ETV Bharat / entertainment

കീറിയ ചെരുപ്പുമായി മമ്മൂട്ടി.. ക്യാമറയ്‌ക്ക് പിന്നിൽ നിന്ന് കരഞ്ഞ് ഛായാഗ്രാഹകൻ - AZHAGAPPAN

മമ്മൂട്ടിയുടെ അഭിനയം തന്നെ പലപ്രാവശ്യം കരയിപ്പിച്ചിട്ടുണ്ടെന്ന് അഴകപ്പന്‍. മോഹന്‍ലാലിനെ കുറിച്ചും സമാനമായൊരു അനുഭവം ഛായാഗ്രാഹകന്‍ പങ്കുവച്ചു. രസതന്ത്രം എന്ന സിനിമയിലെ ഒരു സീനിനെ കുറിച്ച് വിശദീകരിച്ച് കൊണ്ടാണ് അഴകപ്പന്‍ സംസാരിച്ചത്.

CINEMATOGRAPHER AZHAGAPPAN  AZHAGAPPAN ABOUT MAMMOOTTY  AZHAGAPPAN ABOUT CINEMATOGRAPHY  അഴകപ്പന്‍
Azhagappan (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 22, 2024, 5:44 PM IST

Updated : Nov 23, 2024, 10:50 AM IST

'ഛോട്ടാ മുംബൈ', 'കാഴ്‌ച്ച', 'മനസ്സിനക്കരെ', 'രസതന്ത്രം' തുടങ്ങി നൂറിലധികം ഹിറ്റ് സിനിമകള്‍ക്ക് ഛായാഗ്രഹണം നിർവ്വഹിച്ച വ്യക്‌തിയാണ് അഴകപ്പൻ. ദുൽഖർ സൽമാനെ നായകനാക്കി 'പട്ടം പോലെ' എന്നൊരു ചിത്രം അദ്ദേഹം സംവിധാനം ചെയ്‌തിട്ടുമുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തോടെ സിനിമയില്‍ എത്തിയ അഴകപ്പന്‍ തന്‍റെ കെരിയര്‍ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ്.

തന്‍റെ ഛായാഗ്രഹണ അനുഭവങ്ങളെ കുറിച്ചാണ് അഴകപ്പന്‍ സംസാരിച്ചത്. ക്യാമറയ്ക്ക് മുന്നിൽ സംഭവിക്കുന്ന കാര്യങ്ങളെ ഒരു ക്യാമറാമാൻ വൈകാരികമായി സമീപിക്കാന്‍ പാടില്ലെന്നാണ് അഴകപ്പന്‍ പറയുന്നത്.

Azhagappan (ETV Bharat)

"സിനിമയിലെ അഭിനേതാക്കൾ എത്രയൊക്കെ ഭീകരമായ വൈകാരിക നിമിഷങ്ങൾ അഭിനയിച്ച് ഫലിപ്പിച്ചാലും സെറ്റിലെ മറ്റ് ടെക്‌നീഷ്യൻമാര്‍ ആ നിമിഷങ്ങൾ വൈകാരികമായി ഉൾക്കൊള്ളുന്നത് പോലെ ഒരു ഛായാഗ്രാഹകൻ ഒരിക്കലും പെരുമാറുകയില്ല. കഥാപാത്രങ്ങൾ കരഞ്ഞാലും ചിരിച്ചാലും മരിച്ചാലും ഉരുക്കു കൊണ്ടുണ്ടാക്കിയ മനസ്സുമായി ക്യാമറാമാൻ തന്‍റെ ജോലിയിൽ പലപ്പോഴും മുഴുകും. ആ നിമിഷങ്ങൾ മനോഹരമായ ക്യാമറയിൽ ഒപ്പിയെടുക്കുന്നതാണ് അയാളുടെ ദൗത്യം.

ക്യാമറയ്ക്ക് മുന്നിൽ സംഭവിക്കുന്ന കാര്യങ്ങളെ ഒരു ക്യാമറാമാൻ വൈകാരികമായി സമീപിച്ചാൽ ചിത്രീകരണത്തിന് ബുദ്ധിമുട്ടുണ്ടാകും. നായകനോ നായികയോ കരഞ്ഞാൽ കൂടെ കരയാനും, കോമഡി പറഞ്ഞാൽ ചിരിക്കാനും ഒരുപക്ഷേ ഒരു ഛായാഗ്രാഹകന് അനുവാദമില്ല. മനസ്സിനെ അത്തരത്തിൽ കല്ലാക്കി ജോലിയിൽ മുഴുകാനുള്ള കഴിവ് ഒരു ക്യാമറാമാൻ ദീർഘ നാളത്തെ അനുഭവത്തിലൂടെ നേടിയെടുക്കുന്നതാണ്."-അഴകപ്പന്‍ പറഞ്ഞു.

