ETV Bharat / entertainment

ഈ പ്രണയ ദിനത്തില്‍ മോഹന്‍ലാലിന്‍റെ 5 റൊമാന്‍റിക് സീനുകള്‍ - MOHANLAL ROMANTIC SCENES

സിനിമയിലെ പ്രണയ രംഗങ്ങൾ ഒന്നിലധികം തവണ മലയാളിയെ സ്‌പർശിച്ചിട്ടുണ്ടെങ്കിൽ അത് മോഹൻലാൽ സിനിമകളിൽ നിന്നാകും. സാധാരണക്കാരന്‍റെ നിത്യജീവിതത്തിൽ പോലും മോഹൻലാൽ സിനിമകളിലെ റൊമാന്‍റിക് ഡയലോഗുകൾ സരസമായി ഉപയോഗിക്കപ്പെടുന്നു.

VALENTINES DAY 2025  VALENTINES DAY  മോഹന്‍ലാല്‍  പ്രണയദിനം 2025
Romantic scenes of Mohanlal (ETV Bharat)
author img

By ETV Bharat Entertainment Team

Published : Feb 14, 2025, 2:21 PM IST

മലയാളിയുടെ പ്രണയ സങ്കല്‍പ്പങ്ങളിൽ കഴിഞ്ഞ 40 വർഷങ്ങളായി ചേർത്ത് വായിക്കപ്പെടുന്നത് മോഹൻലാൽ സിനിമകളിലെ റൊമാന്‍റിക് റഫറൻസുകളാണ്. പ്രണയ ചിത്രങ്ങൾ മലയാളത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിലും ക്ലാരയ്ക്കും, ജയകൃഷ്‌ണനും മുകളിൽ എഴുതിവച്ചൊരു പ്രണയ ജോഡികളെ മലയാള സിനിമ ചരിത്രത്തിൽ അവകാശപ്പെടാനില്ല. സിനിമാ കെട്ടുകാഴ്‌ച്ചകൾക്ക് അപ്പുറത്തേക്ക് സിനിമയിലെ പ്രണയ രംഗങ്ങൾ ഒന്നിലധികം തവണ മലയാളിയെ സ്‌പർശിച്ചിട്ടുണ്ടെങ്കിൽ അത് മോഹൻലാൽ സിനിമകളിൽ നിന്നാകും.

സാധാരണക്കാരന്‍റെ നിത്യജീവിതത്തിൽ പോലും മോഹൻലാൽ സിനിമകളിലെ റൊമാന്‍റിക് ഡയലോഗുകൾ സരസമായി ഉപയോഗിക്കപ്പെടുന്നു. ഏറ്റവും കൂടുതൽ സിനിമകളിൽ പ്രണയ നായകനായി അഭിനയിച്ച ചരിത്രം പ്രേം നസീറിനാണെങ്കിലും തിരശ്ശീലയ്ക്ക് പുറത്തേക്കിറങ്ങിവന്ന് പ്രേക്ഷകനൊപ്പം സഞ്ചരിക്കാൻ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾക്കായിട്ടില്ല.

കുറുമ്പുകാട്ടിയോ, ഒരല്‍പ്പം സീരിയസായോ രൗദ്രഭാവത്തോടെയോ, അതുമല്ലെങ്കിൽ വികാരാതീതനായോ മോഹൻലാൽ കഥാപാത്രങ്ങൾ തിരശ്ശീലയിൽ പ്രണയിക്കുന്നത് ജീവിതത്തിന്‍റെ കണ്ണാടി പ്രതിബിംബം പോലെ പ്രേക്ഷകർ നോക്കിക്കണ്ടു. 'ബ്യൂട്ടിഫുൾ' എന്ന ചിത്രത്തിൽ അനൂപ് മേനോൻ എഴുതിവച്ചത് പോലെ ജോൺസൺ മാഷിന്‍റെ സംഗീതവും ജയകൃഷ്‌ണന്‍റെ മനസ്സിലേക്ക് മഴ നനഞ്ഞെത്തുന്ന ക്ലാരയും.. എപ്പോൾ പ്രണയിച്ചെന്ന് ചോദിച്ചാൽ മതി.. 2025ലെ ഈ വാലന്‍റൈന്‍സ് ദിനത്തില്‍ മോഹൻലാലിന്‍റെ അഞ്ച് ക്ലാസിക് റൊമാന്‍റിക് സീനുകള്‍ പരിശോധിക്കാം.

