മലയാളികള്‍ക്ക് ചോറിനും കഞ്ഞിക്കുമൊപ്പം ഏറ്റവും ഇഷ്‌ടപ്പെട്ട ഒരു വിഭവമാണ് ചമ്മന്തി. കാന്താരി മുളക് ചേര്‍ത്തതാണെങ്കില്‍ പിന്നെ അതിന്‍റെയൊരു ടേസ്റ്റ് വേറെ ലെവലായിരിക്കും. നല്ല എരിവുള്ള ഈ മുളക് പാകത്തിന് ചേര്‍ത്ത് ചമ്മന്തി അരച്ചെടുത്താല്‍ നല്ല ടേസ്റ്റായിരിക്കും. അത്തരത്തിലൊരു അടിപൊളി ചമ്മന്തി തയ്യാറാക്കി നോക്കാം.
ആവശ്യമുള്ള ചേരുവകള്‍:
- തേങ്ങ
- കാന്താരി
- ചെറിയ ഉള്ളി
- ഇഞ്ചി
- പുളി
- ഉപ്പ്
- കറിവേപ്പില
തയ്യാറാക്കേണ്ട വിധം: തേങ്ങ, കാന്താരി മുളക്, ചെറിയ ഉള്ളി, ഇഞ്ചി, പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കാം. ശേഷം അല്‍പം കറിവേപ്പിലയും ചേര്‍ത്ത് ഒന്നുകൂടി അരയ്‌ക്കാം. ഇതോടെ നല്ല എരിവും പുളിയുമുള്ള കാന്താരി തേങ്ങ ചമ്മന്തി റെഡി.
Also Read: കോഴിക്കോട് ഇപ്പോള്‍ ബീഫ് ബ്രിസ്‌കറ്റ് തരംഗം; സൂപ്പർ ഹിറ്റായി യുവാക്കളുടെ 'വട്ടച്ചെലവ്' പദ്ധതി