ഹൈദരാബാദ്: മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം അര്‍ബുദം ഇന്ന് മിക്കവരെയും ബാധിക്കുന്ന ഒരു രോഗമായി മാറിയിരിക്കുന്നു. സ്‌ത്രീകളില്‍ സ്‌തനാര്‍ബുദം സര്‍വസാധാരണമായിക്കഴിഞ്ഞു. ഇവരില്‍ പലരും തങ്ങളുടെ സ്‌തനങ്ങള്‍ നീക്കം ചെയ്യേണ്ടി വരുമോയെന്ന ആശങ്കയോടെ കഴിയുന്നു. ചിലരാകട്ടെ ധൈര്യപൂര്‍വം ഇവ നീക്കം ചെയ്‌ത് ജീവിക്കുന്നുമുണ്ട്.
സ്‌തനങ്ങള്‍ നീക്കം ചെയ്യുന്നത് മൂലം തങ്ങളുടെ സൗന്ദര്യവും ആകര്‍ഷണീയതയും നഷ്‌ടമാകുമെന്ന് ആശങ്കപ്പെടുന്നവര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത പങ്കു വയ്ക്കുകയാണ് എംഎന്‍ജെ അര്‍ബുദ ആശുപത്രി. സ്‌തനങ്ങള്‍ നീക്കം ചെയ്‌തവര്‍ക്ക് മൈക്രോവാസ്‌കുലാര്‍ ശസ്‌ത്രക്രിയയിലൂടെ ഇവ പുനഃസൃഷ്‌ടിച്ച് നല്‍കുകയാണ് ഇവര്‍.
വയറിലെ കൊഴുപ്പ് നീക്കം ചെയ്‌ത് മാറിടത്തില്‍ വച്ച് പിടിപ്പിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. അതീവ സങ്കീര്‍ണമായ ശസ്‌ത്രക്രിയ ആണിതെന്ന് ഡോ.ശ്രീനാഥ് പറയുന്നു. എന്നാല്‍ ശസ്‌ത്രക്രിയയ്ക്ക് ശേഷം സാധാരണ സ്‌തനങ്ങളുടെ രൂപ ഭംഗിയോടെ ഇവ നിലനിര്‍ത്താനാകുന്നു. ഇത്തരമൊരു ശസ്‌ത്രക്രിയയ്ക്ക് അഞ്ച് ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ എംഎന്‍ജെ ആശുപത്രി ഇത് തികച്ചും സൗജന്യമായി ചെയ്‌ത് കൊടുക്കുന്നത്.