ന്യൂഡൽഹി: കുംഭമേളയോടനുബന്ധിച്ച് കുത്തനെ കുതിച്ച വിമാന ടിക്കറ്റ് നിരക്കിൽ ഇടപെട്ട് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 5,000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് കുംഭമേളയോടനുബന്ധിച്ച് 25,000 രൂപയായി ഉയർന്നിരുന്നു. ഇതേതുടർന്നാണ് വിമാന നിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനികളുമായി ഡിജിസിഎ കൂടിക്കാഴ്‌ച നടത്തിയത്. കൂടുതൽ സർവീസുകള്‍ ഏർപ്പെടുത്തുന്നതിനും നിരക്ക് വർധനവ് നിയന്ത്രിക്കാനുമുള്ള നിർദേശം ഡിജിസിഎ കമ്പനികള്‍ക്ക് നൽകി.
വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ഡിജിസിഎയുടെ ഇടപെടൽ. വിമാനക്കമ്പനികളുടെ നിരക്ക് വർധനവിനെ വിമർശിച്ച് വിശ്വ ഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബൻസാൽഅടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അന്യായവും അധാർമികവുമായ നടപടിയെന്നാണ് നിരക്ക് വർധനവിനെ അദ്ദേഹം വിമർശിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിമാന യാത്രയുടെ ബുക്കിങ് വർധിച്ചതോടെ ജനുവരിയിൽ 81 അധിക വിമാനങ്ങൾക്ക് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകാരം നൽകിയിരുന്നു. തിരക്ക് പരിഗണിച്ച് കണക്‌ടഡ് വിമാന സർവീസുകള്‍ 132 ആയി ഉയർത്തുകയും ചെയ്‌തിരുന്നു.
മുംബൈയിൽ നിന്നുള്ള ദൈനംദിന നേരിട്ടുള്ള സർവീസുകൾക്ക് പുറമേ, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഡൽഹി വഴി പ്രത്യേക കണക്‌ടഡ് വിമാന സർവീസുകളാണ് അധികമായി അനുവദിച്ചിട്ടുള്ളത്.
ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുന്നത്. 12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന കുംഭമേളയിൽ വലിയ സന്ദർശകത്തിരക്കുണ്ട്. ആദ്യ ദിവസം തന്നെ 1.5 കോടിയിലധികം ആളുകൾ 'ഷാഹി സ്‌നാൻ' എന്ന പുണ്യസ്‌നാനത്തിനായി എത്തിയെന്നാണ് റിപ്പോർട്ടുകൾ.
Also Read: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്; നിയമം പ്രാബല്യത്തിൽ വന്നു