CINEMATOGRAPHER AZHAGAPPAN  AZHAGAPPAN ABOUT MAMMOOTTY  AZHAGAPPAN ABOUT CINEMATOGRAPHY  അഴകപ്പന്‍
Azhagappan (ETV Bharat)

എന്നാൽ ചില അഭിനേതാക്കളുടെ പ്രകടനം ഏതൊരു കല്ലിനെയും ഐസ് പോലെ ഉരുക്കാൻ പോന്നതാണെന്നാണ് അഴകപ്പൻ പറയുന്നത്. ഒരു ഉദാഹരണ സഹിതമാണ് അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്.

"പൃഥ്വിരാജിന്‍റെ ആദ്യ ചിത്രമായ നന്ദനവും, നയൻതാരയുടെ ആദ്യ ചിത്രമായ മനസ്സിനക്കരെയും ഛായാഗ്രഹണം നിർവ്വഹിച്ചത് ഞാനായിരുന്നു. മീര ജാസ്‌മിനെ ആദ്യമായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതും എന്‍റെ ക്യാമറയിലൂടെ തന്നെ. മോഹൻലാലും മമ്മൂട്ടിയുമായി നിരവധി ചിത്രങ്ങളിൽ സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുടെ അഭിനയ രീതികളെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.

Azhagappan about Mammootty (ETV Bharat)

മമ്മൂട്ടി എന്ന നടന് ചില പ്രിൻസിപ്പൽസ് ഉണ്ട്. ആ പ്രിൻസിപ്പൽസ് ബ്രേക്ക് ചെയ്യാതെ ഫ്രെയിമുകൾ ഒരുക്കി കൊടുക്കാൻ എനിക്കറിയാം. മോഹൻലാലിന്‍റെ നേച്ചർ എന്താണെന്ന് എനിക്ക് വ്യക്‌തമാണ്. ഇവരുടെയൊക്കെ പല മികച്ച സിനിമകൾക്കും ക്യാമറ ചലപ്പിച്ചിട്ടുണ്ട്. പല അഭിനയ മുഹൂർത്തങ്ങളും ആദ്യം ക്യാമറയുടെ വ്യൂ ഫൈൻഡറിലൂടെ നോക്കി കണ്ടതും ഞാനാണ്.

ഇംഗ്ലീഷ് ഭാഷയിലും സിനിമ ചെയ്‌തിട്ടുണ്ട്. തമിഴിലും കന്നടയിലും വർക്ക് ചെയ്‌തു. ക്യാമറ റോൾ ചെയ്‌തുകൊണ്ടിരിക്കുമ്പോൾ, അഭിനേതാവിന്‍റെ പ്രകടനം കണ്ട് ഞാനൊരു ക്യാമറാമാൻ ആണ്, ഈ രംഗം മനോഹരമായി ചിത്രീകരിക്കേണ്ടത് ഞാനാണ്, ഞാനാണ് ഈ സിനിമയുടെ ക്യാമറാമാൻ എന്നൊക്കെ സ്വയം മറന്നു പോയത് മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും അഭിനയം കണ്ടിട്ടാണ്.

ഇംഗ്ലീഷ് ഭാഷയിലും സിനിമ ചെയ്‌തിട്ടുണ്ട്. തമിഴിലും കന്നടയിലും വർക്ക് ചെയ്‌തു. ക്യാമറ റോൾ ചെയ്‌തു കൊണ്ടിരിക്കുമ്പോൾ, അഭിനേതാവിന്‍റെ പ്രകടനം കണ്ട് ഞാനൊരു ക്യാമറാമാൻ ആണ്, ഈ രംഗം മനോഹരമായി ചിത്രീകരിക്കേണ്ടത് ഞാനാണ്, ഞാനാണ് ഈ സിനിമയുടെ ക്യാമറാമാൻ എന്നൊക്കെ സ്വയം മറന്നു പോയത് മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും അഭിനയം കണ്ടിട്ടാണ്." -അഴകപ്പൻ പറഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്‌ത 'കാഴ്‌ച്ച'യുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവവും അഴകപ്പന്‍ പങ്കുവച്ചു. 'കാഴ്‌ച്ച'യിലെ മമ്മൂട്ടിയുടെ അഭിനയം തന്നെ പലപ്രാവശ്യം കരയിപ്പിച്ചിട്ടുണ്ടെന്നാണ് ഛായാഗ്രാഹകന്‍ പറയുന്നത്. ഇതേകുറിച്ച് അഴകപ്പന്‍ വിശദീകരിച്ചു.

