കേരളം

kerala

ETV Bharat / entertainment

മഞ്ജു വാര്യരെ ബച്ചന് പരിചയപ്പെടുത്തി രജനികാന്ത്; കൗതുകമായി വീഡിയോ - Manju Warrier character video - MANJU WARRIER CHARACTER VIDEO

മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയ്യന്‍. ചിത്രത്തില്‍ രജനികാന്തിന്‍റെ ഭാര്യായാണ് മഞ്ജു എത്തുന്നത്. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്‌ടോബറില്‍ തിയേറ്ററുകളിലെത്തും.

MANJU WARRIER CHARACTER POSTER  VETTAIYAN CHARACTER POSTER  മഞ്ജു വാര്യര്‍  വേട്ടയ്യന്‍ പോസ്‌റ്റര്‍
Manju Warrier (ETV Bharat)

By ETV Bharat Entertainment Team

Published : Sep 18, 2024, 10:47 AM IST

സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വേട്ടയ്യന്‍'. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ സ്വന്തം മഞ്ജു വാര്യര്‍ ആണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് പുതിയൊരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

'വേട്ടയ്യനി'ലെ മഞ്ജു വാര്യരുടെ ക്യാരക്‌ടര്‍ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. താര എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു അവതരിപ്പിക്കുന്നത്. നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ മഞ്ജുവിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

ക്യാരക്‌ടര്‍ പോസ്‌റ്ററിനൊപ്പം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷന്‍ വീഡിയോയും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. അമിതാഭ്‌ ബച്ചന്‍, രജനികാന്ത്, മഞ്ജു വാര്യര്‍ എന്നിവര്‍ ഒന്നിച്ചുള്ള രംഗങ്ങളുടെ ലൊക്കേഷന്‍ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാവുക. 'വേട്ടയ്യന്‍റെ ആത്‌മാവിനെയും ഹൃദയത്തെയും പരിചയപ്പെടുന്നു' എന്ന അടിക്കുറിപ്പോടു കൂടിയാണ് നിര്‍മ്മാതാക്കള്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'വേട്ടയ്യനി'ല്‍ രജനികാന്തിന്‍റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്.

അടുത്തിടെ ചിത്രത്തിലെ 'മനസ്സിലായോ' എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രജനീകാന്തും മഞ്ജു വാര്യരുമാണ് ഗാന രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗാന രംഗത്തില്‍ തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായാണ് മഞ്ജു വാര്യരും രജനീകാന്തും എത്തിയിരിക്കുന്നത്. 'മനസ്സിലായോ' ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്‌റ്റിലും ഇടംപിടിച്ചു. അനിരുദ്ധ് രവിചന്ദറുടെ സംഗീതത്തില്‍ ഒരുങ്ങിയ ഗാനം യൂട്യൂബ് ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്താണ്.

മഞ്ജു വാര്യര്‍ക്ക് പുറമെ ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ റിതിക സിംഗ്, കിഷോര്‍, ദുഷാര വിജയന്‍, ജിഎം സുന്ദര്‍, റാവൊ രമേശ്, ജിഎം സുന്ദര്‍, രമേശ് തിലക്, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഏറെ നിരൂപക പ്രശംസ നേടിയ 'ജയ്‌ ഭീം' എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വേട്ടയ്യന്‍'. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‌കരനാണ് സിനിമയുടെ നിര്‍മ്മാണം. 'വേട്ടയ്യനി'ലെ ചില പ്രസക്തഭാഗങ്ങളുടെ ചിത്രീകരണം കേരളത്തില്‍ ആയിരുന്നു. ഒക്‌ടോബര്‍ 10നാണ് ചിത്രം തിയേറ്ററുകില്‍ എത്തുക. തമിഴ്, തെലുഗു, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.

Also Read: മനസ്സിലായോ, ട്രെന്‍ഡിംഗ് നമ്പര്‍ 2! ആദ്യം പാട്ട് തരംഗമായി, ഇപ്പോള്‍ ചിത്രങ്ങളും - Manasilaayo song on trending

ABOUT THE AUTHOR

...view details