പരമാവധി 67 വയസുള്ളവർക്കാണ് വായ്‌പ അനുവദിക്കുന്നത്.
വരുമാനം : കുറഞ്ഞ പ്രതിമാസ വരുമാനം 15,000 രൂപയായിരിക്കണം.
തൊഴിൽ : ശമ്പളക്കാരനോ സ്വയം തൊഴിൽ ചെയ്യുന്നയാളോ ആണെങ്കിൽ നിങ്ങൾക്ക് ലോണിന് അർഹതയുണ്ട്.
ക്രെഡിറ്റ് സ്കോർ : 750 അല്ലെങ്കിൽ അതിന് മുകളിൽ ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ കുറഞ്ഞ പലിശയ്ക്ക് വായ്‌പ ലഭിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ശമ്പളമുള്ള ജീവനക്കാർക്ക് ആവശ്യമായ രേഖകൾ
പാൻ കാർഡ്
ഐഡി പ്രൂഫ് (ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി മുതലായവ)
വിലാസ തെളിവ്
ഐടിആർ/ഫോം 16
കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ
കഴിഞ്ഞ 3 മാസത്തെ സാലറി സ്ലിപ്പുകൾ
സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് ആവശ്യമായ രേഖകൾ:
കഴിഞ്ഞ 2 വർഷത്തെ ഐടിആർ
ലാഭനഷ്‌ടം അറിയാൻ ബാലൻസ് ഷീറ്റ്
ഫോം 26 എഎസ്, ആദായ നികുതി ചലാൻ അല്ലെങ്കിൽ ടിഡിഎസ് സർട്ടിഫിക്കറ്റ് (ഫോം 16 എ)
ബിസിനസ് പ്രൂഫ് (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ജിഎസ്ടി സർട്ടിഫിക്കറ്റ് മുതലായവ)
.................................................................
ഇഎംഐ വൈകി അടയ്‌ക്കുന്നത്: ഇഎംഐ (വായ്‌പ്പയുടെ മാസത്തവണ) അടയ്‌ക്കുന്നത് വൈകിയാല്‍ സാധാരണ ഗതിയില്‍ ക്രെഡിറ്റ് സ്കോര്‍ കുറയും. കൃത്യസമയത്ത് ഇഎംഐ അടയ്‌ക്കുന്നത് വീണ്ടും തുടര്‍ന്നാല്‍ കുറഞ്ഞ ക്രെഡിറ്റ് സ്കോറിനെ ഉയര്‍ത്താന്‍ സാധിക്കും. എന്നാല്‍ എല്ലായ്‌പ്പോഴും ഇഎംഐ അടയ്‌ക്കുന്നത് വൈകിയാല്‍ ക്രെഡിറ്റ് സ്കോര്‍ ഒരിക്കലും ഉയര്‍ത്താന്‍ പറ്റാത്ത സാഹചര്യം സൃഷ്‌ടിക്കും.
ക്രെഡിറ്റ് കാര്‍ഡിന്‍റെ ഉപയോഗത്തിന് പരിധി നിശ്ചയിക്കണം: ഒരു പരിധിക്കപ്പുറം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ കാര്‍ഡ് ലിമിറ്റിന്‍റെ 30 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് അഭികാമ്യം. 90 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ കുറയാന്‍ കാരണമാകും.
ക്രെഡിറ്റ് കാര്‍ഡിന്‍റെ വര്‍ധിച്ച ഉപയോഗം കാരണം ക്രെഡിറ്റ് സ്കോര്‍ കുറയാന്‍ കാരണമായാല്‍ ഉപയോഗം ക്രെഡിറ്റ് കാര്‍ഡ് ലിമിറ്റിന്‍റെ 30 ശതമാനത്തില്‍ താഴെ വരുത്തണം. ഇതിലൂടെ കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്താന്‍ സാധിക്കും.
കൂടുതല്‍ ലോണ്‍ എടുക്കാതിരിക്കുക: ലോണുകളുടെ എണ്ണം കൂടുതല്‍ ആണെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ കുറയാന്‍ കാരണമാകും. അനാവശ്യമായി ലോണുകള്‍ എടുക്കാതിരിക്കുകയാണ് ക്രെഡിറ്റ് സ്കോര്‍ കുറയാതിരിക്കാന്‍ നല്ലത്.
സൈബര്‍ തട്ടിപ്പുകള്‍ ശ്രദ്ധിക്കുക: സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ നോക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ഉപയോഗിച്ച് വായ്‌പയെടുക്കുന്ന തട്ടിപ്പുകള്‍ നടക്കന്നുണ്ട്. അതുകൊണ്ട് നിശ്ചിത ഇടവേളകളില്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കണം. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ബന്ധപ്പെട്ട ബാങ്കുകളേയോ ധനകാര്യ സ്ഥാപനങ്ങളേയോ അറിയിക്കണം.
