കേരളം

kerala

ETV Bharat / health

'കുഷ്‌ഠ രോഗത്തെ തോല്‍പ്പിക്കാം'; രോഗ ലക്ഷണങ്ങളും ചികിത്സരീതികളും അറിയാം - എന്താണ് കുഷ്‌ഠ രോഗം

കുഷ്‌ഠ രോഗത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും രോഗികളെ പരിചരിക്കുന്നതിനും ജനുവരി അവസാനവാരം ലോക കുഷ്‌ഠ രോഗ നിര്‍മാര്‍ജന ദിനമായി ആചരിക്കുന്നു. കുഷ്‌ഠ രോഗത്തിന് ലഭ്യമായിട്ടുള്ള ചികിത്സ രീതിയാണ് മള്‍ട്ടിഡ്രഗ് തെറാപ്പി. പൂര്‍ണ ശമനം ചികിത്സയിലൂടെ ലഭ്യമാകണമെന്നില്ലെന്ന് വിദഗ്‌ധര്‍.

World Leprosy Day 2024  Leprosy Symptoms  ലോക കുഷ്‌ഠ രോഗ നിര്‍മാര്‍ജന ദിനം  എന്താണ് കുഷ്‌ഠ രോഗം  കുഷ്‌ഠ രോഗത്തിന്‍റെ ലക്ഷണം
Symptoms Of Leprosy And Its Treatment

By ETV Bharat Kerala Team

Published : Jan 26, 2024, 10:01 PM IST

രോഗ്യ രംഗത്ത് വലിയ മാറ്റങ്ങളാണ് ദിനംപ്രതി ഉണ്ടായി കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പല രോഗങ്ങള്‍ക്കും മരുന്നുകള്‍ കണ്ടുപിടിക്കപ്പെടാതിരുന്നതിനാല്‍ നിരവധി പേരാണ് രോഗികളായി മരിച്ചത്. അടുത്തിടെ മനുഷ്യകുലത്തിന് മുഴുവന്‍ വെല്ലുവിളിയായി എത്തിയ കൊവിഡിന് അടക്കം ഒരു പരിധി വരെ പരിഹാരമായി വാക്‌സിനേഷന്‍ അടക്കം കണ്ടെത്തി.

നൂറ്റാണ്ടുകളായി പലരും അനുഭവിക്കുന്ന അസുഖമാണ് കുഷ്‌ഠ രോഗം. ഇതിന് നിലവില്‍ ചികിത്സകള്‍ ലഭ്യമാണെങ്കിലും അവയൊന്നും അത്ര ഫലപ്രദമല്ലെന്നതാണ് വാസ്‌തവം. വേഗത്തില്‍ കുഷ്‌ഠം മാറ്റിയെടുക്കാന്‍ സാധിക്കുകയുമില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അസുഖം രാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കേണ്ടതും അത്യാവശ്യമാണ്. കുഷ്‌ഠ രോഗത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും കുഷ്‌ഠ രോഗങ്ങളെ പരിചരിക്കുന്നതിനുമായി ജനുവരി മാസം അവസാനത്തെ ഞായറാഴ്‌ച ലോക കുഷ്‌ഠ രോഗ നിര്‍മാര്‍ജന ദിനമായി ആചരിക്കപ്പെടുന്നുണ്ട്.

എന്താണ് കുഷ്‌ഠ രോഗം: മൈക്രോബാക്‌റ്റീരിയം ലെപ്ര എന്ന ബാക്‌ടീരിയ മൂലമുണ്ടാകുന്ന അസുഖമാണ് കുഷ്‌ഠം. ഇതൊരു സാംക്രമിക രോഗമാണ്. ലെപ്രസിയെന്നും ഹാന്‍സെന്‍സ് ഡിസീസ് എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്.

