ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലെ വൈകല്യങ്ങളാണ് പ്രമേഹത്തിന് കാരണമാകുന്നത്. പ്രമേഹവും വാര്‍ദ്ധക്യവും ശരീരത്തില്‍ അര്‍ബുദ കോശങ്ങളുടെ വ്യാപനത്തിന് വേഗം കൂട്ടുന്നു. പ്രായമായ പ്രമേഹരോഗികളില്‍ അര്‍ബുദം കൂടിയുണ്ടായാല്‍ അനന്തരഫലങ്ങള്‍ ഏറെ മോശമായിരിക്കും. അര്‍ബുദ കോശ ജീവശാസ്‌ത്രത്തിലും ലഘുകണങ്ങളിലുമുള്ള തങ്ങളുടെ വൈദഗ്ദ്ധ്യം ഉപയോഗിച്ച് ബെംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ ഒരു പുത്തന്‍ ചിപ്പ് വികസിപ്പിച്ചിരിക്കുകയാണ്. ഇതുപയോഗിച്ച് രക്തക്കുഴലിനടുത്ത് സ്ഥിതി ചെയ്യുന്ന അര്‍ബുദ കോശങ്ങളുടെ ഘടന പുനര്‍ നിര്‍മ്മിക്കാനാകും. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഒരു മൈക്രോസ്‌കോപിലൂടെ നിരീക്ഷിക്കാനും സാധിക്കും.
ഇവര്‍ നടത്തിയ പഠനത്തിന്‍റെ പൂര്‍ണ രൂപം സ്‌മോള്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡെവലപ്പ്മെന്‍റല്‍ ബയോളജി ആന്‍ഡ് ജെനിറ്റ്‌ക്‌സ് വകുപ്പിലെ പ്രൊഫ. രാം റേ ഭട്ട്, സെന്‍റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങിലെ പ്രൊഫ. പ്രൊസെന്‍ജിത് സെന്‍, വിദ്യാര്‍ഥി നിലേഷ് കുമാര്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
അര്‍ബുദ കോശങ്ങള്‍ രക്തക്കുഴലുകളിലേക്ക് കടക്കുന്നതിന് മീതൈല്‍ഗ്ലൈഓക്‌സല്‍ ആക്കം കൂട്ടുന്നുവെന്ന് ഈ ചിപ്പ് ഉപയോഗിച്ച് ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഇത്തരം നൂതനവും രണ്ട് വ്യത്യസ്‌ത വിഷയങ്ങളിലുള്ളവര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണവും അര്‍ബുദ ചികിത്സയിലും ഗവേഷണ രംഗത്തും പുത്തന്‍ വാതിലുകളാണ് തുറന്ന് നല്‍കുന്നത്.
ഇത്തരത്തില്‍ സമാനമായ ശ്വാസകോശത്തില്‍ സ്ഥാപിക്കുന്ന ചിപ്പു മാതൃക പാശ്ചാത്യ ലോകത്ത് വികസിപ്പിച്ചിട്ടുണ്ട്. പുകവലി മനുഷ്യ ശ്വാസകോശത്തിലുണ്ടാക്കുന്ന ആഘാതം പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് വികസിപ്പിച്ചത്. വിവിധ വിഷയങ്ങള്‍ ചേര്‍ന്നുള്ള പഠനങ്ങളിലൂടെ ആരോഗ്യ രംഗത്തെ കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതും ഇവര്‍ ലക്ഷ്യമിടുന്നു. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 2020ല്‍ നമ്മുടെ ഗവേഷകരും ഇതിനുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടത്. ഇവരുടെ ദൗത്യം പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷം വേണ്ടി വന്നു. ഇത്തരം സാങ്കേതികതകള്‍ നമ്മുടെ നാട്ടില്‍ സാധാരണയായി ഇല്ലാത്തതാണ് പഠനം ഇത്രയും വൈകാന്‍ ഇടയാക്കിയത്.
രോഗികളുടെ അവയവങ്ങളില്‍ സ്ഥാപിക്കുന്ന ഇത്തരം ചിപ്പുകളിലൂടെ രോഗങ്ങളുടെ വിവരങ്ങളും ഇവ എങ്ങനെ ഓരോരുത്തരിലും വ്യത്യസ്‌തമായിരിക്കുന്നുവെന്നും മനസിലാക്കാന്‍ സാധിക്കും. ഇതിനെ സൂക്ഷ്‌മ ചികിത്സ അഥവാ പ്രസിഷന്‍ തെറാപ്പി(Precision therapy) എന്നാണ് പറയുന്നത്. പ്രമേഹ സാഹചര്യങ്ങളിലും ഇതില്ലാത്ത സാഹചര്യത്തിലും അല്ലെങ്കില്‍ പ്രായമായ കോശങ്ങളിലും യുവ കോശങ്ങളിലും ഇവയുടെ അര്‍ബുദ വ്യാപനം എങ്ങനെയെന്ന് ഈ ചിപ്പുകളിലൂടെ മനസിലാക്കാനാകുന്നു.
അവയവങ്ങളില്‍ ഘടിപ്പിക്കുന്ന ചിപ്പുകള്‍ അഥവ ഒഒസി ജീവശാസ്‌ത്ര ഗവേഷണ രംഗത്ത് ഒരു മികച്ച ബദലാണെന്ന് നിലേഷ് കുമാര്‍ പറയുന്നു. കാരണം മൃഗങ്ങളെ ബലികൊടുക്കാതെയും ധാര്‍മ്മിക ആശങ്കകളില്ലാതെയും നമുക്ക് എന്ത് ഗവേഷണവും നടത്താന്‍ ഇതിലൂടെ സാധിക്കും. ഇതിന് പുറമെ ഒഒസി സാങ്കേതികതകള്‍ മനുഷ്യ ശരീരത്തിലെ ജീവശാസ്‌ത്ര സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. മനുഷ്യ കോശങ്ങളിലെ സൂക്ഷ്‌മ ദ്രവങ്ങളെ സംയോജിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. പരമ്പരാഗത രീതികളെക്കാള്‍ മികച്ച ഫലമാണ് ഇത് നല്‍കുന്നത്. ശരീരത്തിന്‍റെ തത്സമയ വിവരങ്ങള്‍ ഇതിലൂടെ നമുക്ക് അറിയാന്‍ സാധിക്കുന്നു.
ഇടിവി ഭാരതിന്‍റെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഡോ.അനുഭ ജെയിന് നല്‍കിയ അഭിമുഖത്തില്‍ പ്രൊഫ. രാം റെ ഭട്ട് തന്‍റെ ഗവേഷണത്തെക്കുറിച്ച് വിശദമായി സംസാരിച്ചു.
അര്‍ബുദമെന്നാല്‍ ഒരു രോഗമാണ് ഇത് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വേഗത്തില്‍ പടരുന്നു. ഇത് മറ്റ് അവയവങ്ങളിലേക്കും പടരുന്നു. സ്‌താനാര്‍ബുദമുള്ളൊരു സ്‌ത്രീ സ്‌തനങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നത് കൊണ്ട് മാത്രമല്ല മരണത്തിന് കീഴടങ്ങുന്നത്, മറിച്ച് അര്‍ബുദ കോശങ്ങള്‍ രക്തത്തിലൂടെ സഞ്ചരിച്ച് ശരീരത്തിന്‍റെ വിവിധ അവയവങ്ങളിലേക്ക് എത്തിച്ചേരുന്നത് കൊണ്ട് കൂടിയാണെന്ന് ഇദ്ദേഹം വിശദീകരിക്കുന്നു.