ന്യൂഡൽഹി: ജനുവരി 25-ന് ഡൽഹിയിലെ ടെർമിനൽ 3-ൽ നടന്ന സുരക്ഷാ പരിശോധനയ്ക്കിടെ തന്‍റെ ആപ്പിൾ വാച്ച് മോഷ്‌ടിക്കപ്പെട്ടുവെന്ന ഗുരുഗ്രാം സ്വദേശിയായ ഡോക്‌ടറുടെ ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്). സംഭവത്തെക്കുറിച്ചുള്ള ഡോക്‌ടറുടെ ആരോപണങ്ങളെ സിസിടിവി ദൃശ്യങ്ങൾ പിന്തുണയ്ക്കുന്നില്ലെന്ന് സിഐഎസ്എഫ് വ്യക്തമാക്കി.
സർജനായ തുഷാർ മേത്തയാണ് ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ തനിക്കുണ്ടായ 'ദുരനുഭവം' എക്‌സിലൂടെ പങ്കുവച്ചത്. 'സെക്യൂരിറ്റി പരിശോധനയ്ക്ക് ശേഷം, ഞാൻ ലാപ്‌ടോപ്പ് ബാഗിലേക്ക് സാധനങ്ങൾ തിരികെ വക്കാൻ തുടങ്ങി. എന്തോ നഷ്‌ടപ്പെട്ടതായി തോന്നി, എന്‍റെ കൈയിൽ വാച്ച് ഇല്ലെന്ന് എനിക്ക് മനസിലായി. ഞാൻ അവിടെ നിന്നിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനോട് ചോദിച്ചു. അയാൾ എന്നോട് വീണ്ടും നോക്കാൻ ആവശ്യപ്പെട്ടു' എന്നാണ് തുഷാർ മേത്ത എക്‌സിൽ കുറിച്ചിരുന്നത്.
'നടന്നു പോകുന്ന ഒരാൾ തിരിഞ്ഞ് നോക്കുന്നത് കണ്ട് അയാളെ പിന്തുടർന്നു. വാച്ച് കടയ്ക്ക് മുന്നിൽ നിന്ന അയാളെ പരിശോധിച്ചപ്പോൾ വാച്ച് തിരികെ ലഭിച്ചു. എന്നാൽ വാച്ച് കടയിലുള്ളയാൾ ഇടപെട്ടതോടെ മോഷ്‌ടാവ് രക്ഷപ്പെട്ടു. പിന്നീട് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ വാച്ച് കടക്കാരനുമായി വന്ന് മോശമായി പെരുമാറിയതിന് അയാളോട് മാപ്പ് പറയാൻ എന്നോടാവശ്യപ്പെട്ടു. പരിചയക്കാരനായ മുതിർന്ന ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചാണ് സാഹചര്യത്തെ നേരിട്ടത്' എന്നും അദ്ദേഹം എക്‌സിൽ കൂട്ടിച്ചേർത്തു.
Dear Pax,
— APS - CISF (@CISFAirport) January 26, 2025
The review of the CCTV has contradicted the sequence of events as narrated above. After security check, you were seen wearing your watch and heading for boarding gate without interaction with any CISF personnel. The boarding was completed smoothly and hassle-free.(1/2)
അതേസമയം ഡോ. തുഷാർ മേത്ത വിവരിച്ചത് പോലെ സംശയാസ്‌പദമായ പ്രവർത്തനത്തിൽ നിന്ന് മോഷണം നടന്നതായി തെളിവുകളൊന്നുമില്ലെന്ന് സിസിടിവി പരിശേധിച്ച ശേഷം സിഐഎസ്എഫ് പറഞ്ഞു. സുരക്ഷാ പരിശോധനയ്ക്ക് ശേഷം മേത്ത ആപ്പിൾ വാച്ച് ധരിച്ചിരുന്നതായും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി യാതൊരു ഇടപെടലും നടത്താതെ ബോർഡിങ് ഗേറ്റിലേക്ക് സുഗമമായി നീങ്ങിയതായും സിഐഎസ്എഫ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തുഷാർ മേത്തയുടെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞു. അദ്ദേഹത്തിന്‍റെ ബോർഡിങ് സമയത്ത് അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല' എന്ന് സിഐഎസ്എഫ് പ്രസ്‌താവനയിൽ പറഞ്ഞു.
@dr_tushar_mehta We would like to inform you that the sovereign agencies have conducted a thorough investigation based on the details provided in your post. With reference to the highlighted incident regarding your travel via AI-801 on 25th January 2025 through Terminal 3, 1/2 https://t.co/g8jaDaGgeS
— Delhi Airport (@DelhiAirport) January 26, 2025
തുഷാർ മേത്തയുടെ വൈറലായ പോസ്‌റ്റിന് മറുപടിയായി, ഡൽഹി വിമാനത്താവള അധികൃതരും സിഐഎസ്എഫ് അന്വേഷണത്തിലെ കണ്ടെത്തലുകൾ സ്ഥിരീകരിച്ചുകൊണ്ട് പ്രസ്‌താവന പുറത്തിറക്കിയിട്ടുണ്ട്. സംഭവത്തിൽ ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തിയെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കണ്ടെത്തി. സംശയാസ്‌പദമായ ഒന്നും കണ്ടെത്താനായില്ലെന്നും പ്രസ്‌താവനയിൽ പറയുന്നു.
അതേസമയം സിഐഎസ്എഫിന്‍റെയും ഡൽഹി വിമാനത്താവളത്തിന്‍റെയും മറുപടിക്ക് ശേഷം തുഷാർ മേത്ത അദ്ദേഹത്തിന്‍റെ പോസ്‌റ്റ് ഡിലീറ്റ് ചെയ്യുകയും എക്‌സ് അക്കൗണ്ട് നിർജ്ജീവമാക്കുകയും ചെയ്‌തു.
Also Read: ഐഎസ്ഐ മേധാവിയുടെ ധാക്ക സന്ദർശനം: ജാഗ്രത പാലിക്കാൻ ഇന്ത്യൻ സൈനികർക്ക് നിർദേശം