കേരളം

kerala

ETV Bharat / health

ഒറ്റ ദിവസം 182 കോവിഡ് കേസുകൾ കൂടി; രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന്‌ ആരോഗ്യ മന്ത്രാലയം - ഇന്ത്യയിൽ പുതിയ കോവിഡ് കേസുകൾ

ഇന്ത്യയിൽ 182 പുതിയ കൊവിഡ്‌ 19 കേസുകൾ, എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,525 ആയി കുറഞ്ഞതായും ആരോഗ്യ മന്ത്രാലയം.

new COVID 19 cases in india  India Saw Single Day COVID 19 Rise  ഇന്ത്യയിൽ പുതിയ കോവിഡ് കേസുകൾ  രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്‌
new COVID 19 cases in india

By ETV Bharat Kerala Team

Published : Jan 28, 2024, 5:20 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ ഒറ്റ ദിവസം രേഖപ്പെടുത്തിയത്‌ 182 പുതിയ കൊവിഡ്‌ 19 കേസുകൾ. അതേസമയം നിലവില്‍ രോഗബാധിതരുടെ എണ്ണം 1,525 ആയി കുറഞ്ഞതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാവിലെ 8 മണിക്ക് അപ്ഡേറ്റ് ചെയ്‌ത കണക്കുകൾ പ്രകാരം കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോർട്ട് ചെയ്‌തതായും മന്ത്രാലയം വ്യക്തമാക്കി. ഡിസംബർ 5 വരെയുള്ള പ്രതിദിന കേസുകളുടെ എണ്ണം ഇരട്ട അക്കമായി കുറഞ്ഞിരുന്നു, എന്നാൽ പുതിയ വേരിയന്‍റും ശൈത്യ കാലാവസ്ഥയും കേസുകളില്‍ വർദ്ധനവുണ്ടാക്കി.

രോഗബാധിതരായ 92 ശതമാനവും ഹോം ഐസൊലേഷനിൽ സുഖം പ്രാപിക്കുന്നു. ജെ എന്‍ 1 വേരിയന്‍റ്‌ പുതിയ കേസുകളുടെ വർദ്ധനവിലേക്കോ മരണനിരക്കിന്‍റെ വർദ്ധനവിലേക്കോ നയിക്കുന്നില്ല എന്നാണ്‌ നിലവിൽ ലഭ്യമായ ഡാറ്റ സൂചിപ്പിക്കുന്നത്.

2021 ഏപ്രിൽ-ജൂൺ കാലയളവിൽ ഡെൽറ്റ തരംഗത്തിൽ ദിവസേനയുള്ള പുതിയ കേസുകളുടെയും മരണങ്ങളുടെയും ഏറ്റവും ഉയർന്ന സംഭവവികാസങ്ങൾക്കൊപ്പം, ഇന്ത്യ കൊവിഡ്‌ 19 ന്‍റെ മൂന്ന് തരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2021 മെയ് 7 ന് 414,188 പുതിയ കേസുകളും 3,915 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

2020 മുതൽ നാല് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 4.5 കോടിയിലധികം ആളുകൾ രോഗബാധിതരും 5.3 ലക്ഷത്തിലധികം മരണങ്ങളും ഉണ്ടായിട്ടുണ്ട്. മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് അനുസരിച്ച്, രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4.4 കോടിയിലധികം അതായത്‌ ഏകദേശം 98.81 ശതമാനമാണ്‌. കൂടാതെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details