വന്ദനം

ജയകൃഷ്‌ണനും ക്ലാരയും ആണ് മലയാളികളുടെ പ്രിയപ്പെട്ട പ്രണയ ജോഡികൾ. എങ്കിലും വന്ദനം എന്ന സിനിമയിലെ റൊമാന്‍റിക് സീനാണ് മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രശസ്‌തമായത്.. വന്ദനം റിലീസ് ചെയ്‌ത് 36 വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ചിത്രത്തിലെ 'എങ്കിലേ എന്നോട് പറ ഐ ലവ് യൂന്ന്' എന്ന ഡയലോഗ് പ്രായഭേദമന്യേ മലയാളികൾ ഇപ്പോഴും നിത്യജീവിതത്തിലെ സംസാരത്തിനിടെ ഉപയോഗിക്കുന്നുണ്ട്.

വന്ദനം സിനിമയിലെ നായിക കഥാപാത്രമായ ഗാഥയെ കൊണ്ട് മോഹൻലാലിന്‍റെ കഥാപാത്രമായ ഉണ്ണികൃഷ്‌ണൻ നിർബന്ധിതമായി ഇഷ്‌ടമാണെന്ന് പറയിക്കുന്ന രംഗമാണിത്. ഉണ്ണികൃഷ്‌ണന്‍റെ രസകരമായ ബ്ലാക്ക് മെയിലിംഗ് കണ്ടിരിക്കുന്ന പ്രേക്ഷകരെ എല്ലാം ഒരു കൊച്ചു കാമുകനും കാമുകിയുമാക്കി. ഈ രംഗം ചിത്രീകരിക്കുമ്പോൾ മോഹൻലാലോ സംവിധായകൻ പ്രിയദർശനോ ഒരിക്കലും ചിന്തിച്ചു കാണില്ല 35 വർഷങ്ങൾ കഴിഞ്ഞും പുതുമ നഷ്‌ടപ്പെടാത്ത പ്രണയ രംഗമായി ഇത് മാറുമെന്ന്.

മികച്ചൊരു ചിത്രമായിരുന്നിട്ട് കൂടി ബോക്‌സ് ഓഫീസിൽ വന്ദനം പരാജയപ്പെട്ടു. അതിന് പ്രധാന കാരണമായി സംവിധായകൻ ചൂണ്ടിക്കാട്ടുന്നത് ക്ലൈമാക്‌സിലെ ഗാഥയും ഉണ്ണികൃഷ്‌ണനും തമ്മിലുള്ള വേർപിരിയലാണ്. ഇന്നും വന്ദനം എന്ന സിനിമയിലെ വേർപിരിയൽ രംഗത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. പല പുതിയ സിനിമകളുടെയും പ്രമോഷനിടെ ഗാഥയും ഉണ്ണികൃഷ്‌ണനും വേർപിരിയേണ്ടെന്ന അഭിപ്രായം പുതിയ തലമുറയിലെ താരങ്ങൾ പങ്കുവയ്‌ക്കാറുണ്ട്. ഇന്നും വന്ദനത്തിന്‍റെ ക്ലൈമാക്‌സ് മലയാളികളെ മുറിപ്പെടുത്തുന്നുണ്ട്.

ഇരുവർ

മണിരത്നം സംവിധാനം ചെയ്‌ത തമിഴ് ചിത്രമാണ് ഇരുവർ. തമിഴ് ചിത്രമാണെങ്കിലും ഈ സിനിമയിലെ പ്രണയ രംഗങ്ങൾ മലയാളിക്കേറെ പ്രിയപ്പെട്ടതാണ്. ഒരുപക്ഷേ പ്രണയ രംഗങ്ങളേക്കാൾ നഷ്‌ട പ്രണയത്തെ കുറിച്ച് മോഹൻലാലിന്‍റെ കഥാപാത്രമായ ആനന്ദൻ സംസാരിക്കുന്ന രംഗങ്ങളാണ് പ്രേക്ഷകന്‍റെ ഹൃദയത്തിൽ സ്‌പർശിച്ചിട്ടുള്ളത്. ആനന്ദന്‍റെ മരിച്ചുപോയ ഭാര്യയായ പുഷ്‌പവല്ലിയുടെ അതേ രൂപമാണ് സിനിമയിലെ മറ്റൊരു കഥാപാത്രമായ കൽപ്പനയ്‌ക്കും ഉള്ളത്. ഐശ്വര്യ റായിയാണ് പുഷ്‌പവല്ലിയെയും, കല്‍പ്പനയെയും അവതരിപ്പിച്ചിരിക്കുന്നത്.

