മുംബൈ: പ്രശസ്‌ത സംവിധായിക മധുര ജസ്‌രാജ് അന്തരിച്ചു. പ്രശസ്‌ത സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജിന്‍റെ ഭാര്യയും ഇതിഹാസ ചലച്ചിത്രക്കാരന്‍ വി ശാന്താറാമിന്‍റെ മകളുമാണ്. ബുധനാഴ്‌ച പുലച്ചെ സ്വന്തം വീട്ടിലാണ് അന്ത്യം. 86 വയസായിരുന്നു.
ഇന്ന് (സെപ്റ്റംബര്‍ 25) വൈകുന്നേരം 3.30 ന് ഒഷിവാര ശ്‌മശാനത്തിലാണ് സംസ്‌കാരം. നിര്‍മ്മാതാവ്, നൃത്തസംവിധായിക, എഴുത്തുകാരി എന്നീ നിലകളില്‍ അറിയപ്പെട്ടു.
മധുരയും സഹോദരനും ചലച്ചിത്ര നിര്‍മാതാവുമായ കിരണ്‍ ശാംതാരവും ചേര്‍ന്ന് ശാന്താറാമിന്‍റെ ജീവചരിത്രം എഴുതി. ഒട്ടേറെ നോവലുകളും മധുര എഴുതിയിട്ടുണ്ട്. മാത്രമല്ല ഭര്‍ത്താവിനോടുള്ള ആദര സൂചകമായി സംഗീത് മാര്‍ത്താണ്ഡ് പണ്ഡിറ്റ് ജസ്‌രാജ്(2009) എന്ന ഡോക്യുമെന്‍ററി നിര്‍മിച്ചു. ഒട്ടേറെ സിനിമകളും ഇതോടൊപ്പം നിര്‍മിച്ചു.