ന്യൂഡൽഹി: ഇന്ത്യയുടെ വലംകൈയ്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ ചാമ്പ്യൻസ് ട്രോഫിയില്‍ ഇറങ്ങുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ചാമ്പ്യൻസ് ട്രോഫിക്കുള്ള അന്തിമ ടീമുകളെ ഐസിസിക്ക് സമർപ്പിക്കാനുള്ള അവസാന തീയതിയാണ് ഇന്ന് (ഫെബ്രുവരി 11). എന്നാൽ, ജസ്പ്രീത് ബുംറയുടെ ഫിറ്റ്നസ് കാരണം താരം കളിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. ഫെബ്രുവരി 11 ന് ശേഷമുള്ള ഏതൊരു മാറ്റത്തിനും ടൂർണമെന്‍റിന്‍റെ സാങ്കേതിക സമിതിയുടെ അംഗീകാരം ആവശ്യമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Today is the deadline to announce the final squad for the #ChampionsTrophy . The team management has confirmed that Jasprit Bumrah will be included in the squad. They believe that even if there is a 1% chance of him playing, they want to take that chance. However, if he doesn’t… pic.twitter.com/k6i9iqnmKo
— The Cricket Lab (@funnycric) February 11, 2025
ഇഎസ്പിഎൻ ക്രിക്കിൻഫോയിലെ റിപ്പോർട്ട് അനുസരിച്ച്, ബുംറ അടുത്തിടെ ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ തന്‍റെ പുറം സ്‌കാനിങ്ങിന് വിധേയമാക്കിയിരുന്നു. താരത്തെ ടീമിലേക്ക് ഉള്‍പ്പെടുത്തുന്നത് തീരുമാനമെടുക്കുന്നതിന് മുമ്പ് ബിസിസിഐ മെഡിക്കൽ സ്റ്റാഫ് സെലക്ടർമാരുമായും ഇന്ത്യൻ ടീം മാനേജ്‌മെന്‍റുമായും കൂടിയാലോചിക്കും.
ഇന്ത്യയുടെ താൽക്കാലിക ടീമിൽ ബുംറ
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ 15 അംഗ താൽക്കാലിക ടീമിൽ ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ താരത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. ഫെബ്രുവരി 12 ന് അഹമ്മദാബാദിൽ നടക്കുന്ന മൂന്നാമത്തെ ഏകദിനത്തിൽ കളിക്കാൻ ബുംറയ്‌ക്ക് കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ പകരം ബുംറ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു.
ജനുവരിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന സിഡ്‌നി ടെസ്റ്റിനിടെയാണ് ബുംറയ്ക്ക് പുറംവേദന അനുഭവപ്പെട്ടത്. രണ്ടാം ഇന്നിംഗ്സിൽ പന്തെറിയാൻ കഴിയാത്തതിന് ശേഷം താരം പിന്നീട് ഒരു മത്സരവും കളിച്ചിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിൽ 9 ഇന്നിംഗ്‌സുകളിൽ നിന്ന് 32 വിക്കറ്റുകൾ ബുംറ വീഴ്ത്തി. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ബുംറയ്‌ക്ക് നഷ്ടമായാൽ, അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും.
News :-
— Jay Cricket. (@Jay_Cricket12) February 10, 2025
If India feel Jasprit Bumrah is unlikely to play any part in the Champions Trophy 2025, they could replace him with Harshit Rana.
[ Source - ESPNcricinfo ] pic.twitter.com/H5sw6LDVGB
ബുംറയ്ക്ക് പകരക്കാര്‍
ചാമ്പ്യൻസ് ട്രോഫിയിൽ ബുംറയ്ക്ക് കളിക്കാൻ കഴിയില്ലെന്ന് ഇന്ത്യക്ക് തോന്നിയാൽ, ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങൾ കളിച്ച ഹർഷിത് റാണയെ പകരം ഉൾപ്പെടുത്തിയേക്കാം. കൂടാതെ 2023 ലെ ഐസിസി ലോകകപ്പിൽ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്ന മുഹമ്മദ് സിറാജിന്‍റെ പേരും ഇന്ത്യയ്ക്ക് മുന്നിലുണ്ട്.
ചാമ്പ്യൻസ് ട്രോഫി ഷെഡ്യൂൾ
ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലൻഡ് എന്നിവർക്കൊപ്പം ഇന്ത്യ ഗ്രൂപ്പ് എയിലാണ്. ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെയാണ് ടീം ഇന്ത്യ ആദ്യം നേരിടുന്നത്. ഫെബ്രുവരി 23 ന് ചിരവൈരികളായ പാകിസ്ഥാനെയും മാർച്ച് 2 ന് ന്യൂസിലൻഡിനെയും നേരിടും. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് കളിക്കുക.