പ്രശസ്‌തമായ ആ രംഗം ഇപ്രകാരമാണ്. ആനന്ദനും, കൽപ്പനയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ സെറ്റിൽ മേക്കപ്പ് ചെയ്‌തു കൊണ്ടിരിക്കുന്നതിനിടെ കൽപ്പന ആനന്ദനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് എന്നെ ആദ്യം കണ്ടപ്പോൾ പുഷ്‌പ എന്ന് വിളിച്ചത്? ഹൃദയം നുറുങ്ങുന്ന വേദനയോടെ ആനന്ദൻ കൽപ്പനയെ ആ സമയത്ത് നോക്കുന്നുണ്ട്. ആ കഥാപാത്രത്തിന്‍റെ മനസ്സിന്‍റെ വേദന ചാട്ടുളി പോലെയാണ് പ്രേക്ഷക മനസ്സിൽ അനുഭവപ്പെട്ടത്. 'നിനക്കും പുഷ്‌പയ്‌ക്കും ഒരേ മുഖം, അതേ മൂക്ക്, അതേ വായ.. അവിശ്വസനീയമായ സാമ്യത'. ശേഷം നെറ്റിയിൽ കൈവച്ച് മുഖം ചുളിക്കുന്ന ആനന്ദൻ.. പ്രണയത്തിന്‍റഎ തീവ്രത എന്താണെന്ന് വെളിവാകുന്ന രംഗം. സന്തോഷ് ശിവൻ എന്ന അതികായനായ ഛായാഗ്രാഹകന്‍റെ ഇന്ദ്രജാലം നിറച്ച ഫ്രെയിമുകൾ.. പ്രണയത്തിന്‍റെ മൂല്യം എന്തെന്ന് പ്രേക്ഷകൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ...

നിർണ്ണയം

ചെറിയാൻ കല്‍പകവാടിയുടെ രചനയിൽ സംഗീത് ശിവൻ സംവിധാനം ചെയ്‌ത ചിത്രമാണ് നിർണ്ണയം. മോഹൻലാലിനൊപ്പം തെന്നിന്ത്യൻ താരം ഹീരയാണ് പ്രധാന വേഷത്തിൽ എത്തിയത്. നിർണ്ണയത്തിലെ ക്ലാസിക് പ്രൊപോസൽ സീൻ സംഭവിക്കുന്നത് ഇപ്രകാരമാണ്. മോഹൻലാലിന്‍റെ കഥാപാത്രമായ ഡോക്‌ടർ റോയിയുടെ ആശുപത്രിയിൽ ജൂനിയർ ഡോക്‌ടറായാണ് ഹീരയുടെ കഥാപാത്രം കടന്നു വരുന്നത്. ഡോക്‌ടർ റോയിയോട് ഹീരയുടെ കഥാപാത്രമായ ഡോക്‌ടർ ആനിക്ക് വല്ലാത്ത ദേഷ്യവും വെറുപ്പുമാണ് ഉണ്ടായിരുന്നത്. പിന്നീട് റോയിയുടെ നന്‍മകൾ ഉൾക്കൊണ്ട ആനിക്ക് മനസ്സിൽ പ്രണയം ജനിക്കുന്നു.