കുഷ്‌ഠ രോഗത്തിന് കാരണമാകുന്നത് ബാക്റ്റീരിയയാണെന്ന് കണ്ടെത്തിയ ഡോക്‌ടറാണ് ഹാന്‍സെന്‍റ്. അതാണ് ഈ അസുഖത്തെ ഹാന്‍സെന്‍സ് ഡിസീസ് എന്ന് അറിയപ്പെടാന്‍ കാരണം. തണുത്ത ശരീര ഭാഗങ്ങളിലൂടെയാണ് മൈക്രോബാക്‌റ്റീരിയം ലെപ്ര ബാക്‌ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുക.

തണുത്ത ശരീര ഭാഗങ്ങളായ ത്വക്ക്, നാഡീവ്യൂഹം, കണ്ണ്, ശ്വാസകോശം എന്നിവയെയാണ് ഈ രോഗം ബാധിക്കുക. ബാക്‌റ്റീരിയ ശരീരത്തില്‍ പ്രവേശിച്ച് വളരെ സാവധാനത്തിലാണ് ഇത് രോഗമായി രൂപാന്തരം പ്രാപിക്കുക. അതുകൊണ്ട് തന്നെ ഇതിന്‍റെ ലക്ഷണങ്ങളും വളരെ പതിയെയാണ് വെളിവാകുക. ബാക്‌റ്റീരിയ ശരീരത്തിനുള്ളില്‍ കടന്ന് നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് ശേഷമാകും ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക.

കുഷ്‌ഠ രോഗത്തിന്‍റെ ലക്ഷണങ്ങള്‍:

  • ശരീരത്തില്‍ പാടുകള്‍ ഉണ്ടാകുന്നു.
  • ചിലരുടെ ശരീരത്തില്‍ ഉണ്ടാകുന്ന പാടുകളില്‍ വേദന അനുഭവപ്പെടാറുണ്ട്.
  • ചില രോഗികളില്‍ പാടുള്ള ഭാഗത്ത് സ്‌പര്‍ശിക്കുന്നത് അറിയാത്ത അവസ്ഥയുണ്ട്.
  • കഴുത്തിലെയും കൈകാലുകളിലെയും നാഡികളില്‍ വീക്കം.
  • കണ്ണിലാണ് അസുഖം ബാധിച്ചതെങ്കില്‍ കണ്ണ് അടക്കാന്‍ കഴിയാതെ വരും.
  • കണ്‍പീലിയും പുരികങ്ങളും കൊഴിഞ്ഞ് പോകും.

രോഗത്തിനുള്ള ചികിത്സയും പ്രതിവിധിയും: കുഷ്‌ഠ രോഗത്തിന് നിലവില്‍ ചികിത്സയുണ്ടെങ്കിലും അത് എത്രത്തോളം പരിഹാരമാകുമെന്നത് ഉറപ്പില്ല. മള്‍ട്ടിഡ്രഗ് തെറാപ്പിയാണ് ഇതിനുള്ള ചികിത്സ. ഇതിലൂടെ രോഗം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.

എന്നാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാന്‍ ഇതിലൂടെ സാധിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം രോഗികള്‍ എപ്പോഴും സമൂഹത്തില്‍ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയുമുണ്ട്.

ലോക കുഷ്‌ഠ രോഗ നിര്‍മാര്‍ജന ദിനാഘോഷം: കുഷ്‌ഠ രോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും ഇത്തരം രോഗികള്‍ക്ക് വേണ്ട ചികിത്സയും നല്‍കുന്നതിനാണ് ഇത്തരമൊരു ദിനം. കുഷ്‌ഠ രോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ ഈ ദിനത്തിലൂടെ സാധിക്കുന്നു. ഇതിനായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുകയും സോഷ്യല്‍ മീഡിയ പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഇതിനെ കുറിച്ച് വിവരങ്ങള്‍ പങ്കിടുകയും ചെയ്യാം. ബീറ്റ് ലെപ്രസി അഥവ കുഷ്‌ഠ രോഗത്തെ തോല്‍പ്പിക്കാം എന്നതാണ് ഇത്തവണത്തെ ലോക കുഷ്‌ഠ രോഗ നിര്‍മാര്‍ജന ദിന സന്ദേശം.

ABOUT THE AUTHOR

...view details