ഇസ്ലാമാബാദ്: ബംഗ്ലാദേശ്, പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പാകിസ്ഥാനിലെ ബംഗ്ലാദേശ് സ്ഥാനപതി. പെഷവാറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഹമ്മദ് ഇഖ്ബാല്‍ ഹുസൈന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്ന് എക്‌സ്‌പ്രസ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം വിമാന സര്‍വീസുകള്‍ എപ്പോള്‍ തുടങ്ങുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസുകള്‍ യാത്രയ്ക്ക് കൂടുതല്‍ സൗകര്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരമൊരു സഹകരണത്തിലൂടെ വിനോദസഞ്ചാരം, വിദ്യാഭ്യാസം, വാണിജ്യം തുടങ്ങിയ രംഗങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മുഹമ്മദ് ഇഖ്ബാല്‍ ഹുസൈന്‍ അവകാശപ്പെട്ടു. സാമൂഹ്യമാധ്യമങ്ങള്‍ യുവതലമുറയുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് വലിയ അവസരങ്ങളാണ് തുറന്ന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖൈബര്‍പഖ്‌തൂണ്‍ഖ്വയില്‍ നിക്ഷേപത്തിന് വലിയ അവസരമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാകിസ്ഥാനില്‍ ബംഗ്ലാദേശ് ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറിയിട്ടുണ്ടെന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലും നിര്‍ണായക സ്വാധീനമുണ്ടാക്കും. ചിറ്റഗോങ്-കറാച്ചി തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ടുള്ള വാണിജ്യം കൂടുതല്‍ മെച്ചപ്പെടുമെന്ന് ഇഖ്ബാല്‍ ഹുസൈന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഷെയ്ഖ് ഹസീന സര്‍ക്കാര്‍ നിലം പതിച്ച ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടിട്ടുണ്ട്. ബംഗ്ലേദേശിലെ ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അടുത്തിടെ പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയും സേനാമേധാവിമാരുമായി പ്രത്യേക കൂടിക്കാഴ്‌ചകള്‍ നടത്തുകയും ചെയ്‌തു. പ്രതിരോധ മേഖലയിലെ സഹകരണം സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍.
Also Read: 'ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കും'; പ്രധാനമന്ത്രിക്ക് ഉറപ്പുനൽകി മുഹമ്മദ് യൂനുസ്