ആനിക്ക് പ്രണയം തോന്നി തുടങ്ങുന്ന നിമിഷം തന്നെ റോയിക്കും അവളോട് താല്‍പ്പര്യം തോന്നിത്തുടങ്ങി. ഇരുവർക്കും പരസ്‌പരം പ്രണയം തുറന്നു പറയണമെന്നുണ്ട്. പക്ഷേ ആര് ആദ്യം പറയും എന്ന കൺഫ്യൂഷൻ പ്രണയ രംഗങ്ങളെ രസകരമാക്കുന്നു. ഒടുവിൽ വ്യാജ ഹൃദയഘാതം അഭിനയിച്ച് ഡോക്‌ടർ റോയ് ആനിയുടെ പക്കൽ ചികിത്സ തേടി എത്തുകയാണ്. അസുഖം കണ്ടുപിടിക്കാനാകാതെ വിഷമിക്കുന്ന ആനിയോട് തന്‍റെ പ്രണയത്തിന്‍റെ സൂചന നൽകി ഡോക്‌ടർ റോയ് ഓടി രക്ഷപ്പെടുന്നു. വാഹനത്തിൽ കയറി വീട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന റോയിയെ ആനി വേഗത്തിൽ ഓടിവന്ന് തടയുകയാണ്. ശേഷം താങ്കളുടെ അസുഖം എന്താണെന്ന് മനസ്സിലായെന്നും ഈ രോഗം ഞാൻ ചികിത്സിക്കട്ടെ എന്നും ആനി ചോദിക്കുന്നു.. മികച്ച പ്രണയ രംഗങ്ങളുള്ള മോഹൻലാൽ സിനിമകളിലെ മിക്ക കഥാപാത്രങ്ങൾക്കും വേർപിരിയാൻ ആണ് വിധി. നിർണ്ണയത്തിന്‍റെയും സ്ഥിതി മറ്റൊന്നല്ല..

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ

മലയാളിയുടെ നിത്യജീവിതത്തിന്‍റെ ഭാഗമായ സിനിമകളിൽ ഒന്നാണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ. വിഖ്യാത സംവിധായകൻ പത്‌മരാജന്‍റെ സൃഷ്‌ടി. പിൽക്കാലത്ത് റിലീസ് ചെയ്‌ത ഒരുപാട് മലയാള സിനിമകളിൽ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ റൊമാന്‍റിക് സീൻ റഫറൻസായി ഉപയോഗിച്ചിട്ടുണ്ട്. മലയാളം സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്രയും ജനപ്രീതിയുള്ള ക്ലാസിക് സീൻ വേറെയില്ല. നിത്യ ജീവിതത്തിൽ ഒരു മലയാളിക്ക് ഏതെങ്കിലും ഒരു പെൺകുട്ടിയോട് പ്രണയം തോന്നിയാൽ ആദ്യം പറയുന്ന ഡയലോഗ് ഇപ്രകാരമാണ്...'നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതിരാവിലെ മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളികൾ തളിർത്ത് പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം'.

ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലൊരു ഒരു റൊമാന്‍റിക് പ്രൊപ്പോസൽ സീൻ ഉണ്ടോയെന്ന് സംശയമാണ്. മലയാളി ഹൃദയത്തോട് ചേർത്ത് വയ്ച്ച സോളമൻ സോഫിയോട് തന്‍റെ പ്രണയം വെളിപ്പെടുത്തുന്ന രംഗം പ്രണയത്തിന്‍റെ ഏറ്റവും വലിയ നിർവ്വചനമായിരുന്നു. ശലമോന്‍റെ സോംഗ്‌സ് ഓഫ് സോംഗ്‌സിൽ പറയുന്നത് പോലെ എന്ന് തുടങ്ങിയിട്ട് സോളമൻ മേൽപ്പറഞ്ഞ ഡയലോഗ് സോഫിയോട് പറയുന്നു.. പകുതി വച്ച് നിർത്തിയിട്ട് ബാക്കി എന്താണെന്ന് അറിയാമോ എന്ന് സോഫിയോട് ചോദിക്കുന്നു. അറിയില്ലെന്ന സോഫിയുടെ മറുപടിക്ക് ബൈബിൾ എടുത്ത് വായിച്ചു നോക്കൂ എന്നു പറഞ്ഞാണ് സോളമൻ മടങ്ങുന്നത്.. മുറിയിലെത്തി സോളമൻ പറഞ്ഞ വരികളുടെ ബാക്കി സോഫി ബൈബിളിൽ പരത്തുന്നു.. സോളമന്‍റെ ഡയലോഗിന്‍റഎ ബാക്കി ഭാഗം ഇങ്ങനെയായിരുന്നു.. "അവിടെവച്ച് നിനക്ക് ഞാനെന്‍റെ പ്രേമം തരും.." ആ നിമിഷം സോളമന്‍റെ പ്രണയം സോഫി തിരിച്ചറിയുകയാണ്..

