കേരളം

kerala

ETV Bharat / entertainment

ഞാന്‍ തകര്‍ന്നുപോയി, ആറുമാസം കണ്ണാടിയില്‍ നോക്കാന്‍ കഴിഞ്ഞില്ല; വിദ്യാ ബാലന്‍ - VIDYA BALAN DID NOT LOOK IN MIRROR

സിനിമാ മേഖലയിലേക്ക് കടന്നു വരുമ്പോള്‍ താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പറയുകയാണ് താരം.

Vidya Balan Actress  Bhool Bhulaiyaa 3 Cinema Promotion  വിദ്യാ ബാലന്‍  ഭൂല്‍ ഭൂലയ്യ സിനിമ പ്രമോഷന്‍
വിദ്യാ ബാലന്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Oct 29, 2024, 6:25 PM IST

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് വിദ്യാ ബാലന്‍. തന്‍റെ പുതിയ ചിത്രമായ 'ഭൂല്‍ ഭൂലയ്യ 3ാം' ഭാഗത്തിന്‍റെ പ്രമോഷന്‍ പരിപാടിയിലാണ് താരമിപ്പോള്‍.

മലയാളത്തിന്‍റെ എക്കാലത്തെയും ക്ലാസിക് ചിത്രം 'മണിച്ചിത്രത്താഴി'ന്‍റെ റീമേക്ക് ആയി പ്രിയദര്‍ശന്‍ ബോളിവുഡില്‍ അവതരിപ്പിച്ച ചിത്രമാണ് 'ഭൂല്‍ ഭൂലയ്യ'. ഫാസില്‍ ചിത്രമായ മണിച്ചിത്രത്താഴിന്‍റെ ഈ റീമേക്ക് 2007 ല്‍ ലാണ് പുറത്തിറങ്ങിയത്.

2022 ല്‍ അനീസ് ബസ്‌മിയുടെ സംവിധാനത്തില്‍ ഇതിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഭൂല്‍ ഭൂലയ്യ മൂന്നാം ഭാഗം തിയേറ്ററുകളില്‍ എത്തുകയാണ്. ദീപാവലി റീലീസായി നവംബര്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ഇപ്പോഴിതാ സിനിമാ മേഖലയിലേക്ക് കടന്നു വരുമ്പോള്‍ താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പറയുകയാണ് വിദ്യാ ബാലന്‍. കരിയറിന്‍റെ തുടക്കത്തില്‍ ചിത്രീകരണത്തിനിടയില്‍ വച്ച് ഒരു സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും ഇതന്വേഷിച്ചപ്പോള്‍ നിര്‍മാതാവ് മോശമായി പെരുമാറിയെന്നും വിദ്യാ ബാലന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് തനിക്ക് ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാന്‍ സാധിച്ചില്ലെന്നും താരം പറഞ്ഞു.

വിദ്യാബാലന്‍റെ വാക്കുകള്‍

"ഒരു തമിഴ് സിനിമയുടെ ഭാഗമായി രണ്ടു ദിവസം ഞാന്‍ അഭിനയിച്ചു. എന്നാല്‍ അതിന് ശേഷം എനിക്ക് പകരം മറ്റൊരാള്‍ വന്നു. ഇക്കാര്യം ചോദിക്കാന്‍ ഞാന്‍ മാതാപിതാക്കളോടൊപ്പം നിര്‍മാതാവിന്‍റെ ചെന്നൈയിലെ ഓഫിസിലെത്തി. എന്നാല്‍ അവിടെ വച്ച് ഞാന്‍ അഭിനയിച്ച ഒരു ഭാഗം മാതാപിതാക്കള്‍ക്ക് കാണിച്ചു കൊടുക്കുകയും തന്നെ കണ്ടാല്‍ ഒരു നായികയാണെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്‌തു. അഭിനയിക്കാനും നൃത്തം ചെയ്യാനും അറിയില്ലെന്നും പറഞ്ഞു. നിര്‍മാതാവിന്‍റെ ഈ വാക്കുകള്‍ തന്നെ ഏറെ കാലം വേട്ടയാടി. സ്വയം മോശമാണെന്ന നിലയില്‍ ആറുമാസത്തോളം കണ്ണാടിയില്‍ നോക്കിയില്ല. നിങ്ങള്‍ക്ക് ഒരാളെ ഒഴിവാക്കണമെങ്കില്‍ അങ്ങനെ ചെയ്‌തോളു. പക്ഷേ വാക്കുകള്‍ മിതമായി ഉപയോഗിക്കണം. കാരണം വാക്കുകള്‍ ഒരാളെ തകര്‍ക്കാനുള്ള ശക്തിയുണ്ട്", വിദ്യാ ബാലന്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഈ സംഭവം ആളുകളോട് ദയയോടെ ഇടപെടണമെന്ന് പഠിപ്പിച്ചു. ആറുമാസത്തോളം നിര്‍മാതാവ് തന്‍റെ പ്രതിച്ഛായ തകര്‍ത്തെന്നും വിദ്യാബാലന്‍ പറഞ്ഞു.

മലയാളത്തിന്‍റെ നാഗവല്ലിയെ ഓര്‍മ്മപ്പെടുത്തുന്ന കഥാപാത്രമായി ഹിന്ദിയില്‍ അവതരിപ്പിച്ചത് വിദ്യാബാലനായിരുന്നു. മഞ്ജുലിക എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തിയത്. ഭൂല്‍ ഭൂലയ്യ 3 യില്‍ വീണ്ടും ഇതേ കഥാപാത്രമായാണ് വിദ്യാബാലന്‍ എത്തുന്നത്. അനീസ് ബസ്‌മി തന്നെയാണ് ചിത്രത്തിന്‍റെ മൂന്നാം ഭാഗവും ഒരുക്കുന്നത്.

Also Read:കുടുംബം, കരിയര്‍, സുഹൃത്തുക്കള്‍ എല്ലാം ഉപേക്ഷിച്ചാണ് ജ്യോതിക എന്‍റെ കൂടെ വന്നത്; തുറന്നു പറഞ്ഞ് സൂര്യ

ABOUT THE AUTHOR

...view details