ന്യൂഡല്‍ഹി : വിശാഖപട്ടണം ചാരക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ച് എന്‍ഐഎ പ്രത്യേക കോടതി. അബ്‌ദുല്‍ റഹ്‌മാന്‍ ഭാര്യ ഷൈസ്‌ത ഖൈസര്‍ എന്നിവര്‍ക്കാണ് അഞ്ചര വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചത്. പിഴ അടയ്ക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ ഒരു വർഷം കൂടി തടവ് അനുഭവിക്കേണ്ടിവരും.
ഇന്ത്യയ്‌ക്കെതിരായി ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന വിദേശ ഇന്‍റലിജന്‍സ് ഏജന്‍സികളിലെ ഏജന്‍റുമാരുമായി ചേര്‍ന്ന് അബ്‌ദുല്‍ റഹ്‌മാനും ഷൈസ്‌തയും പ്രവര്‍ത്തിച്ചതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. പാകിസ്ഥാനിലെ ബന്ധുക്കള്‍ വഴി ഇവര്‍ പാകിസ്ഥാന്‍ ഏജന്‍റുമാരുമായി ബന്ധപ്പെടുകയും 2018 ഓഗസ്റ്റ് 14 നും 2018 സെപ്റ്റംബർ 1 നും ഇടയിൽ രാജ്യം സന്ദർശിക്കുകയും ചെയ്‌തതായും എന്‍ഐഎ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാകിസ്ഥാൻ ഏജന്‍റുമാരുടെ നിർദേശപ്രകാരം, ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങൾ ചോർത്തിയതിന്, കേസിലെ മറ്റു പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറാന്‍ ഇവര്‍ വിവിധ ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചതായും എന്‍ഐഎ പ്രസ്‌താവനയില്‍ പറയുന്നു. കാര്‍വാര്‍ നേവല്‍ ബേസ്, കൊച്ചി നേവല്‍ ബേസ് എന്നിവിടങ്ങളിലെ ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. കേസില്‍ മലയാളിയടക്കം പിടിയിലായിട്ടുണ്ട്.
Also Read: വിശാഖപട്ടണം ചാരക്കേസ്; മലയാളി ഉള്‍പ്പെടെ 3 പേര്‍ കൂടി അറസ്റ്റില്‍