"കാഴ്‌ച്ചയില്‍ മമ്മൂട്ടിയുടെ അഭിനയം എന്നെ പലപ്രാവശ്യം കരയിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഗുജറാത്തിൽ വച്ച് ചിത്രീകരിച്ച രംഗങ്ങൾ. ബ്ലെസ്സി ആയിരുന്നു ആ സിനിമയുടെ സംവിധായകൻ. ഗുജറാത്തിൽ സംഭവിച്ച ഭൂമി കുലുക്കത്തിൽ എല്ലാം നഷ്‌ടപ്പെട്ട് വന്ന ഒരു ഗുജറാത്തി ബാലകനെ സ്വന്തം മകനെ പോലെ വളർത്തുകയും ഒടുവിൽ അവന്‍റെ നാട്ടിലേക്ക് അവന് വേണ്ടപ്പെട്ടവരുടെ അടുത്തെത്തിക്കാൻ ശ്രമിക്കുന്നതുമാണ് സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ദൗത്യം.

അതിലൊരു രംഗത്തിൽ വളരെ സാധാരണക്കാരനെ പോലെ അഭിനയിക്കുന്ന ഒരു മമ്മൂട്ടിയെ കാണാൻ സാധിക്കും. തന്‍റെ കാലിലെ ചെരുപ്പ് തേഞ്ഞു പോയ ശേഷം നിസ്സഹായനായി അതിനെ എടുത്തു നോക്കി വലിച്ചെറിയുന്ന ഒരു രംഗമുണ്ട്. ആ രംഗം ചിത്രീകരിക്കുമ്പോൾ എന്‍റെ കണ്ണിലൂടെ നീര് ധാരധാരയായി ഒഴുകുകയായിരുന്നു."-അഴകപ്പന്‍ പ്രതികരിച്ചു.

Azhagappan about Mammoottys (ETV Bharat)

മോഹന്‍ലാലിനെ കുറിച്ചും സമാനമായൊരു അനുഭവം ഛായാഗ്രാഹകന്‍ പങ്കുവച്ചു. 'രസതന്ത്രം' എന്ന സിനിമയിലെ ഒരു സീനിനെ കുറിച്ച് വിശദീകരിച്ച് കൊണ്ടാണ് അഴകപ്പന്‍ സംസാരിച്ചത്.

"രസതന്ത്രം എന്ന സിനിമയിൽ മോഹൻലാലിന്‍റെ അച്ഛൻ കഥാപാത്രമായി അഭിനയിക്കുന്നത് സാക്ഷാൽ ഭരത്‌ ഗോപിയാണ്. അച്ഛൻ മകൻ തമ്മിലുള്ള ആത്‌മബന്ധം ചിത്രീകരിക്കാൻ വളരെയധികം രസമായിരുന്നു. സ്ക്രീനിൽ മോഹൻലാലിന്‍റെയും ഭരത്‌ ഗോപിയുടെയും അഭിനയം കണ്ടാൽ യഥാർത്ഥ അച്ഛനും മകനും ആണെന്നെ തോന്നുകയുള്ളൂ.

എന്നാൽ ആ സിനിമയിൽ ഭരത്‌ ഗോപിയുടെ കഥാപാത്രം മരിച്ച ശേഷം മോഹൻലാലിന്‍റെ കഥാപാത്രം ശേഷക്രിയകൾ ചെയ്യുന്ന ഒരു രംഗമുണ്ട്. തിരുവനന്തപുരം ശംഖുമുഖത്ത് വച്ചാണ് ആ രംഗം ചിത്രീകരിച്ചത്. മോഹൻലാൽ ശേഷക്രിയകൾ ചെയ്‌ത ശേഷം കടപ്പുറത്ത് നിന്ന് തിരിഞ്ഞ് കഥാപാത്രത്തിന്‍റെ മുഴുവൻ വൈകാരികതയും തന്‍റെ കണ്ണിൽ നിറച്ച് ക്യാമറയ്‌ക്ക് നേരെ നടന്നു വരുന്ന ഒരു രംഗമുണ്ട്.

വ്യൂ ഫൈൻഡറിലൂടെ മോഹൻലാലിന്‍റെ കണ്ണുകൾ കണ്ടതും ഞാന്‍ അറിയാതെ ഉള്ളിൽ പൊട്ടിപ്പോയി. എന്‍റെയും കണ്ണുകൾ നിറഞ്ഞു. ആ കഥാപാത്രത്തിന്‍റെ വൈകാരികത തന്‍റേതു കൂടിയാണെന്ന് തോന്നി." -അഴകപ്പൻ പറഞ്ഞു.

Also Read: ഹനുമാൻകൈൻഡ് പെട്ടു.. ആഴ്‌സണൽ എഫ്‌സിയുടെ കളിയുണ്ട്, റൈഫിൾ ക്ലബ്ബ് ലൊക്കേഷനിൽ റെയിഞ്ച് ഇല്ല

Last Updated : Nov 23, 2024, 10:50 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.