ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അതിഷി മര്‍ലേന. ഞായറാഴ്‌ച (ഫെബ്രുവരി 9) ലെഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്ക് അതിഷി രാജി സമർപ്പിച്ചു. ഇതോടെ ഡല്‍ഹി നിയമസഭ പിരിച്ചുവിട്ടതായി ഗവര്‍ണര്‍ അറിയിച്ചു. അതിഷി തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നുവെങ്കിലും ആംആദ്‌മിയുടെ മുതിര്‍ന്ന നേതാക്കള്‍ പരാജയപ്പെട്ടിരുന്നു.
കൽക്കാജി നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപിയുടെ രമേശ് ബിധൂരിക്കെതിരെ 3,500 വോട്ടുകൾക്കാണ് അതിഷി വിജയിച്ചത്. ആം ആദ്‌മി കൺവീനര്‍ അരവിന്ദ് കെജ്‌രിവാൾ ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞ വര്‍ഷം അതിഷി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അതിഷി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. ആംആദ്‌മി നേതാക്കളെ ബിജെപി കള്ളക്കേസില്‍ കുടുക്കിയെന്ന് അതിഷി ആരോപിച്ചിരുന്നു.
Hon’ble Lt Governor, Shri VK Saxena today recieved the resignation of Hon’ble CM, Ms Atishi. He asked her to continue in her position till the formation of the new government. pic.twitter.com/tHHBCMKL3E
— Raj Niwas Delhi 🇮🇳 (@RajNiwasDelhi) February 9, 2025
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 70 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടി ബിജെപി ഡൽഹിയിൽ വൻ വിജയം നേടി. കഴിഞ്ഞ രണ്ട് തവണയായി വൻ ഭൂരിപക്ഷം നേടി അധികാരത്തിലിരുന്ന ആം ആദ്‌മി പാർട്ടി 22 സീറ്റുകളായി ഒതുങ്ങി. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് രാജ്യതലസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായില്ല.
26 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഡൽഹിയിൽ ബിജെപി തിരിച്ചുവരുന്നത്. പുതിയ ഡല്‍ഹി മുഖ്യമന്ത്രിയെ ബിജെപി കേന്ദ്രനേതൃത്വം ഉടൻ തീരുമാനിക്കും. ഡൽഹിയിലെ വിജയത്തിന് പിന്നാലെ ഉത്തരേന്ത്യയിൽ ബിജെപി ശക്തമായ സ്വാധീനമായി മാറി. ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവയുൾപ്പെടെ എല്ലാ അയൽ സംസ്ഥാനങ്ങളും ബിജെപിയാണ് ഇപ്പോൾ ഭരിക്കുന്നത്.
ആരാകും അടുത്ത ഡല്‍ഹി മുഖ്യമന്ത്രി
ഡല്‍ഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്‌ത് അന്തിമ തീരുമാനത്തിലെത്തും. ന്യൂഡല്‍ഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വർമ, ഡല്‍ഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്‌ത,
വനിതാ നേതാവായ ശിഖ റായ് എന്നീ മൂന്ന് പേരുകളാണ് നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി ബിജെപി പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനം കഴിഞ്ഞ് അടുത്തയാഴ്‌ചയാകും ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറുക.
Also Read: കെജ്‌രിവാളിനെ തോല്‍പ്പിച്ച പര്‍വേഷ് സാഹിബ് ആരാണ്? ഇനി ഡല്‍ഹി മുഖ്യമന്ത്രി?