ETV Bharat / health

അസിഡിറ്റി അലട്ടുന്നുണ്ടോ ? എങ്കിൽ തൽക്ഷണം പരിഹരിക്കാം ഈ വഴികളിലൂടെ... - HOME REMEDIES FOR ACIDITY RELIEF

അസിഡിറ്റി പ്രശ്‌നം കുറയ്ക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങൾ ഇതാ...

DIET TIPS TO PREVENT ACIDITY  HOW TO GET RID OF ACIDITY EASILY  INSTANT RELIEF TIPS FOR ACIDITY  BEST FOODS AND DRINKS TO FIGHT ACID
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Feb 14, 2025, 1:47 PM IST

സിഡിറ്റി കാരണം ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. അനാരോഗ്യകരമായ ജീവിതശൈലി, ശരിയല്ലാത്ത ഭക്ഷണക്രമം, എന്നിവയെല്ലാം അസിഡിറ്റിയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്. മിക്ക ആളുകളും അസിഡിറ്റിയെ നിസാരമായി കണാറാണ് പതിവ്. എന്നാൽ കൃത്യസമയത്ത് ചികിൽത്സ ലഭിക്കാതെ വന്നാൽ അൾസർ ഉൾപ്പെടെയുള്ള മറ്റ് പല പ്രശ്‌നങ്ങളിലേക്കും ഇത് നയിക്കും. ഉദര ഗ്രന്ഥികൾ കൂടുതലായി ആസിഡ് ഉത്പാദിപ്പിക്കുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. മാനസിക സമ്മർദ്ദം, പുകവലി, മദ്യപാനം എന്നിവയെല്ലാം വയറ്റിൽ ആസിഡ് അമിതമായി ഉത്പാദിപ്പിക്കാൻ കാരണമാകും. എന്നാൽ ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് ഈ ആസിഡിന്‍റെ ഉത്പാദനം കുറയ്ക്കാനും ആമാശയത്തിലെ പി എച്ച് വാല്യൂ ബാലൻസ് ചെയ്യാനും സഹായിക്കും. അസിഡിറ്റി കുറയ്ക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങൾ ഇതാ...
ബേക്കിംഗ് സോഡ
അസിഡിറ്റി കുറയ്ക്കാൻ ബേക്കിങ് സോഡാ സഹായിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജിയിൽ (2012) പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ആമാശയത്തിലെ ആസിഡ് നിർവീര്യമാക്കാനും നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്‌സ് എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും ബേക്കിങ് സോഡയിലെ സോഡിയം ബൈകാർബണേറ്റ് സഹായിക്കും. അതിനായി ഒരു ഗ്ലാസ് വെള്ളത്തിൽ 1/2 ടീസ്‌പൂൺ ബേക്കിംഗ് സോഡ കലർത്തി കുടിക്കുക. എന്നാൽ പതിവായുള്ള ഇതിന്‍റെ ഉപയോഗം ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയിലേക്കും സോഡിയത്തിന്‍റെ അളവ് കൂടാനും കാരണമായേക്കും. അതിനാൽ ഇടയ്ക്കിടയ്ക്ക് മാത്രമേ ഇത് ഉപയോഗിക്കാവൂ.
ഇഞ്ചി
സ്വാഭാവിക ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇഞ്ചിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കും. അസിഡിറ്റി കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഇഞ്ചി ഗുണകരമാണെന്ന് 2014 ൽ ജേണൽ ഓഫ് എത്ത്‌നോഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചപ്പിക്കുന്നു. ഓക്കാനം, ഗ്യാസ്, വയറിളക്കം എന്നീ അവസ്ഥകൾ കുറയ്ക്കാനും ഇത് ഫലം ചെയ്യും. അതിനായി ഫ്രഷ് ഇഞ്ചി ചെറിയ കഷണങ്ങളാക്കി 10 മിനിറ്റ് നേരം വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുക. അല്ലെങ്കിൽ ചെറിയ കഷ്‌ണം ഇഞ്ചി ചവച്ചരച്ച് കഴിച്ചാലും മതി.
ആപ്പിൾ സിഡെർ വിനെഗർ
ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി കുറയ്ക്കാനും ആപ്പിൾ സിഡെർ വിനെഗർ സഹായിക്കുമെന്ന് 2015 ൽ ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. വയറ്റിലെ ആസിഡ് ഉത്പാദനം സന്തുലിതമാക്കാനും ഇത് സഹായിക്കും. ഭക്ഷണത്തിന് മുമ്പ് ഒന്നോ രണ്ടോ ടീസ്‌പൂൺ ആപ്പിൾ സിഡെർ വിനെഗർ ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി കുടിക്കുന്നത് അസിഡിറ്റിയിൽ നിന്ന് ആശ്വാസം നൽകും. വാഴപ്പഴം
വയറ്റിലെ അസിഡിനെ നിർവീര്യമാക്കാൻ വാഴപ്പഴം സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ പ്രകോപനം കുറയ്ക്കാനും ഇത് സഹായിക്കും. അതിനാൽ അസിഡിറ്റി അനുഭവപ്പെടുമ്പോൾ നന്നായി പഴുത്ത ഒരു വാഴപ്പഴം കഴിക്കുക.
തേങ്ങാവെള്ളം
തേങ്ങാവെള്ളത്തിൽ ഇലക്ട്രോലൈറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ദ്രാവകങ്ങളെ സന്തുലിതമാക്കാൻ സഹായിക്കും. വയറ്റിലെ അസിഡിറ്റി കുറയ്ക്കാനും ദഹനത്തെ പിന്തുണയ്ക്കാനും തേങ്ങാവെള്ളം ഫലപ്രദമാണെന്ന് ഇന്‍റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു.
പെരുംജീരകം
ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് പെരുംജീരകം. ഇതിലെ കാർമിനേറ്റീവ് ഗുണങ്ങൾ വയറുവേദന, ദഹനക്കേട്, അസിഡിറ്റി എന്നിവ കുറയ്ക്കൻ സഹായിക്കുമെന്ന് ഇന്‍റർനാഷണൽ ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. പിത്തരസത്തിന്‍റെ ഉത്പാദനം ഉത്തേജിപ്പിക്കാനും കൊഴുപ്പുകളുടെ തകർച്ച മെച്ചപ്പെടുത്താനുമുള്ള കഴിവ് പെരുംജീരകത്തിനുണ്ട്. അതിനാൽ ഭക്ഷണത്തിന് ശേഷം ഒരു ടീസ്‌പൂൺ പെരുംജീരകം ചവയ്ക്കുകയോ വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുകയോ ചെയ്യാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : വെളുത്തുള്ളി ഈ രീതിയിൽ കഴിച്ച് നോക്കൂ ; ഗുണങ്ങൾ അതിശയിപ്പിക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.