ബ്രസീല്‍:ശതകോടീശ്വരൻ എലോൺ മസ്‌കിനെ അപമാനിച്ച് ബ്രസീലിൻ്റെ പ്രഥമ വനിത റൊസാംഗേല 'ജാൻജ' ഡ സിൽവ. സമൂഹ മാധ്യമങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്ന് വാദിച്ച റൊസാംഗേല മസ്‌കിനുനേരെ കടുത്ത ഭാഷ പ്രയോഗിക്കുകയായിരുന്നു. G20 ഉച്ചകോടിക്ക് മുന്നോടിയായുള്ള ഒരു പരിപാടിയിൽ പങ്കെടുക്കവെ ശനിയാഴ്‌ചയാണ് റൊസാംഗേല മസ്‌കിനെ അപമാനിച്ചത്.
തെറ്റായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനെ കുറിച്ച് വേദിയില്‍ നിന്ന് സംസാരിക്കുവെ മസ്‌കിന്‍റെ ശബ്‌ദം മുഴങ്ങി. തുടര്‍ന്ന് 'ഇത് ഇലോൺ മസ്‌ക് ആണെന്ന് ഞാൻ കരുതുന്നു', എനിക്ക് നിങ്ങളെ ഭയമില്ല,... എന്ന് റൊസാംഗേല പറഞ്ഞു. ബ്രസീലിൻ്റെ പ്രഥമ വനിത മസ്‌കിന് നേരെ അസഭ്യ വാക്കുകള്‍ പ്രയോഗിക്കുകയും അതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്‌തു.
മസ്‌കിന്‍റെ പ്രതികരണം:അടുത്ത തെരഞ്ഞെടുപ്പിൽ റൊസാംഗേല 'ജാൻജ' ഡ സിൽവ തോൽക്കും എന്ന് ഇലോൺ മസ്‌ക് എക്‌സില്‍ കുറിച്ചു. കുറിപ്പിന് താഴെ ചിരിക്കുന്ന ഇമോജികളും ഉണ്ടായിരുന്നു.
മസ്‌കും ബ്രസീലും:നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭരണകൂടത്തിലെ പ്രധാന പദവിയിലെത്താന്‍ പോകുന്ന മസ്‌കിന് ബ്രസീലുമായി സങ്കീർണമായ ബന്ധമാണുളളത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ബ്രസീലിന്‍റെ പരമോന്നത കോടതി ഈ വര്‍ഷം 40 ദിവസത്തേക്ക് എക്‌സിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇടതുപക്ഷ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ കോടതി വിധിയെ സ്വാഗതം ചെയ്‌തു.