കേരളം

kerala

ETV Bharat / entertainment

'ശ്രീ മുത്തപ്പൻ' ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് - Manikkuttan first look poster

ഉത്തര മലബാറിലെ ജനങ്ങളുടെ പ്രധാന ആരാധന മൂർത്തിയായ 'ശ്രീ മുത്തപ്പന്‍റെ' കഥ പുരാവൃത്തം വെള്ളിത്തിരയിലേക്ക്.

ശ്രീ മുത്തപ്പൻ  മണിക്കുട്ടൻ  Sree muthappan poster  Manikkuttan first look poster  Sree muthappan first look poster
Sree muthappan film first look poster

By ETV Bharat Kerala Team

Published : Mar 7, 2024, 8:49 AM IST

ന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന 'ശ്രീ മുത്തപ്പന്‍' (Sree muthappan) എന്ന ചിത്രത്തിന്‍റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മണിക്കുട്ടനെയും ഉത്തര മലബാറിലെ ജനങ്ങളുടെ പ്രധാന ആരാധന മൂർത്തിയായ മുത്തപ്പനെയും പോസ്റ്ററിൽ കാണാം. പ്രതിഥി ഹൗസ് ക്രിയേഷൻസിന്‍റെ ബാനറിൽ അനീഷ് പിള്ളയാണ് ചിത്രം നിർമിക്കുന്നത്.

മണിക്കുട്ടൻ (Manikkuttan), മധുപാൽ (Madhupal), ജോയ് മാത്യു (Joy Mathew), ബാബു അന്നൂർ (Babu Annur), ഷെഫ് നളൻ, അനീഷ് പിള്ള, മുൻഷി രഞ്ജിത് (Munshi Ranjith), മീര നായർ (Meera Nair), അല എസ് നയന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്ന ബാലതാരമാണ് പൃഥ്വി രാജീവൻ. ഒപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും കണ്‍കണ്ട ദൈവവുമായ ശ്രീ മുത്തപ്പന്‍റെ പുരാവൃത്തമാണ് ഈ സിനിമ. കുന്നത്തൂർ, പറശ്ശിനിക്കടവ് തുടങ്ങി കണ്ണൂരിന്‍റെ വിവിധ ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. ആദ്യമായാണ് മുത്തപ്പന്‍റെ പുരാവൃത്തം വെള്ളിത്തിരയിലേക്ക് പകർത്തപ്പെടുന്നത്.

ബിജു കെ ചുഴലി, ചന്ദ്രൻ നരിക്കോട് എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥ രചിച്ചത്. റെജി ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് രാംകുമാര്‍ ആണ്. മുയ്യം രാജൻ എഴുതിയ വരികൾക്ക് രമേഷ് നാരായൺ സംഗീതം പകരുന്നു.

ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ: തിരക്കഥ- ബിജു കെ ചുഴലി, ചന്ദ്രൻ നരിക്കോട്, ഛായാഗ്രഹണം- റെജി ജോസഫ്, എഡിറ്റിങ്- രാജേഷ് ടി വി, സംഗീതം- രമേഷ് നാരായൺ, ഗാനരചന- മുയ്യം രാജൻ, ആർട്ട്- മധു വെള്ളാവ്, മേക്കപ്പ്- വിജേഷ്, പിയൂഷ് പുരുഷു, പ്രൊഡക്ഷന്‍ എക്‌സ്‌ക്യുട്ടിവ്- വിനോദ്‌ കുമാര്‍ കയ്യം, ചമയം-ബാലചന്ദ്രൻ പുതുക്കുടി, കോറിയോഗ്രാഫി- സന്തോഷ്‌ കരിപ്പാൽ, സ്റ്റില്‍സ്- വിനോദ് പ്ലാത്തോട്ടം, രാജേഷ് കാഞ്ഞിരങ്ങാട്, പരസ്യകല- എംപീസ്, വിതരണം- കാമധേനു, ആശയം- പി പി ബാലകൃഷ്‌ണൻ പെരുവണ്ണാൻ, പിആർഒ- എ എസ് ദിനേശ്

ABOUT THE AUTHOR

...view details