ചെന്നൈ: വിജയ് നായകനാകുന്ന അവസാനചിത്രമായ 'ജനനായകൻ' ൻ്റെ സെക്കൻ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. 'ദളപതി 69' എന്ന് പേരിട്ടിരുന്ന ചിത്രത്തിൻ്റെ ടൈറ്റിലുൾപ്പെടുന്ന ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്, പൂജ ഹെഗ്‌ഡെ, പ്രിയാമണി, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, നരേൻ തുടങ്ങി നിരവധി താരനിര അണിനിരക്കുന്നതായിരിക്കും. കെവിഎന്‍ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഒക്‌ടോബറിൽ ആരംഭിച്ച ഷൂട്ടിങ് ഏപ്രിലിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ദളപതി 69'ൻ്റെ ടൈറ്റിലും സെക്കൻ്റ് ലുക്ക് പോസ്‌റ്ററും റിപ്പബ്ലിക് ദിനത്തിൽ പുറത്തുവിടുമെന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച നിർമാണ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
We call him #JanaNayagan #ஜனநாயகன் ♥️#Thalapathy69FirstLook#Thalapathy @actorvijay sir #HVinoth @thedeol @prakashraaj @menongautham #Priyamani @itsNarain @hegdepooja @_mamithabaiju @anirudhofficial @Jagadishbliss @LohithNK01 @sathyaDP @ActionAnlarasu @Selva_ArtDir… pic.twitter.com/t16huTvbqc
— KVN Productions (@KvnProductions) January 26, 2025
വിജയ് പുഞ്ചിരിച്ചുകൊണ്ട് ചാട്ടവാർ പിടിച്ച് നിൽക്കുന്നതാണ് സെക്കൻ്റ് ലുക്ക് പോസ്‌റ്ററിലുള്ളത്. എംജിആറിൻ്റെ 'നാൻ ആണയിട്ടാൽ' എന്ന പ്രശസ്‌ത ഗാനത്തിൻ്റെ ആദ്യ വരി പോസ്‌റ്ററിൽ എഴുതിയിട്ടുണ്ട്. എംജിആർ അഭിനയിച്ച 'എങ്കൾ വീട്ടുപിള്ളൈ' എന്ന ചിത്രത്തിലെ ഗാനത്തിലെ ആദ്യ വരികളാണവ.
രാഷ്‌ട്രീയത്തിലേക്ക് കടക്കുന്ന വിജയ്‌യുടെ അവസാന ചിത്രമായതിനാൽ തന്നെ രാഷ്‌ട്രീയ കാഴ്‌ചപ്പാടുള്ള ഒരു ചിത്രമായിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 'ജനനായകൻ' എന്ന പേരും ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും ഈ പ്രതീക്ഷയ്‌ക്ക് ഊന്നൽ നൽകുന്നു.
Also Read: തന്ത വൈബില്‍ ടൊവിനോ തോമസ്.. ഒറ്റക്കാലില്‍ നൃത്ത ചുവടുകളുമായി താരം