ETV Bharat / state

കാർഷിക പാരമ്പര്യം വിളിച്ചോതി വിത്തുവേലി ചന്ത: സന്ദശകരെ ആകർഷിച്ച് പാളത്തൈര്- വീഡിയോ - VITHUVELI CHANTHA

വിത്തുവേലി ചന്ത സമ്മാനിക്കുന്നത് പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു ഗ്രാമീണ വ്യാപാര കേന്ദ്രത്തിലെത്തിയ അനുഭവം..

കല്ലൂപ്പാറ വിത്തുവേലി ചന്ത  AGRICULTURAL NEWS  FARMING  ORGANIC FARMING
- (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 26, 2025, 8:23 PM IST

പത്തനംതിട്ട: കാര്‍ഷിക പാരമ്പര്യത്തിൻ്റെ സ്‌മരണ ഉണര്‍ത്തി രണ്ടാമത് കല്ലൂപ്പാറ വിത്തുവേലി ചന്ത. കല്ലൂപ്പാറ കറുത്ത വടശ്ശേരിക്കടവ് പാലത്തിന് സമീപം മണിമലയാറിൻ്റെ തീരത്ത് പച്ചത്തുരുത്തിലാണ് വിത്തുവേലി ചന്ത സംഘടിപ്പിച്ചത്. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെയും, അഗ്രികൾച്ചർ & പ്രമോട്ടേഴ്‌സ് അസോസിയേഷൻ്റെയും, കൃഷി ഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വിത്തുവേലിച്ചന്ത സംഘടിപ്പിച്ചത്.

നാടൻ കന്നുകാലികൾ, നാടൻ കോഴിക്കുഞ്ഞുങ്ങൾ, മത്സ്യങ്ങൾ, കാർഷിക ഉപകരണങ്ങൾ, കാർഷിക ഉത്പന്നങ്ങൾ, പച്ചക്കറി വിത്തുകൾ, ചെടികൾ, അടുക്കള ഉപകരണങ്ങൾ, തുടങ്ങിയവയുടെയെല്ലാം വിപുലമായ പ്രദർശനവും വിപണനവും വിത്തുവേലിചന്തയിൽ ഒരുക്കിയിരുന്നു. സന്ദർശകർക്ക് പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു ഗ്രാമീണ വ്യാപാര കേന്ദ്രത്തിലെത്തിയ അനുഭവമാണ് ഇതിലൂടെ സമ്മാനിച്ചത്.

ലെജു ഏബ്രാഹാം, വിഎസ് പാപ്പച്ചൻ എന്നിവർ സംസാരിക്കുന്നു. (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിത്തുവേലി ചന്തയുടെ പ്രധാന ആകർഷണമായ കല്ലൂപ്പാറ പാളത്തൈര്, ഉദ്ഘാടനം ചെയ്‌തതിന് പിന്നാലെ തന്നെ സ്റ്റോക്ക് ചെയ്‌ത് വെച്ചത് മുഴുവനും വിറ്റുപോയി. ഇത് വൈകിയെത്തിയ സന്ദർശകർക്ക് നിരാശക്കയ്‌ക്കും ഇടയാക്കി. വരും വർഷങ്ങളിൽ കൂടുതൽ പാളത്തൈര് സംഭരിക്കാൻ ശ്രദ്ധിക്കുമെന്ന് കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്‌സ് & പ്രമോട്ടേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ലെജു ഏബ്രാഹാം പറഞ്ഞു.

ഉദ്ഘാടകരായ വി എസ് പാപ്പച്ചനും കുട്ടി കർഷക ദിയയ്ക്കും‌ വിത്തുവേലി ചന്ത ഉദ്‌ഘാടനം വേറിട്ട അനുഭവമായി. പഞ്ചായത്തിലെ മികച്ച കുട്ടി കർഷകയാണ് ദിയ. സ്വന്തമായി കൃഷി ഭൂമി ഇല്ലെങ്കിലും നാൽപ്പതിലേറെ വർഷങ്ങളായി കർഷക തൊഴിലാളിയായി ജോലി നോക്കുന്ന പാപ്പച്ചൻ്റെ വിയർപ്പിൽ വിളഞ്ഞ അന്നം നൂറുകണക്കിനാളുകളുടെ വിശപ്പകറ്റിയിട്ടുണ്ട്. തന്നെ ഉത്ഘാടകനായി ക്ഷണിച്ചതിൽ പാപ്പച്ചനും ഏറെ സന്തുഷ്‌ടനാണ്.

വിത്തുവേലി ചന്ത ഉദ്ഘാടനം ചെയ്യാൻ ഒരു ദിവസത്തെ പണി ഉപേക്ഷിച്ചാണ് പാപ്പച്ചൻ എത്തിച്ചേർന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിത്തുവേലി ചന്തയിൽ കൂടുതൽ ജനപങ്കാളിത്തം ഉണ്ടായിട്ടുണ്ട്. വരും വർഷങ്ങളിൽ കല്ലൂപ്പാറയുടെ കാർഷിക പാരമ്പര്യം ഉയർത്തിപ്പിടിച്ച് വിത്തുവേലി ചന്ത കൂടുതൽ ജനശ്രദ്ധ നേടട്ടെയെന്നു് പാപ്പച്ചൻ ആശംസിച്ചു.

Also Read: ഇത്തവണ വിളയിച്ചത് 100 കിലോയോളം വരുന്ന ഭീമൻ ചേന; സുരേന്ദ്രന് ഇതൊക്കെ നിസാരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.