ETV Bharat / health

പ്രമേഹരോഗികൾക്കും ഇനി നോമ്പെടുക്കാം...!!; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി - FASTING DURING RAMADAN BY DIABETIC

പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമാകാതെ എങ്ങനെ ദീർഘനേരം നോമ്പെടുക്കാൻ കഴിയുമെന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ്.

DIABETIC PATIENTS  FASTING DURING RAMADAN  RAMADAN FASTING  FASTING BY SUGAR PATIENTS
Follow this handy guide for diabetics during Ramadan (Freepik)
author img

By ETV Bharat Kerala Team

Published : Feb 25, 2025, 6:13 AM IST

ത്മീയ ചിന്തയുടെയും ആത്മനിയന്ത്രണത്തിൻ്റെയും മാസമാണ് റമദാൻ. എന്നാൽ പ്രമേഹമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് വെല്ലുവിളി നിറഞ്ഞൊരു സമയമാണിത്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമാകാതെ എങ്ങനെ ദീർഘനേരം നോമ്പെടുക്കാൻ കഴിയും? ശാരീരിക ബുദ്ധിമുട്ടുകളുള്ളവർ നോമ്പെടുക്കുന്നതിൽ ഇസ്ലാമിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ പ്രമേഹമുള്ള പല വിശ്വാസികളും ഇത് നോക്കാതെ നോമ്പെടുക്കാറുണ്ട്. മതപരമായ കാര്യം നടത്തുകയും വേണം എന്നാൽ ആരോഗ്യവും സംരക്ഷിക്കണം എന്നുള്ളത് വെല്ലുവിളി നിറഞ്ഞ ഒരു കാര്യം തന്നെയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഗുരുഗ്രാമിലെ ആർട്ടെമിസ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ എംഡി ഡോ. കുൽദീപ് സിങ് പറയുന്നതനുസരിച്ച്, “രക്തത്തിലെ പഞ്ചസാരയുടെ അളവ് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതിനാൽ പ്രമേഹമുള്ളവർ നോമ്പെടുക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. പ്രമേഹമുള്ളവർ നോമ്പെടുക്കരുത്. എടുക്കുകയാണെങ്കിൽ മുൻകൂട്ടി ഒരു ഡോക്‌ടറെ കാണുന്നത് ഉചിതമായിരിക്കും.”

പ്രമേഹത്തെ ഫലപ്രദമായി കൈകാര്യം ചെയ്‌തുകൊണ്ട് സുരക്ഷിതമായി നോമ്പെടുക്കാനുള്ള രീതികളാണ് താഴെ പറയുന്നത്.

DIABETIC PATIENTS  FASTING DURING RAMADAN  RAMADAN FASTING  FASTING BY SUGAR PATIENTS
Avoid sherbets with added sugar if you have diabetes. (Freepik)

പ്രമേഹരോഗികൾ സ്വീകരിക്കേണ്ട 5 മുൻകരുതലുകൾ

നോമ്പെടുക്കുന്നതിന് മുൻപ് ദിനചര്യയിലെ മാറ്റങ്ങൾക്ക് നിങ്ങളുടെ ശരീരത്തെയും മനസിനെയും തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്.

1. ഡോക്‌ടറെ സമീപിക്കുക: നോമ്പെടുക്കുന്നതിന് മുൻപ് നിങ്ങളുടെ ഡോക്‌ടറെയോ പ്രമേഹ വിദഗ്‌ധനെയോ സമീപിക്കുന്നത് ഉചിതമായിരിക്കും. അവരുമായി ചർച്ച നടത്തുക. അവർ നിങ്ങളുടെ ആരോഗ്യം പരിശോധിക്കുകയും നിങ്ങൾ നോമ്പെടുക്കുന്നത് സുരക്ഷിതമാണോയെന്ന് നിർണയിക്കുകയും ചെയ്യും. ആവശ്യമെങ്കിൽ അവർ നിങ്ങളുടെ മരുന്നുകളുടെയോ ഇൻസുലിൻ്റെയോ അളവ് ക്രമീകരിച്ച് നൽകുന്നതായിരിക്കും.

2. രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക: രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കുന്നത് പ്രധാനമാണ്. സെഹ്‌രിക്ക് മുൻപും ഇഫ്‌താറിന് മുൻപും ഉറങ്ങുന്നതിന് മുൻപും പരിശോധന നടത്തുക.

3. ജലാംശം നിലനിർത്തുക: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിലേക്ക് നയിച്ചേക്കാവുന്ന നിർജ്ജലീകരണം ഒഴിവാക്കാൻ ഇഫ്‌താറിനും സെഹ്‌രിക്കും ഇടയിൽ ധാരാളം വെള്ളം കുടിക്കുക. കഫീൻ അടങ്ങിയതും പഞ്ചസാര അടങ്ങിയതുമായ പാനീയങ്ങൾ ഒഴിവാക്കുക.

4. ശാരീരിക പ്രവർത്തനങ്ങൾ ക്രമീകരിക്കുക: നോമ്പെടുക്കുന്ന സമയത്ത് കഠിനമായ വ്യായാമം ചെയ്യുന്നത് കുറയ്ക്കുക. പകരം, ഇഫ്‌താറിന് ശേഷം നടത്തം പോലുള്ള ലഘുവായ വ്യായാമങ്ങൾ ചെയ്യുക.

5. മരുന്നുകളുടെ സമയം: മരുന്നുകൾ കഴിക്കുന്നതിൻ്റെ സമയം ക്രമീകരിക്കുക.

സെഹ്‌രി, ഇഫ്‌താർ സമയത്ത് എന്ത് കഴിക്കണം ?

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിൽ സമീകൃതാഹാരം നിർണായക പങ്ക് വഹിക്കുന്നു. മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യൻ ലീന മാർട്ടിൻ താഴെപ്പറയുന്ന ഭക്ഷണങ്ങൾ കഴിക്കുവാൻ നിർദേശം നൽകുന്നു.

1. സെഹ്‌രി (പ്രഭാതഭക്ഷണം)

  • കാർബോഹൈഡ്രേറ്റുകൾ: ധാന്യങ്ങൾ, ഓട്‌സ്, പയർവർഗങ്ങൾ, പച്ചക്കറികൾ എന്നിവ ദിവസം മുഴുവൻ ഊർജ്ജം നിലനിലനിർത്താൻ സഹായിക്കുന്നു.
  • പ്രോട്ടീൻ: മുട്ട, തൈര്, അല്ലെങ്കിൽ നട്‌സ് എന്നിവ നീണ്ടുനിൽക്കുന്ന സംതൃപ്‌തി നൽകുകയും പേശികളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
  • കൊഴുപ്പ് അടങ്ങിയ ഭക്ഷണം: നട്‌സ്, വിത്തുകൾ, എന്നിവ ദഹനത്തെ സഹായിക്കുകയും ഊർജ്ജം നൽകുകയും ചെയ്യുന്നു.
  • ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുക: പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ, വൈറ്റ് ബ്രെഡ്, മധുരപലഹാരങ്ങൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകുന്നുവെന്നതിനാൽ അവ ഒഴിവാക്കണം.

2. ഇഫ്‌താർ (നോമ്പ് മുറിക്ക് ശേഷം)

  • നോമ്പ് മുറിക്കുമ്പോൾ 1-2 ഈത്തപ്പഴവും ധാരാളം വെള്ളവും കുടിച്ചാണ് ആരംഭിക്കേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ഈത്തപ്പഴം സഹായിക്കുന്നു.
  • പ്രോട്ടീൻ സമ്പുഷ്‌ടമായ ഭക്ഷണങ്ങൾ: ഗ്രിൽ ചെയ്‌ത ചിക്കൻ, മത്സ്യം എന്നിവ കഴിക്കുക.
  • നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ: ധാന്യങ്ങൾ, പയർവർഗങ്ങൾ, സലാഡുകൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
  • വറുത്തതും പ്രോസസ്‌ഡ് ഭക്ഷണം എന്നിവ ഒഴിവാക്കുക: ഇവ പഞ്ചസാരയുടെ അളവ് കൂടാനോ കുറയാനോ അല്ലെങ്കിൽ ശരീരഭാരം വർധിക്കുന്നതിനും കാരണമാകും.

