ഭോപ്പാൽ: ജബൽപൂരിൽ കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. ദേശീയപാത 30ലാണ് അപകടം ഉണ്ടായത്. മരിച്ചവർ ആന്ധ്രാപ്രദേശ്, തെലങ്കാന സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് രാവിലെ ഒൻപത് മണിക്കാണ് സംഭവം. കുംഭമേളയിൽ പങ്കെടുത്ത് മടങ്ങവേ അമിത വേഗതയിലെത്തിയ സിമൻ്റ് നിറച്ച ട്രക്ക് മിനി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സഞ്ചാരികൾ യാത്ര ചെയ്‌ത വാഹനത്തിൻ്റെ പിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിനും അപകടം പറ്റിയെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ജബൽപൂർ കലക്‌ടർ പറഞ്ഞു. അപകടത്തിന് പിന്നാലെ വലിയ ഗതാഗതകുരുക്കാണ് മേഖലയിൽ അനുഭവപ്പെടുന്നത്.
![MAHA KUMBH MELA 2025 TRUCK TRAVELLER ACCIDENT JABALPUR PRAYAGRAJ ROAD ACCIDENT ACCIDENT IN JABALPUR](https://etvbharatimages.akamaized.net/etvbharat/prod-images/11-02-2025/23518629_accident.jpg)
തെറ്റായ ദിശയിൽ ട്രക്ക് വന്നതാണ് അപകട കാരണമെന്നാണ് ജബൽപൂർ അഡീഷണൽ എസ്‌പി സൂര്യകാന്ത് ശർമ്മ പറയുന്നത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമർപത്തനിൽ ദേശീയപാത 30ൽ അമിതവേഗതയിൽ വന്ന കാർ ഡിവൈഡറിൽ ഇടിച്ച് കാറിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതര പരിക്കേറ്റു. മഹാകുംഭമേളയിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടം.
Also Read: കുംഭമേള നഗരിയിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു; ത്രിവേണി സംഗമത്തിൽ മുങ്ങിനിവര്‍ന്നു