പത്തനംതിട്ട: അടൂരില്‍ പതിനേഴുകാരി പീഡനത്തിനിരയായ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി മന്ത്രവാദി തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ബദർ സമൻ (62) ആണ് പിടിയിലായത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ ഇയാൾ പീഡനത്തിനിരയാക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പഠനത്തിൽ ശ്രദ്ധയില്ലെന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ മന്ത്രവാദി തങ്ങളിൻ്റെ അടുത്തെത്തിക്കുന്നത്. തുടർന്ന് മാതാപിതാക്കളെ പുറത്ത് നിർത്തിയതിന് ശേഷം ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വർഷങ്ങളായി ഇയാൾ ആദിക്കാട്ടു കുളങ്ങരയിലെ വീട് കേന്ദ്രീകരിച്ച് മന്ത്രവാദവും മറ്റും നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
അടൂർ പൊലീസെടുത്ത കേസ് പിന്നീട് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പ്രകാരം അടൂർ പൊലീസ് സ്‌റ്റേഷനിൽ എട്ട് കേസുകളും നൂറനാട് സ്‌റ്റേഷനിൽ ഒരു കേസും ഉൾപ്പെടെ ഒൻപത് കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. പെൺകുട്ടി നിലവിൽ പ്ലസ്‌ടുവിന് പഠിക്കുകയാണ്. കേസിൽ നാല് പേരെ അടൂർ പൊലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു.
കഴിഞ്ഞവർഷം ഏപ്രിലിൽ കുട്ടിയുമായി പ്രണയത്തിലായശേഷം ജൂലൈയിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്‌ത സാജൻ (24), കാറിൽ ബലമായി പിടിച്ചുകയറ്റി മിത്രപുരത്ത് എത്തിച്ച് പീഡിപ്പിച്ച ആദർശ് (25), പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും കഴിഞ്ഞവർഷം സെപ്റ്റംബറിൽ അടൂർ ഹൈസ്‌കൂൾ ജംഗ്ഷനിൽ നിന്നും സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി വീട്ടിൽ വച്ച് പീഡിപ്പിക്കുകയും ചെയ്‌ത സച്ചിൻ കുറുപ്പ് (25), മറ്റൊരു കേസിലെ പ്രതി കൃഷ്‌ണാനന്ദ് (21) എന്നിവരെയാണ് അടൂർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തത്. ഇവർ റിമാൻഡിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മന്ത്രവാദിക്ക് പുറമെ ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും മറ്റും പിന്നീട് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. സ്‌കൂളിൽ തുടർച്ചയായി എത്താതിരുന്നതിനെതുടർന്ന് ടീച്ചർ അന്വേഷിച്ചപ്പോൾ, കുട്ടിയുടെ നഗ്നഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിലെ വിഷമമാണ് കാരണമെന്ന് ബോധ്യപ്പെട്ടു. സ്‌കൂളിലെ കൗൺസിലർ മുഖാന്തിരം കാര്യങ്ങൾ മനസിലാക്കിയ ടീച്ചർ, പ്രിൻസിപ്പലിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ശിശുക്ഷേമസമിതിക്ക് വിവരം കൈമാറി. തുടർന്നാണ് അടൂർ പൊലീസ് കുട്ടിയുടെ മൊഴികൾ രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്‌തത്.
Also Read: അടൂരില്‍ പതിനേഴുകാരിയെ ഒൻപത് പേർ പീഡിപ്പിച്ചതായി പരാതി; കൗമാരക്കാരന്‍ ഉള്‍പ്പെടെ 4 പേർ കസ്റ്റഡിയിൽ