പോഷക ഗുണങ്ങൾ ധാരാളമുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വൈറ്റമിന്‍ എ, ബി, സി, ഇ, കെ, കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ, സിങ്ക് എന്നിവയുടെ മികച്ച സ്രോതസാണിത്. ആൻ്റി ഓക്‌സിഡൻ്റുകളായ ക്വെർസെറ്റിൻ, ഫ്ലേവനോയിഡുകൾ എന്നിവയും വെണ്ടക്കയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ പ്രതിരോധിക്കാനും ദഹനം മെച്ചപ്പെടുത്താനും വെണ്ടയ്ക്ക സഹായിക്കും. കാഴചശക്തി വർധിപ്പിക്കാനും വിവിധ കണ്ണ് രോഗങ്ങൾ തടയാനും ഇത് ഗുണം ചെയ്യും. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും വെണ്ടയ്ക്ക സൂപ്പറാണ്. വെണ്ടയ്ക്കയുടെ മറ്റ് ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഹൃദയാരോഗ്യം നിലനിർത്താൻ
നാരുകളാൽ സമ്പന്നമായ പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ വളരെയധികം സഹായിക്കുമെന്ന് 2015 ൽ ദി ജേർണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രി പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. കൂടാതെ വെണ്ടയ്ക്കയിൽ മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം ആരോഗ്യകരമായി നിലനിർത്താനും ഗുണം ചെയ്യും. ഇത് ഹൃദയത്തിൻ്റെ ശരിയായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ദഹനാരോഗ്യം
വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദര സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായിക്കും. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം അകറ്റാനും വെണ്ടയ്ക്ക ഫലപ്രദമാണെന്ന് 2017 ൽ ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. അതിനാൽ പതിവായി വെണ്ടയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്താം.
ശരീരഭാരം കുറയ്ക്കും