ETV Bharat / health

ശരീരഭാരം കുറയ്ക്കാം, ചർമ്മം സുന്ദരാമാക്കാം; ഡയറ്റിൽ ഈ പഴം ഉൾപ്പെടുത്തൂ... - HEALTH BENEFITS OF BLUEBERRIES

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴമാണ് ബ്ലൂബെറി. ദിവസവും ബ്ലൂബെറി കഴിക്കുന്നതിലൂടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം.

BLUEBERRY BENEFITS FOR SKIN  WHAT HAPPENS EAT BLUEBERRIES DAILY  SURPRISING BENEFITS OF BLUEBERRIES  ബ്ലൂബെറിയുടെ ആരോഗ്യ ഗുണങ്ങൾ
Representative Image (Freepik)
author img

By ETV Bharat Lifestyle Team

Published : Jan 25, 2025, 4:09 PM IST

രോഗ്യ ഗുണങ്ങൾ നിരവധിയുള്ള ഒരു സൂപ്പർഫുഡാണ് ബ്ലൂബെറി. കലോറി കുറവും പോഷകങ്ങൾ കൂടുതലും അടങ്ങിയിട്ടുള്ള ഒരു പഴമാണിത്. ആന്‍റി ഓക്‌സിഡന്‍റ ുകളാൽ സമൃദ്ധമായ ബ്ലൂബെറിയിൽ ഫോസ്‌ഫറസ്, കാത്സ്യം, വിറ്റാമിൻ സി, ഫൈബർ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. പതിവായി ബ്ലൂബെറി കഴിക്കുന്നത് വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ജേർണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ഓർമശക്തി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്താൻ ബ്ലൂബെറി സഹായിക്കും. തലച്ചോറിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം, വീക്കവും എന്നിവ കുറയ്ക്കാനും വാർദ്ധക്യവുമായി ബന്ധപ്പെട്ട അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് ഗുണകരമാണ്. പ്രായമായവരിൽ തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

രക്തസമ്മർദ്ദം കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ബ്ലൂബെറി പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ദിവസേന ബ്ലൂബെറി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറച്ച് നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കാൻ സഹായിക്കുമെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷനിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. ഇവയെല്ലാം ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃയത്തിന്‍റെ ആരോഗ്യം നിലനിർത്താനും സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് ബ്ലൂബെറിക്കുണ്ടെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഗുണം ചെയ്യുമെന്ന് പഠനം കണ്ടെത്തി. ശരീരത്തിൽ കൊഴുപ്പ് അടഞ്ഞുകൂടുന്നത് കുറയ്ക്കുകയും ശരീരഭാരം വർധിക്കുന്നത് തടയാനും ബ്ലൂബെറി ഫലപ്രദമാണ്.

കുടലിലെ ആരോഗ്യകരമായ ബാക്‌ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. ഇത് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും. ദഹനത്തെ പിന്തുണയ്ക്കുകയും ദഹനനാളത്തിൻ്റെ അപകടസാധ്യത കുറയ്ക്കാനും ബ്ലൂബെറി പ്രധാന പങ്കുവഹിക്കുമെന്ന് ദി ജേർണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ബ്ലൂബെറിയിലെ ആൻ്റി ഓക്‌സിഡൻ്റുകൾ ഡിഎൻഎ നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും കാൻസർ കോശങ്ങളുടെ വ്യാപനം തടയുകയും ചെയ്യും. കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിലൂടെ ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ബ്ലൂബെറി ഫലപ്രദമാണ്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ചർമ്മ കാൻസർ, അകാല വാർദ്ധക്യം പോലുള്ളവയുടെ സാധ്യത കുറയ്ക്കാനും ബ്ലൂബെറി ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : ശരീരത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും സംരക്ഷണത്തിന് ഡയറ്റിൽ ഉൾപ്പെടുത്താം ഈ പഴം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.