കേരളം

kerala

ETV Bharat / entertainment

എല്ലാ അമ്മമാരും ആനിയെ പോലെയാണോ? 'രാജീവ് മേനോനും മാഗിയും പിന്നെ ഞാനും,വേദനിപ്പിച്ച വേർപാടുകളുടെ ഓർമ്മകൾ മാത്രം ബാക്കി'

അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ വിസ്‌മയിപ്പിച്ച ചിത്രമാണ് 'ദശരഥം'. ദശരഥം പ്രേക്ഷകരുടെ മുന്നില്‍ എത്തിയിട്ട് 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.

By ETV Bharat Entertainment Team

Published : 12 hours ago

SIBI MALAYIL POST ABOUT DASHARATHAM  MOHANLAL MOVIE DASHARATHAM  ലോഹിതദാസ് സിനിമ ദശരഥം  ദശരഥം35 വര്‍ഷങ്ങള്‍
Dasharatham Movie (ETV Bharat)

"ആനി മോനെ സ്‌നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്‌നേഹിക്കാമോ" എന്ന് ചിരിച്ചുകൊണ്ട് ചോദിച്ച് മലയാളി പ്രേക്ഷകരെ ഒന്നടങ്കം കരയിപ്പിച്ച രാജീവ് മേനോന്‍ വന്നിട്ട് 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ലോഹിതദാസ് - സി ബി മലയില്‍ കൂട്ടുക്കെട്ടില്‍ പിറന്ന ആ ചിത്രം തന്നെ, 'ദശരഥം'. മലയാളത്തിലെ എക്കാലെത്തെയും മികച്ച ചിത്രങ്ങളിലൊന്ന്.

അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ വിസ്‌മയിപ്പിച്ച 'ദശരഥം' ഇന്നും മലയാളി പ്രേകഷകരുടെ ഉള്ളില്‍ നീറുന്ന ഓര്‍മ്മയായി കിടപ്പുണ്ടാവും. രാജീവ് മേനോന്‍റെ അനാഥത്വത്തിന്‍റെയും ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും നൊമ്പരങ്ങളുടെയും കഥയാണ് ലോഹിതദാസിന്‍റെ ശക്തമായ തൂലികയിലൂടെയും സിബിമലയിലിന്‍റെ മികച്ച സംവിധാനത്തിലൂടെയും പ്രേക്ഷകര്‍ കണ്ടത്. മാത്രമല്ല മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദശരഥത്തിലെ രാജീവ് മേനോന്‍. മോഹന്‍ലാല്‍ എന്ന വ്യക്തിയിലെ നടനെ എത്ര സ്വഭാവികതയോടെയാണ് സിബിമലയിലും ലോഹിതദാസും കൂടി അവതരിപ്പിച്ചിരിക്കുന്നത്.

കൃത്രിമ ബീജ സങ്കലനം/വാടക ഗര്‍ഭധാരണവുമെല്ലാം മലയാളികള്‍ കേട്ട് തുടങ്ങുന്നതിന് മുമ്പാണ് ഇത്തരം ഒരു അതിസങ്കീര്‍ണമായ വിഷയം സിബി മലയിലും ലോഹിതദാസും കൂടി പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിച്ചത്.

ഹൃദയസ്‌പര്‍ശിയായ, വൈകാരികമായ ഒട്ടേറെ കഥാസന്ദര്‍ഭങ്ങളെ വളരെ സ്വഭാവികമായിട്ടാണ് സിബി മലയില്‍ ദശരഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ദശരഥത്തിലെ ഏറ്റവും മികച്ച സീന്‍ ഏതെന്ന് ചോദിച്ചാല്‍ മിക്കവരും പറയുക ക്ലൈമാക്‌സ് രംഗം എന്നായിരിക്കും. അത്രയ്ക്കും ഓരോ പ്രേക്ഷകനെയും കരയിപ്പിച്ച, നൊമ്പരപ്പെടുത്തിയ രംഗം കൂടിയായിരുന്നു അത്. ഇത്തരം രംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സിബിമലയിന് ഒരു പ്രത്യേക കഴിവ് ഉണ്ട്. അദ്ദേഹത്തിന്‍റെ ആ കഴിവ് മറ്റു സിനിമകളിലൂടെ നാം അനുഭവിച്ചറിഞ്ഞതുമാണ്.

Dasharatham Movie (EETV Bharat)

ഇപ്പോഴിതാ ദശരഥത്തിന്‍റെ ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. ലോകത്തോട് വിടപറഞ്ഞ സിനിമയുടെ ഭാഗമായിരുന്ന സഹപ്രവര്‍കത്തകരുടെ ഓര്‍മകളാണ് സിബി മലയില്‍ തന്‍റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ലോഹിതദാസ്, സംഗീത സംവിധായകന്‍ ജോണ്‍സണ്‍, ഗാനരചയിതാവ് പൂവച്ചാല്‍ ഖാദര്‍, അഭിനേതാക്കളായ നെടുമുടി വേണു, മുരളി, സുകുമാരി, കരമന ജനാര്‍ദ്ദനന്‍, സുകുമാരന്‍, കെപിഎസി ലളിത, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരുടെ ഓര്‍മ്മകളാണ് സിബി മലയില്‍ പങ്കുവച്ചരിക്കുന്നത്.

സിബി മലയിലിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ രൂപം

മുപ്പത്തിയഞ്ചു "ദശരഥ"വർഷങ്ങൾ … രാജീവ് മേനോനും മാഗിയും പിന്നെ ഞാനും … കൂടെയുണ്ടായിരുന്ന കടന്നുപോയവരെ ഓർക്കുന്നു … ലോഹി , ജോൺസൻ , പൂവച്ചൽ , മുരളി , വേണുച്ചേട്ടൻ , സുകുവേട്ടൻ , കരമനച്ചേട്ടൻ , സുകുമാരിച്ചേച്ചി , ലളിതച്ചേച്ചി , എം .എസ് . തൃപ്പൂണിത്തറ ചേട്ടൻ , ബോബി കൊട്ടാരക്കര , ഷന്മുഖണ്ണൻ , വേലപ്പണ്ണൻ , സി .കെ .സുരേഷ് … ഒടുവിലായി പൊന്നമ്മച്ചേച്ചിയും … വേദനിപ്പിച്ച വേർപാടുകളുടെ ഓർമ്മകൾ മാത്രം ബാക്കി.

കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ദശരഥത്തിന് തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാല്‍ കാലത്തിന് മുന്നേ വന്ന സിനിമയെന്നാണ് പില്‍ക്കാലത്ത് ദശരഥത്തെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മികച്ച തിരക്കഥയ്‌ക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം ലോഹിതദാസിന് ദശരഥം നേടികൊടുത്തിരുന്നു. മറാത്തിയിലേക്ക് മൊഴിമാറ്റം ചെയ്‌ത ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ഇത്.

Also Read:'മമ്മൂക്ക സെറ്റില്‍ വരുമ്പോഴേ എല്ലാവരും നിശബ്‌ദമാകും'; പ്രേക്ഷകരെ അമ്പരപ്പെടുത്തുന്ന സിനിമയാണ് അമല്‍ നീരദിന്‍റേത്

ABOUT THE AUTHOR

...view details