1985ൽ പുറത്തിറങ്ങിയ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ വിപ്ലവകരമായ പുരോഗമന ആശയങ്ങളാൽ സമ്പന്നമായിരുന്നു. അക്കാലം വരെ റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടി മരണത്തിന് കീഴടങ്ങുന്നതായാണ് ഇന്ത്യയിലെ എല്ലാ ഭാഷ സിനിമകളിലും സ്ഥിരമായി ഒരു ടെമ്പ്ലേറ്റ് പോലെ കാണിച്ചിരുന്നത്. റേപ്പ് ചെയ്യപ്പെട്ടവൾ അശുദ്ധ അല്ലെന്ന് സധൈര്യം വിളിച്ചു പറഞ്ഞ ആദ്യ സിനിമ ഒരുപക്ഷേ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ആയിരിക്കണം. സ്വന്തം വളർത്തച്ഛനാല്‍ ക്രൂരമായി റേപ്പ് ചെയ്യപ്പെടുന്ന സോഫിയ എല്ലാം നഷ്‌ടപ്പെട്ടെന്ന് കരുതിയിരിക്കുമ്പോൾ സധൈര്യം അവളെ കൂട്ടിക്കൊണ്ടു പോകാൻ സോളമന്‍ എത്തുന്നു.

സോളമന്‍റെ ധൈര്യത്തെ സോഫിയ സംശയിച്ചിരുന്നു. തനിക്ക് ഇങ്ങനെയൊരു അവസ്ഥ സംഭവിച്ചപ്പോൾ അയാൾ ഉപേക്ഷിക്കുമെന്നാണ് സോഫിയ കരുതിയിരുന്നത്. ഞാൻ കരുതി, വരില്ലെന്ന് സോഫിയ സോളമനോട് പറയുന്നുമുണ്ട്. വളർത്തച്ഛനായ തിലകന്‍റെ കഥാപാത്രത്തെ അടിച്ചുവീഴ്ത്തി സോളമൻ സോഫിയയെ തന്‍റെ ടാങ്കർ ലോറിയിലേക്ക് വലിച്ചു കയറ്റുന്നത് അക്കാലത്ത് മലയാളികൾ അംഗീകരിച്ചില്ല. പക്ഷേ സോളമന് കയ്യടി കിട്ടാൻ വർഷങ്ങൾ പിന്നെയും വേണ്ടിവന്നു. പ്രണയം പോലും 40ഉം 50ഉം വർഷത്തെ മുൻധാരണയോടെ എഴുതിവച്ച പത്‌മരാജൻ മാജിക്.

വില്ലൻ

ബി ഉണ്ണികൃഷ്‌ണന്‍റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ചിത്രമാണ് വില്ലൻ. ഒരു കുറ്റാന്വേഷണ ത്രില്ലർ സിനിമയാണെങ്കിലും ചിത്രത്തിലെ ഒരു രംഗം പ്രണയത്തിന്‍റെ തീവ്രത എന്താണെന്ന് മലയാളിക്ക് ബോധ്യപ്പെടുത്തി കൊടുത്തതാണ്. പ്രസ്‌തുത രംഗം ഇന്നും പ്രണയത്തിന്‍റെ ആഴം എന്താണെന്ന് പറഞ്ഞറിയിക്കാൻ സ്‌റ്റാറ്റസുകളായും റീലുകളായും സോഷ്യൽ മീഡിയ ഭരിക്കുന്നു.