Lean meats, whole grains, lentils and salads are good choices for Iftar. (Freepik)

മരുന്ന്, ഇൻസുലിൻ കൈകാര്യം ചെയ്യുന്ന വിധം

  • നോമ്പെടുക്കുന്നതിന് മുൻപ് മരുന്നുകൾ കഴിക്കുന്നതിൻ്റെ സമയം ക്രമീകരിക്കുക.
  • ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉറപ്പാക്കുന്നതിനായി ദീർഘനേരം പ്രവർത്തിക്കുന്ന ഇൻസുലിൻ ക്രമീകരിക്കാം.
  • സെഹ്‌രി, ഇഫ്‌താർ സമയത്ത് ഭക്ഷണവുമായി പൊരുത്തപ്പെടാൻ വേഗത്തിൽ പ്രവർത്തിക്കുന്ന ഇൻസുലിനെടുക്കണം.
  • പഞ്ചസാരയുടെ അളവ് കൃത്യമാണോയെന്ന് നോക്കുന്നിനായി ഇടയ്ക്കിടെ ഗ്ലൂക്കോസ് പരിശോധന നടത്തുക.

വെള്ളം എത്ര കുടിക്കണം?

  • ജലാംശം നിലനിർത്തുന്നത് നിർണായകമാണ്.
  • ഇഫ്‌താറിനും സെഹ്‌രിക്കും ഇടയിൽ 8 – 10 ഗ്ലാസ് വെള്ളം ലക്ഷ്യമിടുക.
  • പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക, കാരണം അവ നിർജ്ജലീകരണത്തിന് കാരണമാകും.
  • കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.

പഴങ്ങൾ, ഈത്തപ്പഴം, സർബത്ത് എന്നിവ എങ്ങനെ കഴിക്കാം

  • റമദാനിൽ ഈത്തപ്പഴം പ്രധാനമാണെങ്കിലും, അവ മിതമായി കഴിക്കണം. അമിതമായ പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കാൻ 1 - 2 ഈത്തപ്പഴം കഴിക്കുക.
  • പഴച്ചാറുകൾക്ക് പകരം പഴങ്ങൾ മുഴുവൻ കഴിക്കുക, കാരണം അവയിൽ നാരുകൾ കുറവായിരിക്കും.
  • പഞ്ചസാര ചേർത്ത സർബത്തുകൾ ഒഴിവാക്കുക.

റമദാനിൽ മാംസം കഴിക്കാമോ?

“ലീൻ മീറ്റ് കഴിക്കുക. നിയന്ത്രിത അളവിൽ മാത്രം. വറുത്തതിന് പകരം ഗ്രിൽ ചെയ്‌തോ ചുട്ടോ മാത്രം മാംസം കഴിക്കുക. ചുവന്ന മാംസം ഒഴിവാക്കുക.” ഡയറ്റീഷ്യൻ ലീന മാർട്ടിൻ പറഞ്ഞു.

മുന്നറിയിപ്പ്

താഴെപ്പറയുന്നവയിൽ ഏതെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ നോമ്പ് മുറിച്ച് വൈദ്യസഹായം തേടുക

  • തലകറക്കം
  • അതിശക്തമായ ക്ഷീണം
  • വിറയൽ അല്ലെങ്കിൽ വിയർക്കൽ
  • കാഴ്‌ച മങ്ങൽ
  • കഠിനമായ ദാഹം അല്ലെങ്കിൽ നിർജ്ജലീകരണ ലക്ഷണങ്ങൾ

Also Read: പ്രമേഹം എങ്ങനെയാണ് അര്‍ബുദത്തെ വഷളാക്കുന്നത്? ശാസ്‌ത്ര ലോകത്ത് വൻ വഴിത്തിരിവ്, നിര്‍ണായക കണ്ടെത്തല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.