ETV Bharat / health

പൈൽസ് തടയാം; ദിനചര്യയിൽ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ ഇതാ - PILES PAY ATTENTION TO THESE THINGS

പൈൽസിന് ശാശ്വത പരിഹാരം ലഭിക്കാനും പൈൽസ് സാധ്യത തടയാനും ദിനചര്യയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

EFFECTIVE WAYS TO AVOID PILES  TIPS TO PREVENT PILES  HOW TO REDUCE PILES QUICKLY  SIMPLE WAYS TO PREVENT PILES
Representational Image (Freepik)
author img

By ETV Bharat Health Team

Published : Jan 26, 2025, 4:31 PM IST

പ്രായഭേദമന്യേ സ്ത്രീകളിലും പുരുഷന്മാരിലും ഒരേ പോലെ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് പൈൽസ് അഥവാ മൂലക്കുരു. മലദ്വാരത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീക്കമാണിത്. ഗർഭിണികളും പ്രായമായവരിലുമാണ് നേരത്തെ പൈൽസ് കൂടുതലായി കണ്ടുവന്നിരുന്നതെങ്കിൽ ഇന്ന് ചെറുപ്പക്കാരിലും ഇത് സാധാരണമായി കഴിഞ്ഞു. ജീവിതശൈലിയിലെ മാറ്റം, അനാരോഗ്യകരമായ ഭക്ഷണക്രമം, നിർജ്ജലീകരണം തുടങ്ങിയവയെല്ലാം പൈൽസിന് കാരണമാകുന്ന ഘടകങ്ങളാണ്. എന്നാൽ ദിനചര്യയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൈസിനെ തടയാനും പൂർണമായി പരിഹരിക്കാനും സാധിക്കും.

ഫൈബർ അടങ്ങിയ ഭക്ഷണം
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് മലം കട്ടിയാകാതിരിക്കാനും മലബന്ധം തടയാനും സഹായിക്കുമെന്ന് 2014 ൽ വേൾഡ് ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. മലവിസർജന സമയത്ത് ഉണ്ടാകുന്ന ആയാസം കുറയ്ക്കാനും ഇത് ഗുണം ചെയ്യും. അതിനായി ഫൈബർ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
ധാരാളം വെള്ളം കുടിക്കുക
ശരീരത്തിൽ മതിയായ ജലാംശം ഇല്ലാതെ വരുന്നത് മലബന്ധത്തിലേക്ക് നയിക്കുകയും പൈൽസിന് കാരണമാകുകയും ചെയ്യും. മലവിസർജ്ജനം കൂടുതൽ കഠിനവും വേദനാജനകവുമാകാൻ ഇത് കാരണമാകും. അതിനാൽ ദിവസേന 8 മുതൽ 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കും.
ടോയ്‌ലറ്റ് സമയം കുറയ്ക്കുക
മലവിസർജന സമയത്ത് ദീർഘനേരം ടോയ്‌ലറ്റിൽ ഇരിക്കുകയോ ആയാസപ്പെടുകയോ ചെയ്യുന്നത് മലാശയ ഭാഗത്ത് കൂടുതൽ സമ്മർദ്ദം ചെലുത്താൻ ഇടയാക്കും. ഇത് പൈൽസിന്‍റെ സ്ഥിതി വഷളാകാൻ കാരണമാകുകയും ചെയ്യും. ടോയിലറ്റിൽ പോകാനുള്ള തോന്നൽ ഉണ്ടായാൽ അത് വൈകിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കുക.
സിറ്റ് ബാത്ത്
ദിവസേന കുറഞ്ഞത് രണ്ട് തവണയെങ്കിലും ഇളം ചൂടുവെള്ളത്തിൽ ഇരിക്കുന്നത് പൈൽസിന് ആശ്വാസം നൽകുമെന്ന് ദി ജേർണൽ ഓഫ് സർജിക്കൽ റിസർച്ചിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. മലദ്വാര ഭാഗത്തെ വീക്കം കുറയ്ക്കാനും വേദന ശമിപ്പിക്കാനും അസ്വസ്ഥതകൾ ഒഴിവാക്കാനും ഇത് ഫലപ്രദമാണ്. അതിനായി മലവിസർജ്ജനത്തിന് ശേഷം ഏകദേശം 20 മിനിറ്റ് നേരം ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും.
സമ്മർദ്ദം ഒഴിവാക്കുക
വിട്ടുമാറാത്ത സമ്മർദ്ദം മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇത് പൈൽസിനുള്ള സാധ്യത വർധിപ്പിക്കും. അതിനായി യോഗ, ധ്യാനം തുടങ്ങിയ വഴികളിലൂടെ സമ്മർദ്ദം ഒഴിവാക്കുക.
വ്യായാമം
ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം ദഹന പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും പൈൽസിന് കാരണമാകുകയും ചെയ്യും. അതിനാൽ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടത്തം, നീന്തൽ പോലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഇത് മലബന്ധം തടയാൻ സഹായിക്കും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : പൈൽസിന് പരിഹാരം ഉറപ്പ്; സിപിംളായി തയ്യാറാക്കാം ഈ ആയുർവേദ മരുന്ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.