......................................
സിബിൽ സ്‌കോർ എങ്ങനെ ഉയർത്താം (How to improve Cibil Score): ഒരാളുടെ വ്യക്തിപരമായ സാമ്പത്തിക വളർച്ചയ്ക്ക് സിബിൽ സ്‌കോർ ഉയർന്നിരിക്കാൻ വേണ്ട മുൻകരുതലുകൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസംകൊണ്ട് ക്രെഡിറ്റ് സ്കോർ വർധിപ്പിക്കാൻ സാധിക്കില്ല. എന്നാൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറഞ്ഞ സ്‌കോർ ഉയർത്താനും മികച്ച സ്കോർ നിലനിർത്താനും കഴിയും. സിബിൽ സ്‌കോർ ഉയർത്താൻ പൊതുവിൽ അവലംബിക്കപ്പെടുന്ന ചില മാർഗനിർദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. കൃത്യമായ വായ്‌പ തിരിച്ചടവ് : സിബിൽ സ്‌കോർ ഉയർത്തുന്നതിൽ കൃത്യമായ തിരിച്ചടവിന് വലിയ പ്രാധാന്യമുണ്ട്. ക്രെഡിറ്റ് കാർഡ് ബില്ലുകളും ലോൺ തിരിച്ചടവും കൃത്യമായാൽ തന്നെ നിങ്ങൾക്ക് ഉയർന്ന സിബിൽ സ്കോർ ലഭിക്കും. ഒരു തവണ കാലതാമസം വന്നാൽ ക്രെഡിറ്റ് സ്കോർ 100 പോയന്‍റിലധികം കുറയാൻ കാരണമാകുന്നു. കൂടാതെ ലോൺ, ക്രെഡിറ്റ് കാർഡ് ബിൽ എന്നിവയിലെ തിരിച്ചടവ് ഒരു തവണയെങ്കിലും മുടങ്ങിയാൽ അത് മോശം ക്രെഡിറ്റ് ഹിസ്റ്ററിയായി (Credit History) രേഖപ്പെടുത്തും. ഇത് ഭാവിയിൽ നിങ്ങൾ വായ്‌പ എടുക്കാൻ ബാങ്കിനെ സമീപിക്കുമ്പോൾ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. അതിനാൽ ക്രെഡിറ്റ് കാർഡ് അടക്കമുള്ള വായ്‌പകളുടെ മാസത്തവണകൾ കൃത്യസമയത്തുതന്നെ തിരിച്ചടയ്ക്കുക.
2. ജാമ്യമുള്ള വായ്‌പകൾ : ജാമ്യമില്ലാതെ എടുക്കുന്ന ലോണുകൾ, ക്രെഡിറ്റ് കാർഡ് എന്നിവയെക്കാൾ ക്രെഡിറ്റ് റേറ്റിങ് ജാമ്യമുള്ളവയ്ക്കാണ്. അതിനാൽ സാധ്യമാണെങ്കിൽ ജാമ്യം നൽകി തന്നെ ലോണും ക്രെഡിറ്റ് കാർഡും എടുക്കുന്നത് സിബിൽ സ്‌കോർ കൂടാനും അവയെ നന്നായി നിലനിർത്താനും സഹായിക്കും.
3. ജാമ്യം നിൽക്കുമ്പോളും ശ്രദ്ധ വേണം: മറ്റുള്ളവർക്ക് വായ്‌പയെടുക്കാൻ ജാമ്യം നിൽക്കുന്നതിനു മുൻപും കരുതല്‍ വേണം. ആ വായ്‌പയുടെ തിരിച്ചടവ് താമസിപ്പിച്ചാല്‍ അത് ജാമ്യക്കാരനായ നിങ്ങളെയും പ്രതികൂലമായി ബാധിക്കും. ജാമ്യം നിന്നാൽ നിങ്ങളും ആ വായ്‌പയുടെ തിരിച്ചടവ് കൃത്യമായി ട്രാക്ക് ചെയ്യേണ്ടതാണ്. ജാമ്യക്കാരനും ലോൺ ബാധ്യതയിൽ തുല്യ ഉത്തരവാദിത്തമാണെന്നതിനാൽ വായ്‌പയെടുത്തയാൾ തിരിച്ചടവ് മുടക്കിയാലും നിങ്ങളുടെ സിബിൽ സ്കോറിനെ ബാധിക്കും.
