കേരളം

kerala

ETV Bharat / entertainment

'കപ്പിൾ ഡയറക്‌ടേഴ്‌സ്' ഒരുക്കുന്ന സസ്‌പെൻസ് ഹൊറർ ത്രില്ലർ 'ദി മിസ്റ്റേക്കർ ഹൂ' തിയേറ്ററുകളിലേക്ക് - The Mistaker Who release

മായ ശിവയും ശിവ നായരും ഒരുക്കിയ 'ദി മിസ്റ്റേക്കർ ഹൂ' മെയ് 31ന് തിയേറ്ററുകളിൽ.

By ETV Bharat Kerala Team

Published : May 22, 2024, 7:35 AM IST

SUSPENSE HORROR THRILLER MOVIES  MALAYALAM NEW RELEASES  കപ്പിൾ ഡയറക്‌ടേഴ്‌സ് സിനിമ  ദി മിസ്റ്റേക്കർ ഹൂ റിലീസ്
The Mistaker Who (Source: ETV Bharat Reporter)

സംവിധായക ദമ്പതികളായ മായ ശിവയും ശിവ നായരും ഒരുക്കിയ സസ്‌പെൻസ് ഹൊറർ ത്രില്ലർ ചിത്രം 'ദി മിസ്റ്റേക്കർ ഹൂ' റിലീസിനൊരുങ്ങുന്നു. ചിത്രം മെയ് 31ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. സംവിധായകരായ മായയുടെയും ശിവയുടെയും മകനായ ആദിത്യദേവാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്.

തന്‍റെ കുടുംബത്തിന്‍റെ തകർച്ചയ്‌ക്ക് കാരണക്കാരായവരോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന യുവാവിന്‍റെ കഥയാണ് 'ദി മിസ്റ്റേക്കർ ഹൂ' പറയുന്നത്. നായകന് നേരിടേണ്ടി വരുന്ന സങ്കീർണമായ പ്രശ്‌നങ്ങളും മാനസിക സംഘർഷങ്ങളും ഈ സിനിമ പ്രമേയമാക്കുന്നു. ഥൻ, മെയ്‌ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആദിത്യദേവ് നായകനാകുന്ന സിനിമ കൂടിയാണ് 'ദി മിസ്റ്റേക്കർ ഹൂ'.

ചിത്രീകരണത്തിനിടെ ശിവ നായരും മായ ശിവയും (Source: ETV Bharat Reporter)

ആദിത്യദേവിനൊപ്പം ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേഷ്‌മ, ക്രിസ്റ്റീന, ജയ, രാമവർമ്മ, ബിപിൻ, ബിജു, വിനീഷ്, മണിയൻ ശ്രീവരാഹം, സുബ്രമണി എന്നിവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ആദിത്യദേവ് ഫിലിംസിന്‍റെ ബാനറിൽ സംവിധായകരായ മായയും ശിവയും തന്നെയാണ് ഈ ചിത്രം നിർമിക്കുന്നതും.

'ദി മിസ്റ്റേക്കർ ഹൂ' സിനിമയിലെ രംഗം (Source: ETV Bharat Reporter)

മായ ശിവയാണ് 'ദി മിസ്റ്റേക്കർ ഹൂ' സിനിമയുടെ കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്‌ത്രാലങ്കാരം എന്നിവ നിർവഹിച്ചിരിക്കുന്നത്. മായ ശിവയും ആദിത്യദേവുമാണ് ഛായാഗ്രാഹകർ. എഡിറ്റിങ്ങും ആദിത്യദേവ് കൈകാര്യം ചെയ്യുന്നു. ആലാപനം - രവിശങ്കർ, വിതരണം - ഫിയോക്, ചമയം - മായ ശിവ, ശിവനായർ, ത്രിൽസ് - ശിവ നായർ, പ്രൊഡക്ഷൻ കൺട്രോളർ - അനിൽ പെരുന്താന്നി, പിആർഒ - അജയ് തുണ്ടത്തിൽഎന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:പ്രഭാസും 'ബുജ്ജിയും' റാമോജി ഫിലിം സിറ്റിയിലേക്ക്; കൽക്കി 2898 എഡി യുടെ പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടു

ABOUT THE AUTHOR

...view details