പാരിസ് :ഫ്രാൻസിൽ നിന്ന് ബ്രിട്ടനിലേക്കുളള യാത്രാമധ്യേ ഇംഗ്ലീഷ് ചാനലിൽ ബോട്ട് മറിഞ്ഞ് എട്ട് പേർ മരിച്ചതായി ഫ്രഞ്ച് നാവിക സേന അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 13) അർധരാത്രിയാണ് അപകടമുണ്ടായത്. നൂറുകണക്കിന് ആളുകളുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ബോട്ട് അപകടത്തില്‍പ്പെട്ട ഉടന്‍ തന്നെ ഫ്രഞ്ച് റെസ്ക്യൂ കപ്പൽ പ്രദേശത്തേക്ക് എത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു. 53 പേര്‍ക്ക് റെസ്‌ക്യൂ ടീം വൈദ്യസഹായം നല്‍കി. അടിയന്തര സഹായം നല്‍കിയെങ്കിലും എട്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.
കടലിൽ നടത്തിയ തെരച്ചിലിൽ ആളെ കണ്ടെത്താനായില്ലെന്നും അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്‌ചത്തെ ബോട്ട് അപകടത്തിന് രണ്ടാഴ്‌ച മുമ്പ് ഇംഗ്ലീഷ് ചാനലില്‍ മറ്റൊരു അപകടം നടന്നിരുന്നു. നൂറുകണക്കിന് ആളുകള്‍ അപകടത്തില്‍പ്പെടുകയും 13 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുകയും ചെയ്‌തു.