4. വായ്‌പ പരിധി ഉപയോഗ നിയന്ത്രണം: ക്രെഡിറ്റ് കാർഡിൽ അനുവദിക്കപ്പെട്ടിട്ടുള്ള വായ്‌പ പരിധി പൂർണമായി വിനിയോഗിക്കുന്നത് സിബിൽ അടക്കമുള്ള റേറ്റിങ് ഏജൻസികൾ നല്ല പ്രവണതയായി കണക്കാക്കുന്നില്ല. അതിനാൽ എല്ലായ്‌പ്പോഴും മുഴുവൻ തുക വിനിയോഗിക്കാതെ പരിധിയുടെ പകുതിയോ അതിൽ താഴെയോ തുക മാത്രം ചിലവഴിച്ചാൽ ക്രെഡിറ്റ് സ്കോറിന് ഗുണകരമാണ്.
5. വായ്‌പകളുടെ എണ്ണം നിയന്ത്രിക്കൽ: ഒരു വ്യക്തി എടുക്കുന്ന ലോണുകളുടെ എണ്ണം കൂടുതലാണെങ്കിൽ അയാളുടെ ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാകും. അനാവശ്യമായി ലോണുകൾ എടുക്കാതിരിക്കുകയാണ് ക്രെഡിറ്റ് സ്കോർ കുറയാതിരിക്കാൻ നല്ലത്. ഒരു വായ്‌പ തിരിച്ചടച്ചശേഷം മാത്രം അടുത്തതിനായി അപേക്ഷിക്കുക. അടുപ്പിച്ചടുപ്പിച്ച് ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും വായ്‌പകളെക്കുറിച്ച് അന്വേഷിക്കുന്നതും ക്രെഡിറ്റ് സ്കോർ താഴ്ത്തും. ഇങ്ങനെ ചെയ്‌താൽ വായ്‌പ എടുക്കാൻ അമിതമായ ആഗ്രഹമുള്ള ഒരു വ്യക്തിയാണ് നിങ്ങൾ എന്നാകും ബാങ്കുകൾ മനസ്സിലാക്കുന്നത്.
6. ഒറ്റത്തവണ തീർപ്പാക്കൽ: തിരിച്ചടവുകൾ നിരന്തരമായി മുടങ്ങുകയും വായ്‌പ എടുത്തവരുടെ സാമ്പത്തിക സാഹചര്യം തീരെ മോശമാണെന്ന് ബാങ്കുകാർക്ക് ബോധ്യപ്പെടുകയും ചെയ്‌താൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ബാങ്കുകൾ ഒറ്റത്തവണ തീർപ്പാക്കലിന് ശ്രമിക്കും. ഇങ്ങനെ ചെയ്‌താൽ കടം തീരുമെങ്കിലും നിങ്ങളുടെ സിബിൽ സ്‌കോറിനെ ഗുരുതരമായി ബാധിക്കും. അതിനാൽ ചെറിയ ഇളവുകള്‍ക്കുവേണ്ടി വൺ ടൈം സെറ്റിൽമെന്‍റ് ചെയ്യാതിരിക്കുന്നതാണ് ക്രെഡിറ്റ് സ്‌കോർ നിലനിർത്താൻ അഭികാമ്യം.
7. തെറ്റുകൾ റിപ്പോർട്ട് ചെയ്യുക: ചിലപ്പോഴെങ്കിലും സിബിൽ റിപ്പോർട്ടിൽ തെറ്റുകൾ സംഭവിക്കാറുണ്ട്. ഇത്തരം തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ പെട്ടെന്നുതന്നെ അവ തിരുത്താൻ ശ്രമിക്കുക. www.cibil.com എന്ന സിബിലിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കൺസ്യൂമർ ഡിസ്പ്യൂട്ട് റെസല്യൂഷൻ ഓപ്‌ഷനിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ്.
..................................
ഉയർന്ന ക്രെഡിറ്റ് സ്കോർ:
അംഗീകാരത്തിനുള്ള ഉയർന്ന സാധ്യതകൾ : ഉയർന്ന ക്രെഡിറ്റ് സ്കോർ ഉത്തരവാദിത്തമുള്ള ക്രെഡിറ്റ് സ്വഭാവത്തെ സൂചിപ്പിക്കുന്നു. കടം കൊടുക്കുന്നയാൾക്കുള്ള ഡിഫോൾട്ടിൻ്റെ കുറഞ്ഞ അപകടസാധ്യത സാധാരണയായി ഒരു ലോണിനോ ക്രെഡിറ്റ് കാർഡിനോ അംഗീകരിക്കപ്പെടാനുള്ള നിങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
കുറഞ്ഞ പലിശനിരക്കുകൾ : ഒരു നല്ല ക്രെഡിറ്റ് സ്കോർ നിങ്ങളെ വ്യക്തിഗത വായ്‌പ, ഭവനവായ്‌പ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പോലെയുള്ളവ നേടാന്‍ നിങ്ങളെ സഹായിച്ചേക്കാം.
