ന്യൂഡൽഹി : സെന്‍റർ ഫോർ അഡ്വാൻസ്‌ഡ് റിസർച്ച് ആൻഡ് എക്‌സലൻസ് ഇൻ വെർച്വൽ ഓട്ടോപ്‌സി ഇന്ത്യയില്‍ കൂടുതല്‍ വികസിപ്പിക്കുന്നു. അത്യാധുനിക കേന്ദ്രമായ ഡൽഹി എയിംസ് കൂടാതെ നെയ്‌ഗ്രിംസ് ഷില്ലോങ്, എയിംസ് ഋഷികേശ്, എയിംസ് ഗുവാഹത്തി തുടങ്ങിയ രാജ്യത്തുടനീളമുള്ള മറ്റ് സ്ഥാപനങ്ങളിൽ വെർച്വൽ ഓട്ടോപ്‌സി കൂടുതൽ കാര്യക്ഷമമാക്കും.
ഫോറൻസിക് മെഡിസിൻ മേഖലയിലെ സാങ്കേതിക പുരോഗതിയിൽ ലോകത്തെ മുൻനിര രാജ്യമായി ഈ കേന്ദ്രം ഇന്ത്യയെ സ്ഥാപിക്കും. എയിംസിലെ സെന്‍റർ ഫോർ അഡ്വാൻസ്‌ഡ് റിസർച്ച് ആൻഡ് എക്‌സലൻസ് ഇൻ വെർച്വൽ ഓട്ടോപ്‌സിയിൽ 5 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ കൂടുതൽ കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഫോറൻസിക് മെഡിസിൻ വിഭാഗം പ്രൊഫസറും മേധാവിയുമായ സുധീർ ഗുപ്‌ത പറഞ്ഞു.