മോഹൻലാൽ കഥാപാത്രമായ മാത്യു മാഞ്ഞൂരാന്‍റെ ഭാര്യ കഥാപാത്രമാണ് നീലിമ. മഞ്ജു വാര്യരാണ് ആ കഥാപാത്രം കൈകാര്യം ചെയ്യുന്നത്. മാഞ്ഞൂരാനെ ശത്രുക്കൾ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുമ്പോൾ ബലിയാടാകുന്നത് മാത്യു മാഞ്ഞൂരാന്‍റെ കുടുംബമാണ്. അപകടത്തിൽ മകൾ കൊല്ലപ്പെടുകയും ഭാര്യ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലേക്ക് പോവുകയും ചെയ്‌തു. ദീർഘനാൾ ചികിത്സ നൽകിയിട്ടും നീലിമയുടെ ആരോഗ്യത്തിൽ പുരോഗതി ഒന്നും ഉണ്ടായില്ല. മാത്രമല്ല നീലിമ ബോധാവസ്ഥയിലേക്ക് കടന്നു വരുമ്പോൾ അതിശക്തമായ വേദനയാണ് അവർക്ക് സഹിക്കേണ്ടി വരുന്നത്. നരകയാതന അനുഭവിക്കുന്ന നീലിമയുടെ അവസ്ഥ മനസ്സിലാക്കി മാഞ്ഞൂരാൻ അവളെ ദയാവധം ചെയ്യാൻ തീരുമാനിക്കുന്നു. നീലിമ അത് ആഗ്രഹിച്ചിരുന്നു.

"ഞാൻ അവരോട് നിന്നെ രക്ഷപ്പെടുത്തട്ടെ എന്ന് ചോദിച്ചപ്പോൾ അവളെന്‍റെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചു.." മാത്യു മാഞ്ഞൂരാന്‍റെ വാക്കുകൾ പ്രേക്ഷകന്‍റെ ഹൃദയത്തിൽ എഴുത്താണി കൊണ്ട് വരയുന്ന വേദനയാണ് ഉണ്ടാക്കിയത്.

'നിന്നോളം ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല' എന്ന് പറഞ്ഞ് മാഞ്ഞൂരാൻ നീലിമയ്ക്ക് ആ സീനിൽ സ്നേഹ ചുംബനം നൽകുന്നുണ്ട്. ശേഷം പോയിസൺ കുത്തിവയ്ച്ച് അവളെ ജീവിതമെന്ന നരകത്തിൽ നിന്നും മരണമെന്ന സ്വർഗ്ഗത്തിലേക്ക് മാഞ്ഞൂരാൻ പറഞ്ഞയക്കുന്നു.

"ആ കണ്ണുകൾ അടയുന്നത് ആ ചങ്കിടിപ്പ് നിലയ്ക്കുന്നത് ഞാൻ നോക്കി നിന്നു... അപ്പോഴാണ് ഞാൻ അറിഞ്ഞത് സ്നേഹത്തിന്‍റെ അവസാന അർത്ഥം മരണമാണെന്ന്" നീലിമയുടെ മരണ ശേഷമുള്ള മാഞ്ഞൂരാന്‍റെ ഈ വാക്കുകൾ തിയേറ്ററിൽ മുഴങ്ങിയപ്പോൾ പരസ്‌പരം സ്നേഹിക്കുന്നവർ കൈകൾ ചേർത്ത് പിടിച്ചിട്ടുണ്ടാകണം.

നീലിമ മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാഞ്ഞുരാൻ ഹൃദയം തകർന്ന് നിറകണ്ണുകളോടെ മുഖമുയർത്തി ഫ്രെയിമിലേക്ക് പ്രേക്ഷകനെ നോക്കുന്നുണ്ട്. ആ രംഗം കണ്ട് കണ്ണ് നിറയാത്തവർ മനുഷ്യനല്ല..

പ്രണയം എന്ന വികാരം കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത എത്രയോ എത്രയോ മോഹൻലാൽ കഥാപാത്രങ്ങൾ.. പകരം വയ്ക്കാനില്ലാത്ത പ്രണയ നായകന്‍റെ പേരിൽ വായനക്കാർക്ക് പ്രണയ ദിനാശംസകൾ നേരുന്നു.

Also Read: ഒന്നിച്ച് നടന്ന 100 മീറ്റര്‍, നേരില്‍ മിണ്ടിയ 10 വാക്കുകള്‍.. കാത്തിരുന്ന Yes or No, പത്താം ക്ലാസിലെ പ്രണയത്തെ കുറിച്ച് ശ്രീ ദേവ് - SREE DEV INTERVIEW

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.