പ്രീ-അപ്രൂവ്ഡ് ലോണുകളിലേക്കുള്ള വർദ്ധിച്ച ആക്‌സസ് : ഉയർന്ന ക്രെഡിറ്റ് സ്‌കോർ പലപ്പോഴും പ്രീ-അപ്രൂവ്ഡ് ലോണും ക്രെഡിറ്റ് കാർഡ് ഓഫറുകളും ആക്‌സസ് ചെയ്യാനുള്ള നിങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും. സാധാരണയായി കുറഞ്ഞ ഡോക്യുമെൻ്റേഷനും കുറഞ്ഞ അംഗീകാര സമയവും ഉൾപ്പെടുന്നതിനാൽ ഈ ഓഫറുകൾ നിങ്ങൾക്ക് ക്രെഡിറ്റിലേക്ക് വേഗത്തിലുള്ള ആക്‌സസ് നൽകും.
പ്രീമിയം ക്രെഡിറ്റ് കാർഡുകളിലേക്കുള്ള എളുപ്പത്തിലുള്ള ആക്‌സസ് : ഒരു ക്രെഡിറ്റ് കാർഡ് അപേക്ഷ അംഗീകരിക്കുന്നതിന് മുമ്പ് കടം കൊടുക്കുന്നവർ ആദ്യം പരിഗണിക്കുന്ന കാര്യങ്ങളിലൊന്ന് അപേക്ഷകൻ്റെ ക്രെഡിറ്റ് സ്കോർ ആണ്. തൽഫലമായി, റിവാർഡ് പോയിൻ്റുകൾ, ക്യാഷ്ബാക്ക്, പ്രിവിലേജ്‌ഡ് സേവനങ്ങൾ മുതലായവയുടെ രൂപത്തിൽ മികച്ച റിവാർഡുകൾ ഫീച്ചർ ചെയ്യുന്ന മറ്റ് ആവശ്യകതകൾ നിറവേറ്റുകയാണെങ്കിൽ, അത്തരം അപേക്ഷകർക്ക് പ്രീമിയം ക്രെഡിറ്റ് കാർഡുകള്‍ അനുവദിക്കാന്‍ കമ്പനികൾ കൂടുതൽ താൽപ്പര്യപ്പെടുന്നു.
ഉയർന്ന ലോൺ തുക/ക്രെഡിറ്റ് കാർഡ് പരിധിക്കുള്ള അംഗീകാരം : ഉയർന്ന ക്രെഡിറ്റ് സ്കോർ നിങ്ങളുടെ ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും ഉയർന്ന പരിധികൾ നേടാനുള്ള സാധ്യത വർദ്ധിപ്പിക്കും. കാരണം, ഉയർന്ന സ്കോർ സാധാരണയായി നിങ്ങളുടെ ഉത്തരവാദിത്തമുള്ള ക്രെഡിറ്റ് സ്വഭാവം കാരണം ഡിഫോൾട്ടിൻ്റെ കുറഞ്ഞ അപകടസാധ്യതയെ സൂചിപ്പിക്കുന്നു.
ദൈർഘ്യമേറിയ കാലാവധിയുള്ള വായ്‌പകൾക്കുള്ള അംഗീകാരത്തിനുള്ള സാധ്യത : ദൈർഘ്യമേറിയ കാലയളവ് സാധാരണയായി കടം കൊടുക്കുന്നയാളെ സംബന്ധിച്ച് അപകടസാധ്യതയുള്ളതാണ്. എന്നാൽ, ലോണിൽ ദീർഘകാല തിരിച്ചടവ് കാലാവധി നേടാൻ നല്ലൊരു ക്രെഡിറ്റ് സ്കോർ നിങ്ങളെ സഹായിച്ചേക്കാം. ഒരു ലോൺ ദീർഘകാലത്തേക്ക് തിരിച്ചടയ്ക്കുമ്പോൾ, അത് ചെറിയ ഇഎംഐകൾ, കുറഞ്ഞ പ്രതിമാസ ക്രെഡിറ്റ് ഭാരം എന്നിവയിൽ കലാശിക്കുകയും നിങ്ങളുടെ പ്രതിമാസ ചെലവുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കുകയും ചെയ്തേക്കാം.
Also Read:പ്രതിവര്‍ഷം അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍, രണ്ട് ലക്ഷം പേര്‍ക്ക് പരിശീലനം- അറിയാം വിജ്ഞാന കേരളം