തിരുവനന്തപുരം: ലഹരി ഉപയോഗം കാരണം സംസ്ഥാനത്ത് വർധിച്ച് വരുന്ന കുറ്റകൃത്യങ്ങളുടെ വ്യാപനം സഭ നിർത്തിവച്ച് ചർച്ച ചെയ്യും. പ്രതിപക്ഷ എംഎൽഎ പിസി വിഷ്‌ണുനാഥ് നൽകിയ അടിയന്തര പ്രമേയ നോട്ടിസ് സഭ നിർത്തിവച്ച് ചർച്ച ചെയ്യാമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് മറുപടി നൽകി. ഇതോടെ സ്‌പീക്കർ എഎൻ ഷംസീർ ഇന്ന് (ഫെബ്രുവരി 11) ഉച്ചയ്ക്ക് 12 മണിക്ക് 2 മണിക്കൂർ സഭ നിർത്തിവച്ച് ചർച്ച ചെയ്യാമെന്ന് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംസ്ഥാനത്ത് ലഹരിയുടെ വ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടത് മൂലം കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും വർധിക്കുന്നത് കേരള സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്ന ആശങ്ക സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കുണ്ടറ എംഎൽഎ പിസി വിഷ്‌ണുനാഥ്, എംഎൽഎമാരായ പി ഉബൈദുള്ള, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, കെകെ രമ എന്നിവരാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്. ലഹരി പ്രശ്‌നം നേരിടാൻ സർക്കാർ എല്ലാവരെയും ഉൾപ്പെടുത്തിയുള്ള കൂട്ടായ പ്രവർത്തനമാണ് ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാമെന്ന് എക്സൈസ് മന്ത്രി സഭയെ അറിയിച്ചത്.
Also Read: കേരള കയറ്റുമതി പ്രോത്സാഹന നയം 2025; നയം മന്ത്രിസഭായോഗം അംഗീകരിച്ചു