തിരുവനന്തപുരം: സിപിഐ(എം)നെ നരഭോജികൾ എന്ന് പരാമർശിക്കുന്ന പോസ്റ്റ് പിൻവലിച്ച് ശശി തരൂർ. പിന്നീട് പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും ചിത്രം പങ്കുവച്ച് പുതിയ കുറിപ്പിട്ടു. സിപിഎമ്മിൻ്റെ പേര് പരാമർശിക്കാതെയാണ് പുതിയ പോസ്റ്റ് ശശി തരൂർ പങ്കുവച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കെപിസിസിയുടെ ഔദ്യോഗിക പേജിൽ പങ്കുവച്ച ‘സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ നമ്മുടെ കൂടെപിറപ്പുകൾ’ എന്ന പോസ്റ്ററായിരുന്നു തരൂർ ആദ്യം ഷെയർ ചെയ്‌തിരുന്നത്. എന്നാൽ ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്‌ത് സിപിഎമ്മിനെ പരാമർശിക്കാതെ പുതിയ കുറിപ്പ് പങ്കുവച്ചു.
‘ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും സ്‌മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തിൽ നാം ഓർക്കേണ്ടതാണ്’. എന്ന് പുതിയ പോസ്റ്റിൽ തരൂർ എഴുതി.