ഡെട്രോയിറ്റ് :അമേരിക്കയിൽ ബ്ലോക്ക് പാർട്ടിയിൽ വെടിവയ്‌പ്പ്. സംഭവത്തിൽ രണ്ട് പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റതായി മിഷിഗൺ സ്‌റ്റേറ്റ് പൊലീസ് പറഞ്ഞു. ഞായറാഴ്‌ച (ജൂലൈ 7) പുലർച്ചെയാണ് സംഭവം. വെടിവയ്‌പ്പിൽ നിന്ന് രക്ഷപ്പെട്ട ആളുകൾക്ക് നല്ല രീതിയിൽ തന്നെ പരിക്കുകൾ പറ്റിയിട്ടുണ്ടെന്ന് മിഷിഗൺ സ്‌റ്റേറ്റ് പൊലീസ് റിപ്പോർട്ട് ചെയ്‌തു. എന്നാൽ അവരുടെ പരിക്കിനെ കുറിച്ചും, അവസ്ഥയെ കുറിച്ചുമുള്ള വിവരങ്ങൾ അവ്യക്തമായി തുടരുകയാണ്.
വെടിവയ്‌പ്പുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തുന്നതിൽ മിഷിഗൺ സ്‌റ്റേറ്റ് പൊലീസ്, ഡിട്രോയിറ്റ് പൊലീസ് ഡിപ്പാർട്ട്മെന്‍റിന് വേണ്ട സഹായം നൽകുമെന്ന് അറിയിച്ചു. 'സംഭവത്തെ കുറിച്ച് അന്വേഷകരും ഫോറൻസിക് ഉദ്യോഗസ്ഥരും ലഭ്യമായ എല്ലാ തെളിവുകളും വിശകലനം ചെയ്യുകയാണ്, കൂടാതെ വാരാന്ത്യത്തിലും അവർ അന്വേഷണം തുടരും' - ഡിട്രോയിറ്റ് പൊലീസ് സിഎൻഎന്നിന് അയച്ച ഇമെയിലിൽ പറഞ്ഞു.